image

21 Jan 2022 12:32 AM GMT

Agriculture and Allied Industries

മൂന്നാം തരംഗത്തിൽ വല‍ഞ്ഞ് എയർലൈൻ സർവീസ്

PTI

മൂന്നാം തരംഗത്തിൽ വല‍ഞ്ഞ് എയർലൈൻ സർവീസ്
X

Summary

കോവിഡി​ന്റെ മൂന്നാം തരംഗവും, കുതിച്ചുയരുന്ന ഇന്ധന വിലയും കാരണം വിമാനക്കമ്പനികളുടെ നഷ്ടം കുതിച്ചുയർന്നു. ഈ സാമ്പത്തിക വർഷത്തിൽ 20,000 കോടി രൂപയുടെ റെക്കോർഡ് നഷ്ടത്തിലാണ് എയർലൈൻ മേഖല. കഴിഞ്ഞ സാമ്പത്തിക വർഷം 13,853 കോടി രൂപയിലധികമായിരുന്നു കമ്പനികളുടെ നഷ്ടം. എന്നാൽ 44 ശതമാനത്തിലധികം വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. 13,853 കോടിയിൽ നിന്നും 20,000 കോടിയുടെ നഷ്ടത്തിലേക്കാണ് എയർലൈൻ കമ്പനികളുടെ ടേക്ക് ഓഫ്. ആഭ്യന്തര ഗതാഗതത്തിന്റെ 75 ശതമാനവും നിയന്ത്രിക്കുന്ന ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, എയർ ഇന്ത്യ എന്നീ […]


കോവിഡി​ന്റെ മൂന്നാം തരംഗവും, കുതിച്ചുയരുന്ന ഇന്ധന വിലയും കാരണം വിമാനക്കമ്പനികളുടെ നഷ്ടം കുതിച്ചുയർന്നു. ഈ സാമ്പത്തിക വർഷത്തിൽ 20,000 കോടി രൂപയുടെ റെക്കോർഡ് നഷ്ടത്തിലാണ് എയർലൈൻ മേഖല.

കഴിഞ്ഞ സാമ്പത്തിക വർഷം 13,853 കോടി രൂപയിലധികമായിരുന്നു കമ്പനികളുടെ നഷ്ടം. എന്നാൽ 44 ശതമാനത്തിലധികം വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. 13,853 കോടിയിൽ നിന്നും 20,000 കോടിയുടെ നഷ്ടത്തിലേക്കാണ് എയർലൈൻ കമ്പനികളുടെ ടേക്ക് ഓഫ്.

ആഭ്യന്തര ഗതാഗതത്തിന്റെ 75 ശതമാനവും നിയന്ത്രിക്കുന്ന ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, എയർ ഇന്ത്യ എന്നീ എയർലൈനുകൾ തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് 2023 സാമ്പത്തിക വർഷത്തിനപ്പുറത്തേക്കും എയർലൈൻ വ്യവസായം വീണ്ടെടുക്കാൻ കഴിയാത്ത അവസ്ഥയിലേക്കാണ് കമ്പനികൾ പോകുന്നത്.

ജനുവരി ആദ്യവാരം മാത്രം മൂന്നാം തരംഗത്തെ തുടർന്ന് ആഭ്യന്തര വിമാന ഗതാഗതത്തിൽ 25% ഇടിവുണ്ടായിട്ടുണ്ട്. 2021 ഏപ്രിൽ-മെയ് മാസങ്ങളിലെ രണ്ടാം തരംഗത്തിലും സമാനമായ പ്രവണത തുടർന്നു. 66 ശതമാനമാണ് ഈ കാലയളവിൽ കമ്പനികൾക്കുണ്ടായ ഇടിവ്.

"ലിസ്റ്റുചെയ്തിട്ടുള്ള വലിയ മൂന്ന് എയർലൈനുകൾ ഇതിനകം തന്നെ അറ്റ ​​നഷ്ടം (net loss) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ 11,323 കോടി രൂപ," ഏജൻസിയുടെ ഡയറക്ടറായ നിതേഷ് ജെയിൻ പറഞ്ഞു.