Summary
ഡെല്‍ഹി: ബെംഗളൂരു ആസ്ഥാനമായ റിയല്‍റ്റി സ്ഥാപനമായ ബ്രിഗേഡ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സെയില്‍സ് ബുക്കിംഗ് ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 14 ശതമാനം വര്‍ധിച്ച് 1,994.8 കോടി രൂപയായി. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കമ്പനി 1,994.8 കോടി രൂപയുടെ വസ്തുക്കൾ വിറ്റു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,749.1 കോടി രൂപയായിരുന്നു. മൊത്തം സെയില്‍സ് ബുക്കിംഗില്‍, ഹൗസിംഗ് സെഗ്മെന്റ് 1,957.4 കോടി രൂപ സംഭാവന ചെയ്തു. മുന്‍വര്‍ഷം ഇതേ കാലയളവിലെ […]
ഡെല്‍ഹി: ബെംഗളൂരു ആസ്ഥാനമായ റിയല്‍റ്റി സ്ഥാപനമായ ബ്രിഗേഡ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സെയില്‍സ് ബുക്കിംഗ് ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 14 ശതമാനം വര്‍ധിച്ച് 1,994.8 കോടി രൂപയായി. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കമ്പനി 1,994.8 കോടി രൂപയുടെ വസ്തുക്കൾ വിറ്റു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,749.1 കോടി രൂപയായിരുന്നു.
മൊത്തം സെയില്‍സ് ബുക്കിംഗില്‍, ഹൗസിംഗ് സെഗ്മെന്റ് 1,957.4 കോടി രൂപ സംഭാവന ചെയ്തു. മുന്‍വര്‍ഷം ഇതേ കാലയളവിലെ 1,668.2 കോടി രൂപയില്‍ നിന്ന് 17 ശതമാനം വര്‍ധനവാണ് ഉണ്ടായത്. വാണിജ്യ വസ്തുക്കളുടെ വില്‍പ്പന 54 ശതമാനം ഇടിഞ്ഞ് 80.9 കോടിയില്‍ നിന്ന് 37.4 കോടി രൂപയായി. സിമന്റ് പോലുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനാല്‍ വിൽപ്പനയിൽ നിന്നുള്ള വരുമാനം ചതുരശ്ര അടിയ്ക്ക് 6 ശതമാനം ഉയര്‍ന്ന് 5,945 രൂപയില്‍ നിന്ന് 6,298 രൂപയായി.
ബെംഗളുരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി ഏകദേശം 15 ദശലക്ഷം സ്‌ക്വയര്‍ ഫീറ്റ് പ്രൊജക്ടുകള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എംആര്‍ ജയശങ്കര്‍ പറഞ്ഞു.
ലിസ്റ്റ് ചെയ്ത എല്ലാ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരും ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പത് മാസങ്ങളില്‍ മികച്ച സെയില്‍സ് ബുക്കിംഗുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ റിയല്‍ എസ്‌റ്റേറ്റ് പോര്‍ട്ടലായ പ്രോപ്ടൈഗര്‍.കോം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 2021 ല്‍ ഭവന വില്‍പ്പന 13 ശതമാനം വര്‍ധിച്ച് 2,05,936 യൂണിറ്റുകളായി. എട്ട് പ്രധാന നഗരങ്ങളിലെ കണക്കുകളാണിത്. 2020 ല്‍ ഇത് 1,82,639 യൂണിറ്റുകളായിരുന്നു.
മുന്‍വര്‍ഷത്തെ 1.22 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച്, 2021ല്‍ ഭവന യൂണിറ്റുകളുടെ പുതിയ ലോഞ്ചുകള്‍ 75 ശതമാനം ഉയര്‍ന്ന് 2.14 ലക്ഷം യൂണിറ്റുകളായി. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ബ്രിഗേഡ് എന്റര്‍പ്രൈസസ് ലിമിറ്റഡ് 78.36 കോടി രൂപയുടെ മൊത്താദായം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 16.12 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.
മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 653.65 കോടി രൂപയില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മൊത്തം വരുമാനം 933.19 കോടി രൂപയായി ഉയര്‍ന്നു.
35 വര്‍ഷത്തിലേറെ പരിചയമുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒന്നാണ് ബ്രിഗേഡ് എന്റര്‍പ്രൈസസ്. ഇത് ഹൗസിംഗ്, ഓഫീസ്, റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി പ്രൊജക്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.