23 Jan 2022 8:42 PM GMT
Summary
ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് (ഭെൽ; BHEL) നിര്‍മിച്ച രാജ്യത്തെ ആദ്യത്തെ കല്‍ക്കരി-മെഥനോള്‍ (കോള്‍ ടു മെഥനോള്‍; സി ടി എം) പ്ലാന്റ് കേന്ദ്ര ഘന വ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ ഉദ്ഘാടനം ചെയ്തു. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കപ്പെട്ടത്. ഹൈദരാബാദ് യൂണിറ്റില്‍ സംഘടിപ്പിച്ച ആത്മ നിര്‍ഭര്‍ ഭാരതിന് കീഴില്‍ വികസിപ്പിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും പാണ്ഡെ ഉദ്ഘാടനം ചെയ്തു. സ്വാശ്രയ രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്നും ഇത് […]
ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് (ഭെൽ; BHEL) നിര്‍മിച്ച രാജ്യത്തെ ആദ്യത്തെ കല്‍ക്കരി-മെഥനോള്‍ (കോള്‍ ടു മെഥനോള്‍; സി ടി എം) പ്ലാന്റ് കേന്ദ്ര ഘന വ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ ഉദ്ഘാടനം ചെയ്തു.
‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കപ്പെട്ടത്. ഹൈദരാബാദ് യൂണിറ്റില്‍ സംഘടിപ്പിച്ച ആത്മ നിര്‍ഭര്‍ ഭാരതിന് കീഴില്‍ വികസിപ്പിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും പാണ്ഡെ ഉദ്ഘാടനം ചെയ്തു.
സ്വാശ്രയ രാഷ്ട്രം കെട്ടിപ്പടുക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്നും ഇത് സാക്ഷാത്കരിക്കുന്നതില്‍ നിര്‍മ്മാണ മേഖലയുടെ പങ്ക് നിര്‍ണായകമാകുമെന്നും അദ്ദേഹം ചടങ്ങില്‍ അഭിപ്രായപ്പെട്ടു.
മേയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് തുടങ്ങിയ പദ്ധതികളിലൂടെ ഉത്പാദന മേഖലയുടെ പ്രാധാന്യം സര്‍ക്കാര്‍ ഇതിനകം എടുത്തുകാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയൊരു കൂട്ടം ഉപയോക്തൃ-വ്യവസായങ്ങള്‍ക്ക് യന്ത്രങ്ങളും ഉപകരണങ്ങളും പോലുള്ള നിര്‍ണായക സാമഗ്രികൾ നല്‍കുന്നതിനാല്‍ ഈ വ്യവസായം നിര്‍മ്മാണ മേഖലയുടെ നട്ടെല്ലാണെന്ന് പാണ്ഡെ ചൂണ്ടിക്കാട്ടി.