image

21 Feb 2022 1:58 AM GMT

Agriculture and Allied Industries

കൊവാക്സിൻ പരീക്ഷണങ്ങൾ തുടരാൻ യുഎസ് എഫ്ഡിഎ അനുമതി

PTI

കൊവാക്സിൻ പരീക്ഷണങ്ങൾ തുടരാൻ യുഎസ് എഫ്ഡിഎ അനുമതി
X

Summary

ന്യൂഡൽഹി: യു എസിലെ മറ്റു വാക്സിനുകളോടൊപ്പം കൊവാക്സിൻ കോവിഡ് -19 വാക്സിൻ ആയി പരി​ഗണിക്കുമെന്നറിയിച്ച് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). ഭാരത് ബയോടെക് ആണ് ഈ വിവരം പുറത്തുവിട്ടത്. ഭാരത് ബയോടെക്കിന്റെ യുഎസിലെയും കാനഡയിലെയും കോവാക്സിൻ നിർമ്മാണ പങ്കാളിയായ ഒക്യുജെൻ, യുഎസ് എഫ്ഡിഎ ‘ക്ലിനിക്കൽ ഹോൾഡ്’ എടുത്തുകളഞ്ഞതായി ഒരു പ്രസ്താവനയിൽ അറിയിച്ചു. യുഎസിന് പുറത്ത് കൊവി‍ഡ്-19 വാക്സിനായ കോവാക്സിൻ അറിയപ്പെടുന്നത് 'കാൻഡിഡേറ്റ് BBV152' എന്നാണ് . ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചു (ICMR) […]


ന്യൂഡൽഹി: യു എസിലെ മറ്റു വാക്സിനുകളോടൊപ്പം കൊവാക്സിൻ കോവിഡ് -19 വാക്സിൻ ആയി പരി​ഗണിക്കുമെന്നറിയിച്ച് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). ഭാരത് ബയോടെക് ആണ് ഈ വിവരം പുറത്തുവിട്ടത്.

ഭാരത് ബയോടെക്കിന്റെ യുഎസിലെയും കാനഡയിലെയും കോവാക്സിൻ നിർമ്മാണ പങ്കാളിയായ ഒക്യുജെൻ, യുഎസ് എഫ്ഡിഎ ‘ക്ലിനിക്കൽ ഹോൾഡ്’ എടുത്തുകളഞ്ഞതായി ഒരു പ്രസ്താവനയിൽ അറിയിച്ചു. യുഎസിന് പുറത്ത് കൊവി‍ഡ്-19 വാക്സിനായ കോവാക്സിൻ അറിയപ്പെടുന്നത് 'കാൻഡിഡേറ്റ് BBV152' എന്നാണ് .

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചു (ICMR) മായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിൻ (BBVI52) യു എസിൽ ഇപ്പൊഴും പരീക്ഷണ ഘട്ടത്തിലാണ്. യുഎസിലും, കാനഡയിലും കോവാക്സിന്റെ വാക്സിൻ 'കാൻഡിഡേറ്റ്' വികസിപ്പിക്കുന്നത് ഒക്യുജെൻ ആണ്.

"കോവാക്സിനിനായുള്ള ഞങ്ങളുടെ ക്ലിനിക്കൽ പ്രോഗ്രാം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ഇതൊരു ബദൽ കൊവിഡ്-19 വാക്സിൻ ആയി വികസിപ്പിക്കാൻ അത് ഞങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു," ഒക്യുജെൻ സിഇഒയും സഹസ്ഥാപകനുമായ ശങ്കർ മുസുനൂരി പറഞ്ഞു
"ഈ മഹാമാരിയെ നിയന്ത്രിക്കുന്നതിന് വാക്സിനുകളുടെ കാര്യത്തിൽ ഒന്നിലധികം സമീപനങ്ങൾ ആവശ്യമാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഞങ്ങളുടെ വാക്സിൻ 'കാൻഡിഡേറ്റ്' വികസിപ്പിക്കുന്നത് തുടരാൻ കഴിയുന്നതിൽ സന്തോഷമുണ്ട്," ശങ്കർ മുസുനൂരി പറഞ്ഞു.

യുഎസിന് പുറത്ത് 200 ദശലക്ഷത്തിലധികം മുതിർന്നവർക്ക് ഡോസുകൾ നൽകിയതിനാൽ നിലവിൽ കോവാക്സിന് 20 രാജ്യങ്ങളിൽ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. 60 ലധികം ​മറ്റു രാജ്യങ്ങളിൽ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായുള്ള അപേക്ഷകളിൽ തീരുമാനമായിട്ടില്ല.

അടുത്തിടെയാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കോവാക്സിൻ അടിയന്തര ഘട്ടത്തിൽ ഉപയോ​ഗിക്കാവുന്ന അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ ചേർത്തത്. 110 ഓളം രാജ്യങ്ങൾ ഇന്ത്യയുമായി കൊവി‍‍ഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരത്തിന് സമ്മതിച്ചിട്ടുണ്ട്. ഇതിൽ കോവാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ ഉൾപ്പെടുന്നു.

2‍ മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കായി ക്ലിനിക്കൽ ഡാറ്റ പ്രസിദ്ധീകരിച്ച ഇന്ത്യയിലുള്ള ഒരേയൊരു വാക്സിൻ നിർമ്മാതാക്കൾ കോവാക്സിൻ ആണെന്ന് ഭാരത് ബയോടെക് ട്വിറ്ററിൽ പറഞ്ഞു. അതേ സമയം ഫലപ്രാപ്തി സംബന്ധിച്ച ചില മാധ്യമ റിപ്പോർട്ടുകൾ കമ്പനി മുഖവിലയ്ക്കെടുത്തില്ല.
"2022 ജനുവരി 3 ന് കുട്ടികളുടെ വാക്‌സിനേഷൻ പ്രോഗ്രാം ആരംഭിച്ചതുമുതൽ, 15-18 വയസ്സിനിടയിലുള്ള കുട്ടികളിൽ 70 ശതമാനം പേർക്കും ആദ്യ ഡോസ് ലഭിച്ചു. 15-18 വയസ് പ്രായമുള്ള കുട്ടികളിൽ 25 ശതമാനത്തിലധികം വരുന്ന ഗ്രൂപ്പിന് അവരുടെ രണ്ടാമത്തെ ഡോസും ലഭിച്ചു," ഭാരത് ബയോടെക് വെളിപ്പെടുത്തി.