image

20 Jan 2022 1:10 AM GMT

Industries

ബജറ്റില്‍ ഭവന മേഖലയ്ക്കുള്ള ആവശ്യങ്ങൾ നിര്‍ദ്ദേശിച്ച് ഫിക്കി

MyFin Desk

ബജറ്റില്‍ ഭവന മേഖലയ്ക്കുള്ള ആവശ്യങ്ങൾ നിര്‍ദ്ദേശിച്ച് ഫിക്കി
X

Summary

ഭവന വായ്പകള്‍ക്ക് 3-4 ശതമാനം സബ്സിഡി നല്‍കാന്‍ ഇന്‍ഡസ്ട്രി ചേംബര്‍ ഫിക്കി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഹരിത സാങ്കേതികവിദ്യകളില്‍ നിക്ഷേപിക്കുന്ന 15 ശതമാനത്തോളം കമ്പനികള്‍ക്ക് വരാനിരിക്കുന്ന ബജറ്റില്‍ നികുതിയിളവ് നല്‍കാനും ഫിക്കി ആവശ്യപ്പെട്ടു. ഭവന നിര്‍മ്മാണ മേഖലയ്ക്ക് സാമ്പത്തിക രംഗത്തെ വളര്‍ത്തുന്നതിലും, പിന്നോട്ടടിക്കുന്നതിലും കാര്യമായ സ്വാധീനമുണ്ട്. മറ്റ് 200-ഓളം മേഖലകളെയും അത് സ്വാധീനിക്കുന്നു. വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ഈ മേഖലയ്ക്ക് സമഗ്രമായ പിന്തുണ നല്‍കേണ്ടതുണ്ട്, ഫിക്കി പറഞ്ഞു. “ഭവന വായ്പകള്‍ക്ക് 3-4 വര്‍ഷത്തേക്ക്, 3-4 ശതമാനം വരെ […]


ഭവന വായ്പകള്‍ക്ക് 3-4 ശതമാനം സബ്സിഡി നല്‍കാന്‍ ഇന്‍ഡസ്ട്രി ചേംബര്‍ ഫിക്കി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഹരിത സാങ്കേതികവിദ്യകളില്‍ നിക്ഷേപിക്കുന്ന 15 ശതമാനത്തോളം കമ്പനികള്‍ക്ക് വരാനിരിക്കുന്ന ബജറ്റില്‍ നികുതിയിളവ് നല്‍കാനും ഫിക്കി ആവശ്യപ്പെട്ടു.

ഭവന നിര്‍മ്മാണ മേഖലയ്ക്ക് സാമ്പത്തിക രംഗത്തെ വളര്‍ത്തുന്നതിലും, പിന്നോട്ടടിക്കുന്നതിലും കാര്യമായ സ്വാധീനമുണ്ട്. മറ്റ് 200-ഓളം മേഖലകളെയും അത് സ്വാധീനിക്കുന്നു. വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ഈ മേഖലയ്ക്ക് സമഗ്രമായ പിന്തുണ നല്‍കേണ്ടതുണ്ട്, ഫിക്കി പറഞ്ഞു.

“ഭവന വായ്പകള്‍ക്ക് 3-4 വര്‍ഷത്തേക്ക്, 3-4 ശതമാനം വരെ പലിശ സബ്സിഡി നല്‍കാം. കൂടാതെ, ഹരിത സാങ്കേതികവിദ്യ ആസ്തികളുടെ നിക്ഷേപത്തിനോ, വാങ്ങലിനോ, പൂര്‍ണ്ണ കിഴിവ് അനുവദിക്കുകയും ചെയ്യാം,” ചേംബര്‍ പറഞ്ഞു.

ദരിദ്ര കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍ 6-7 സിലിണ്ടറുകള്‍ സബ്സിഡി നല്‍കാനും ഫിക്കി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റിനു കീഴിലുള്ള ഈടില്ലാത്ത വായ്പകള്‍ 2 കോടി രൂപയില്‍ നിന്ന് 5 കോടി രൂപ വരെ വര്‍ദ്ധിപ്പിക്കണമെന്നും, വായ്പാ അടവ് അവസാന തീയതി നീട്ടാനും നിര്‍ദ്ദേശമുണ്ട്.

“കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഉത്പ്പാദന പദ്ധതികള്‍ സ്ഥാപിക്കല്‍, റെഗുലേറ്ററി അംഗീകാരങ്ങള്‍, റിസോഴ്‌സ് പ്ലാനിംഗ് മുതലായവ നടപ്പാക്കുന്നതിന് സമയമെടുക്കും. 2023 മാര്‍ച്ച് 31 ന് അവസാന തീയതി നിശ്ചയിക്കുക എന്നത് ബുദ്ധിമുട്ടാണ്,” ഫിക്കി കൂട്ടിച്ചേര്‍ത്തു.