image

20 Jan 2022 12:28 AM GMT

Metals & Mining

സ്റ്റീല്‍ പ്ലാന്റിനായി കൈകോര്‍ത്ത് അദാനിയും, പോസ്‌കോയും

MyFin Desk

സ്റ്റീല്‍ പ്ലാന്റിനായി കൈകോര്‍ത്ത് അദാനിയും, പോസ്‌കോയും
X

Summary

ഗുജറാത്തില്‍ സംയോജിത സ്റ്റീല്‍ പ്ലാന്റ് നിര്‍മാണത്തിനായി അദാനി ഗ്രൂപ്പും ദക്ഷിണ കൊറിയന്‍ കമ്പനിയായ പോസ്‌കോയും ഒന്നിക്കുന്നു. ഏതാണ്ട് 500 കോടി ഡോളറിന്റെ കരാറിലാണ് ഇരു കമ്പനികളും ഒപ്പുവച്ചിരിക്കുന്നത്. ഒരു നോണ്‍ ബൈന്‍ഡിംഗ് കരാര്‍ (കക്ഷികള്‍ അതിന്റെ നിബന്ധനകള്‍ നടപ്പിലാക്കാന്‍ നിയമപരമായി ബാധ്യസ്ഥരല്ലാത്ത കരാര്‍) ആണിത്. ഇത് നിലവില്‍ വന്നാല്‍, അടുത്ത മാസത്തോടെ പെട്രോകെമിക്കല്‍സ്, ഹൈഡ്രജന്‍ ഉത്പാദനം, തുടങ്ങിയ മേഖലകളിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. കൂടാതെ അടിസ്ഥാന സൗകര്യ വികസനവും അദാനി ലക്ഷ്യം വയ്ക്കുന്നു. പോസ്‌കോയെ സംബന്ധിച്ചിടത്തോളം, വര്‍ധിച്ചു […]


ഗുജറാത്തില്‍ സംയോജിത സ്റ്റീല്‍ പ്ലാന്റ് നിര്‍മാണത്തിനായി അദാനി ഗ്രൂപ്പും ദക്ഷിണ കൊറിയന്‍ കമ്പനിയായ പോസ്‌കോയും ഒന്നിക്കുന്നു. ഏതാണ്ട് 500 കോടി ഡോളറിന്റെ കരാറിലാണ് ഇരു കമ്പനികളും ഒപ്പുവച്ചിരിക്കുന്നത്. ഒരു നോണ്‍ ബൈന്‍ഡിംഗ് കരാര്‍ (കക്ഷികള്‍ അതിന്റെ നിബന്ധനകള്‍ നടപ്പിലാക്കാന്‍ നിയമപരമായി ബാധ്യസ്ഥരല്ലാത്ത കരാര്‍) ആണിത്. ഇത് നിലവില്‍ വന്നാല്‍, അടുത്ത മാസത്തോടെ പെട്രോകെമിക്കല്‍സ്, ഹൈഡ്രജന്‍ ഉത്പാദനം, തുടങ്ങിയ മേഖലകളിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. കൂടാതെ അടിസ്ഥാന സൗകര്യ വികസനവും അദാനി ലക്ഷ്യം വയ്ക്കുന്നു.

പോസ്‌കോയെ സംബന്ധിച്ചിടത്തോളം, വര്‍ധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യയില്‍ ഒരു സ്റ്റീല്‍ യൂണിറ്റ് എന്ന ദീര്‍ഘകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ് കമ്പനി.

ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാതാക്കളാണ് പോസ്‌കോ. ഭൂമി ഏറ്റെടുക്കലിലെ കാലതാമസം കാരണം കമ്പനി ഒഡീഷയില്‍ 12 മില്യൺ യു എസ് ഡോളറിന്റെ സ്റ്റീല്‍ പ്ലാന്റ് പദ്ധതി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചിരുന്നു.

“ഗുജറാത്തിലെ മുന്ദ്രയില്‍ പരിസ്ഥിതി സൗഹൃദമായ സംയോജിത സ്റ്റീല്‍ മില്ലും, മറ്റ് ബിസിനസുകളും സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള സഹകരണ സാധ്യതകള്‍ പരിശോധിക്കാൻ ഇരു കമ്പനികളും സമ്മതിച്ചു. നിക്ഷേപം ഏതാണ്ട് 500 കോടി ഡോളര്‍ വരെയാകുമെന്ന് കണക്കാക്കപ്പെടുന്നു,” അദാനി ഗ്രൂപ്പും, പോസ്‌കോയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.