Summary
ഡെല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ മൊത്തം ജീവനക്കാരുടെ എണ്ണം 5,000 ആയി വര്‍ധിപ്പിക്കാന്‍ വിസ്താര എയര്‍ലൈന്‍ പദ്ധതിയിടുന്നതായി സിഇഒ വിനോദ് കണ്ണന്‍ പറഞ്ഞു. ശേഷി വിനിയോഗം വര്‍ധിപ്പിക്കുക, വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, സേവനങ്ങള്‍ കൂടുതല്‍ മെച്ചമാക്കുക തുടങ്ങിയ കാര്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് പുതിയ തീരുമാനം. നിലവില്‍ നാലായിരത്തോളം ആളുകളാണ് എയര്‍ലൈനിലുള്ളത്. കോവിഡ് മഹാമാരി, പ്രത്യേകിച്ച് മൂന്നാമത്തെ തരംഗം, വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വീണ്ടെടുക്കലിന്റെ പാതയിലായിരുന്നു എയര്‍ലൈന്‍ വ്യവസായം. ഈ മേഖലയിൽ വീണ്ടും പുരോഗതി കാണുന്നതായി […]
ഡെല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ മൊത്തം ജീവനക്കാരുടെ എണ്ണം 5,000 ആയി വര്‍ധിപ്പിക്കാന്‍ വിസ്താര എയര്‍ലൈന്‍ പദ്ധതിയിടുന്നതായി സിഇഒ വിനോദ് കണ്ണന്‍ പറഞ്ഞു. ശേഷി വിനിയോഗം വര്‍ധിപ്പിക്കുക, വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, സേവനങ്ങള്‍ കൂടുതല്‍ മെച്ചമാക്കുക തുടങ്ങിയ കാര്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് പുതിയ തീരുമാനം. നിലവില്‍ നാലായിരത്തോളം ആളുകളാണ് എയര്‍ലൈനിലുള്ളത്.
കോവിഡ് മഹാമാരി, പ്രത്യേകിച്ച് മൂന്നാമത്തെ തരംഗം, വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വീണ്ടെടുക്കലിന്റെ പാതയിലായിരുന്നു എയര്‍ലൈന്‍ വ്യവസായം. ഈ മേഖലയിൽ വീണ്ടും പുരോഗതി കാണുന്നതായി അദ്ദേഹം പറഞ്ഞു. നിലവില്‍ 50 വിമാനങ്ങളുള്ള വിസ്താര എയര്‍ലൈന്‍ 2023 അവസാനത്തോടെ സ്വന്തമായി 70 വിമാനങ്ങളാണ് ലക്ഷ്യമിടുന്നത്.
ടാറ്റയുടെയും, സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര മൂന്നാമത്തെ കൊറോണ വൈറസ് തരംഗത്തിന് മുമ്പ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വിവിധ നിയമനങ്ങള്‍ പുനരാരംഭിച്ചത്. എല്ലാ ആഭ്യന്തര സർവ്വീസുകളിലും ഇക്കണോമി ക്ലാസില്‍ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം നൽകുന്നത് ഉൾപ്പടെ വിസ്താര അതിന്റെ ചില ഓണ്‍-ബോര്‍ഡ് സേവനങ്ങള്‍ കോവിഡിന് മുമ്പുണ്ടായിരുന്ന നിലവാരത്തിലേക്ക് പുനഃസ്ഥാപിച്ചു.