1 March 2022 4:56 AM GMT
Summary
ഡെല്‍ഹി : ഫെബ്രുവരിയിലെ മൊത്ത വാഹന വില്‍പനയില്‍ 57 ശതമാനം വര്‍ധന രേഖപ്പെടുത്തി നിസ്സാന്‍ ഇന്ത്യ. ഇക്കാലയളവില്‍ 6,662 വാഹനങ്ങളാണ് വിറ്റത്. ആഭ്യന്തര മാര്‍ക്കറ്റില്‍ 2,456 യൂണിറ്റ് വിറ്റതിന് പുറമേ 4,206 യൂണിറ്റുകള്‍ കയറ്റുമതിയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,244 യൂണിറ്റുകളാണ് വിറ്റത്. നിസ്സാന്റെ എസ്‌യുവി ആയ മാഗ്നൈറ്റിന്റെ വില്‍പന ഇന്ത്യയിലും ആഗോള മാര്‍ക്കറ്റിലും വര്‍ധിക്കുന്നുണ്ടെന്നും സെമികണ്ടക്ടര്‍ ലഭ്യതയില്‍ ഇടിവുണ്ടായെങ്കിലും മുന്നോട്ടുള്ള മാസങ്ങളില്‍ വാഹനത്തിന്റെ വിതരണത്തെ ബാധിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് […]
ഡെല്‍ഹി : ഫെബ്രുവരിയിലെ മൊത്ത വാഹന വില്‍പനയില്‍ 57 ശതമാനം വര്‍ധന രേഖപ്പെടുത്തി നിസ്സാന്‍ ഇന്ത്യ. ഇക്കാലയളവില്‍ 6,662 വാഹനങ്ങളാണ് വിറ്റത്. ആഭ്യന്തര മാര്‍ക്കറ്റില്‍ 2,456 യൂണിറ്റ് വിറ്റതിന് പുറമേ 4,206 യൂണിറ്റുകള്‍ കയറ്റുമതിയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,244 യൂണിറ്റുകളാണ് വിറ്റത്. നിസ്സാന്റെ എസ്‌യുവി ആയ മാഗ്നൈറ്റിന്റെ വില്‍പന ഇന്ത്യയിലും ആഗോള മാര്‍ക്കറ്റിലും വര്‍ധിക്കുന്നുണ്ടെന്നും സെമികണ്ടക്ടര്‍ ലഭ്യതയില്‍ ഇടിവുണ്ടായെങ്കിലും മുന്നോട്ടുള്ള മാസങ്ങളില്‍ വാഹനത്തിന്റെ വിതരണത്തെ ബാധിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാത്സവ അറിയിച്ചു. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ബ്രൂണേയ്, ഉഗാണ്ട, കെനിയ എന്നിവയുള്‍പ്പടെ 15 രാജ്യങ്ങളിലേക്കാണ് മാഗ്നൈറ്റ് കയറ്റുമതി ചെയ്യുന്നത്.