Summary
പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ (ഒഎംസി) നല്‍കുന്ന ഗ്യാസ് സബ്സിഡിയില്‍ വന്‍ ഇടിവ് . 2019 സാമ്പത്തിക വര്‍ഷത്തെ 37,585 കോടി രൂപയെ അപേക്ഷിച്ച് 2022 ലെ ആദ്യ ഒമ്പത് മാസത്തെ ഗാര്‍ഹിക ഗ്യാസ് സബ്‌സിഡി 2,706 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗാര്‍ഹിക വാതക ഉപഭോക്താക്കള്‍ക്ക് നല്‍കിയ സബ്സിഡി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തോട് നാഗ്പൂര്‍ സ്വദേശിയായ അഭയ് കോലാര്‍ക്കര്‍ ആവശ്യപ്പെട്ടിരുന്നു. ആഗോളതലത്തില്‍ എണ്ണ, വാതക വില ഇടിഞ്ഞപ്പോഴും, […]
പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ (ഒഎംസി) നല്‍കുന്ന ഗ്യാസ് സബ്സിഡിയില്‍ വന്‍ ഇടിവ് . 2019 സാമ്പത്തിക വര്‍ഷത്തെ 37,585 കോടി രൂപയെ അപേക്ഷിച്ച് 2022 ലെ ആദ്യ ഒമ്പത് മാസത്തെ ഗാര്‍ഹിക ഗ്യാസ് സബ്‌സിഡി 2,706 കോടി രൂപയായി കുറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗാര്‍ഹിക വാതക ഉപഭോക്താക്കള്‍ക്ക് നല്‍കിയ സബ്സിഡി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തോട് നാഗ്പൂര്‍ സ്വദേശിയായ അഭയ് കോലാര്‍ക്കര്‍ ആവശ്യപ്പെട്ടിരുന്നു.
ആഗോളതലത്തില്‍ എണ്ണ, വാതക വില ഇടിഞ്ഞപ്പോഴും, 39 കോടിയിലധികം വീടുകള്‍ പാചകത്തിന് ഉപയോഗിക്കുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്റെ (എല്‍പിജി) ചില്ലറ വില്‍പ്പന വില വര്‍ധിപ്പിച്ചുകൊണ്ടിരുന്നതിനാല്‍ സര്‍ക്കാരിന്റെ സബ്സിഡിയില്‍ കുറവുണ്ടായി. പെട്രോളും ഡീസലും പോലെ തന്നെ എല്‍പിജി വില നിയന്ത്രണവും ഒഴിവാക്കാനുള്ള ശ്രമമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
2018-19ല്‍ സര്‍ക്കാര്‍ ഒഎംസികള്‍ സബ്സിഡിയായി നല്‍കിയത് 37,585 കോടി രൂപയാണ്. ഇത് 2022 സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ 2,706 കോടി രൂപയായി കുറഞ്ഞുവെന്ന് വിവരാവകാശ കമ്മീഷന്‍ മറുപടി നല്‍കി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സിലിണ്ടറിന്റെ വില ഏകദേശം 100 ശതമാനം വര്‍ധിക്കുകയും ഗ്യാസിന്റെ സബ്സിഡി സര്‍ക്കാര്‍ കുറയ്ക്കുകയും ചെയ്തുവെന്ന് കോലാര്‍ക്കര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ 900 രൂപയോളം വരുന്ന സിലിണ്ടറിന് 40.10 രൂപ മാത്രമാണ് സബ്സിഡിയായി നല്‍കുന്നത്. ഈ സാഹചര്യത്തില്‍ സാധാരണക്കാരെ സഹായിക്കുന്നതിനായി് മൊത്തം ചെലവിന്റെ ഒരു നിശ്ചിത ശതമാനം എന്ന രീതിയില്‍ സബ്സിഡികള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒഎംസികളില്‍ ഏറ്റവും വലിയ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 2017-18ല്‍ 12,371 കോടി രൂപ, 2018-19ല്‍ 18,663 കോടി രൂപ, 2019-20ല്‍ 13,048 കോടി രൂപ, 2020ല്‍ 3,350 കോടി രൂപ എന്നിങ്ങനെയാണ് സബ്സിഡി നല്‍കിയത്. എന്നാല്‍ 2021-22ല്‍ ഇത് 1,369 കോടി രൂപയായി കുറഞ്ഞു.
കൂടാതെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍) ഉപഭോക്താക്കള്‍ക്ക് 2017-18ല്‍ 5,963 കോടി രൂപ, 2018-19ല്‍ 9,337 കോടി രൂപ, 2019-20ല്‍ 6,572 കോടി രൂപ, 2020-21ല്‍ 1,726 കോടി രൂപ, 2020-21ല്‍ 1,726 കോടി രൂപയുമാണ് സബ്‌സിഡിയായി നല്‍കിയത്. ഇത് 2021-22 ല്‍ 716 കോടി രൂപയായി.
2017-18 ല്‍ 6,068 കോടി രൂപ, 2018-19ല്‍ 9,585 കോടി രൂപ, 2019-20ല്‍ 6,588 കോടി രൂപയുമാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍) സബ്‌സിഡിയായി നല്‍കിയത്. ഇത് 2021-22ല്‍ 621 കോടി രൂപയായി കുറഞ്ഞു. കൂടാതെ ഉപഭോക്താക്കളുടെ എണ്ണവും കുറഞ്ഞു.