20 Jan 2022 9:22 AM GMT
Summary
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഏതര്‍ എനര്‍ജിയില്‍ 420 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. കമ്പനി ബോര്‍ഡ് നിക്ഷേപത്തിന് അംഗീകാരം നല്‍കി. ഈ നിക്ഷേപത്തിന് മുമ്പ്, ഹീറോ മോട്ടോകോര്‍പ്പിന്റെ ഏതര്‍ എനര്‍ജിയിലെ ഓഹരി പങ്കാളിത്തം 34.8% ആയിരുന്നു. നിക്ഷേപത്തിനു ശേഷം ഓഹരി പങ്കാളിത്തം വര്‍ദ്ധിക്കും. ഏതര്‍ എനര്‍ജിയിലെ ആദ്യകാല നിക്ഷേപകരാണ് ഹീറോ മോട്ടോകോര്‍പ്പ്. ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, ടെക്നോളജി, സോഴ്സിംഗ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഏതര്‍ എനര്‍ജിയുമായി സഹകരിച്ച് കമ്പനി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. […]
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഏതര്‍ എനര്‍ജിയില്‍ 420 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. കമ്പനി ബോര്‍ഡ് നിക്ഷേപത്തിന് അംഗീകാരം നല്‍കി.
ഈ നിക്ഷേപത്തിന് മുമ്പ്, ഹീറോ മോട്ടോകോര്‍പ്പിന്റെ ഏതര്‍ എനര്‍ജിയിലെ ഓഹരി പങ്കാളിത്തം 34.8% ആയിരുന്നു. നിക്ഷേപത്തിനു ശേഷം ഓഹരി പങ്കാളിത്തം വര്‍ദ്ധിക്കും.
ഏതര്‍ എനര്‍ജിയിലെ ആദ്യകാല നിക്ഷേപകരാണ് ഹീറോ മോട്ടോകോര്‍പ്പ്. ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, ടെക്നോളജി, സോഴ്സിംഗ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഏതര്‍ എനര്‍ജിയുമായി സഹകരിച്ച് കമ്പനി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ വിവിധ സംരംഭങ്ങളിലൂടെ വാഹന രംഗത്തെ ഉയര്‍ന്നുവരുന്ന അവസരങ്ങളെ വിനിയോഗിച്ചു പ്രവര്‍ത്തിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.
ജയ്പൂരിലെ സെന്റര്‍ ഓഫ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി, മ്യൂണിക്കിന് സമീപമുള്ള ടെക് സെന്റര്‍ ജര്‍മ്മനി എന്നിവിടങ്ങളില്‍ കമ്പനിയുടെ ഗവേഷണ വിഭാഗമാണ് (research and development) വാഹനം വികസിപ്പിച്ചിരിക്കുന്നത്.
ഇലക്ട്രോണിക് വാഹനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ആന്ധ്രാപ്രദേശിലെ ചിറ്റൂരിലായിരിക്കും. (ജനുവരി 14)