Summary
ഡൽഹി: പാപ്പരത്ത നടപടി നേരിടുന്ന റിയല്‍റ്റി സ്ഥാപനമായ എച്ച്ഡിഐഎല്ലിന് (ഹൗസിംഗ് ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) കമ്പനി ഏറ്റെടുക്കുന്നതിനായി ഒമ്പത് അപേക്ഷകരില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചതായി കമ്പനി അറിയിച്ചു. കമ്പനി റെസലൂഷന്‍ പ്രൊഫഷണലിന് 16 അപേക്ഷകളാണ് ലഭിച്ചതെന്ന് ഒരു റെഗുലേറ്ററി ഫയലിംഗില്‍ എച്ച്ഡിഐഎല്‍ വ്യക്തമാക്കി. അപേക്ഷകരില്‍ ഒരാള്‍ ആവശ്യമായ പണം നിക്ഷേപിക്കാതെ പ്ലാന്‍ സമര്‍പ്പിച്ചു. ഹൗസിംഗ് ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (HDIL) നിലവില്‍ 2016 ലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി നിയമ വ്യവസ്ഥകള്‍ അനുസരിച്ച് കോര്‍പ്പറേറ്റ് […]
ഡൽഹി: പാപ്പരത്ത നടപടി നേരിടുന്ന റിയല്‍റ്റി സ്ഥാപനമായ എച്ച്ഡിഐഎല്ലിന് (ഹൗസിംഗ് ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) കമ്പനി ഏറ്റെടുക്കുന്നതിനായി ഒമ്പത് അപേക്ഷകരില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചതായി കമ്പനി അറിയിച്ചു.
കമ്പനി റെസലൂഷന്‍ പ്രൊഫഷണലിന് 16 അപേക്ഷകളാണ് ലഭിച്ചതെന്ന് ഒരു റെഗുലേറ്ററി ഫയലിംഗില്‍ എച്ച്ഡിഐഎല്‍ വ്യക്തമാക്കി. അപേക്ഷകരില്‍ ഒരാള്‍ ആവശ്യമായ പണം നിക്ഷേപിക്കാതെ പ്ലാന്‍ സമര്‍പ്പിച്ചു.
ഹൗസിംഗ് ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (HDIL) നിലവില്‍ 2016 ലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്സി നിയമ വ്യവസ്ഥകള്‍ അനുസരിച്ച് കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രോസസിന് (CIRP) കീഴിലാണ്.
കമ്പനി കാര്യങ്ങള്‍, ബിസിനസ്സ്, ആസ്തികള്‍ എന്നിവ കൈകാര്യം ചെയ്യുന്നത് റെസല്യൂഷന്‍ പ്രൊഫഷണല്‍ അഭയ് എന്‍ മനുധാനെയാണ്. 2019 ഓഗസ്റ്റ് 20 ലെ ഉത്തരവിലൂടെ മുംബൈയിലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) അദ്ദേഹത്തെ നിയമിച്ചു.
റിയല്‍റ്റി സ്ഥാപനമായ എച്ച്ഡിഐഎല്‍ 522 കോടി രൂപയുടെ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് ബാങ്ക് ഓഫ് ഇന്ത്യ എന്‍സിഎല്‍ടി യിൽ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹര്‍ജി അനുവദിച്ചതിന് ശേഷം എന്‍സിഎല്‍ടി യുടെ മുംബൈ ബെഞ്ച് കമ്പനിക്കെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശിച്ചിരുന്നു.