image

7 March 2022 3:40 AM GMT

Power

ജെഎസ്ഡബ്‌ള്യു എനർജിയുടെ ജലവൈദ്യുത പദ്ധതി

MyFin Desk

ജെഎസ്ഡബ്‌ള്യു എനർജിയുടെ ജലവൈദ്യുത പദ്ധതി
X

Summary

ഡെല്‍ഹി:  240 മെഗാവാട്ട് ജലവൈദ്യുതി വിതരണത്തിനായി ഹരിയാന പവര്‍ പര്‍ച്ചേസ് സെന്ററുമായി (എച്ച്പിപിസി) പവര്‍ പര്‍ച്ചേസ് കരാര്‍ (പിപിഎ) ഒപ്പുവെച്ചതായി ജെഎസ്ഡബ്ല്യു എനര്‍ജി തിങ്കളാഴ്ച പ്രഖ്യാപിച്ചു. 35 വര്‍ഷത്തേക്കാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. കൂടാതെ ഒരു കിലോവാട്ടിന് 4.50 രൂപ (കിലോവാട്ട്-മണിക്കൂര്‍) എന്ന താരിഫില്‍ ഒപ്പുവച്ചതായും ജെഎസ്ഡബ്‌ള്യു എനര്‍ജി പ്രസ്താവനയില്‍ അറിയിച്ചു. '240 മെഗാവാട്ട് ജലവൈദ്യുതി വിതരണത്തിനായി എച്ച്പിപിസിയുമായി അതിന്റെ കുതേര്‍ പ്രോജക്റ്റ് കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. 2018 ജൂലൈ 3-ന് എച്ച്പിപിസി താല്‍പ്പര്യ പത്രം ക്ഷണിച്ചതിനെ തുടര്‍ന്നാണ് ജെഎസ്ഡബ്‌ള്യു പവര്‍ […]


ഡെല്‍ഹി: 240 മെഗാവാട്ട് ജലവൈദ്യുതി വിതരണത്തിനായി ഹരിയാന പവര്‍ പര്‍ച്ചേസ് സെന്ററുമായി (എച്ച്പിപിസി) പവര്‍ പര്‍ച്ചേസ് കരാര്‍ (പിപിഎ) ഒപ്പുവെച്ചതായി ജെഎസ്ഡബ്ല്യു എനര്‍ജി തിങ്കളാഴ്ച പ്രഖ്യാപിച്ചു.

35 വര്‍ഷത്തേക്കാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. കൂടാതെ ഒരു കിലോവാട്ടിന് 4.50 രൂപ (കിലോവാട്ട്-മണിക്കൂര്‍) എന്ന താരിഫില്‍ ഒപ്പുവച്ചതായും ജെഎസ്ഡബ്‌ള്യു എനര്‍ജി പ്രസ്താവനയില്‍ അറിയിച്ചു.

'240 മെഗാവാട്ട് ജലവൈദ്യുതി വിതരണത്തിനായി എച്ച്പിപിസിയുമായി അതിന്റെ കുതേര്‍ പ്രോജക്റ്റ് കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. 2018 ജൂലൈ 3-ന്

എച്ച്പിപിസി താല്‍പ്പര്യ പത്രം ക്ഷണിച്ചതിനെ തുടര്‍ന്നാണ് ജെഎസ്ഡബ്‌ള്യു പവര്‍ പര്‍ച്ചേസ് കരാറുമായി മുന്നോട്ട് പോയത്. ജെഎസ്ഡബ്‌ള്യു എനര്‍ജിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ ജെഎസ്ഡബ്‌ള്യു എനര്‍ജി കുതേര്‍ ലിമിറ്റഡ് (ജെഎസ്ഡബ്‌ള്യുഇകെഎല്‍) വഴി ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിൽ 240 മെഗാവാട്ട് (3×80 MW) ജലവൈദ്യുത നിലയം നിര്‍മ്മിക്കും '. ജെഎസ്ഡബ്‌ള്യു ഗ്രൂപ്പ് അറിയിച്ചു.

2022 ഫെബ്രുവരിയില്‍ 65 ശതമാനം ടണലിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി 2024 സെപ്റ്റംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണം പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ മുമ്പേ പുരോഗമിക്കുകയാണ്.