18 Jan 2022 6:09 AM GMT
Summary
മുംബൈ: മെമ്പർഷിപ്പ്-ഒൺലി റിസോർട്ടുകളുടെ മുൻനിര ക്ലബ്ബായ മഹീന്ദ്ര ഹോളിഡേയ്‌സ് ആൻഡ് റിസോർട്ട്‌സ് മാർച്ചോടെ 300-ലധികം പുതിയ മുറികൾ കൂട്ടി മൊത്തത്തിലുള്ള ഇൻവെന്ററി 4,500ലേക്കെത്തിക്കാൻ പദ്ധതിയിടുന്നതായി കമ്പനി അധികൃതർ അറിയിച്ചു. ഹോസ്പിറ്റാലിറ്റി-ടൂറിസം വ്യവസായത്തെ കോവിഡ് മോശമായി ബാധിച്ച സമയത്ത് പോലും മഹീന്ദ്ര ഗ്രൂപ്പ് 2021 സെപ്തംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ 40.6 കോടി രൂപയുടെ ലാഭമാണ് നേടിയത്. നിലവിൽ 78 പ്രോപ്പർട്ടികളിലായി 4,197 റൂമുകളാണ് കമ്പനിക്കുള്ളത്. മൂന്നാം തരംഗവും തത്ഫലമായുണ്ടാകുന്ന നിയന്ത്രണങ്ങളും ഉണ്ടായിട്ടില്ലെങ്കിൽ മികച്ച രീതിയിൽ ബിസിനസ് മുന്നോട്ട് […]
മുംബൈ: മെമ്പർഷിപ്പ്-ഒൺലി റിസോർട്ടുകളുടെ മുൻനിര ക്ലബ്ബായ മഹീന്ദ്ര ഹോളിഡേയ്‌സ് ആൻഡ് റിസോർട്ട്‌സ് മാർച്ചോടെ 300-ലധികം പുതിയ മുറികൾ കൂട്ടി മൊത്തത്തിലുള്ള ഇൻവെന്ററി 4,500ലേക്കെത്തിക്കാൻ പദ്ധതിയിടുന്നതായി കമ്പനി അധികൃതർ അറിയിച്ചു.
ഹോസ്പിറ്റാലിറ്റി-ടൂറിസം വ്യവസായത്തെ കോവിഡ് മോശമായി ബാധിച്ച സമയത്ത് പോലും മഹീന്ദ്ര ഗ്രൂപ്പ് 2021 സെപ്തംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ 40.6 കോടി രൂപയുടെ ലാഭമാണ് നേടിയത്. നിലവിൽ 78 പ്രോപ്പർട്ടികളിലായി 4,197 റൂമുകളാണ് കമ്പനിക്കുള്ളത്. മൂന്നാം തരംഗവും തത്ഫലമായുണ്ടാകുന്ന നിയന്ത്രണങ്ങളും ഉണ്ടായിട്ടില്ലെങ്കിൽ മികച്ച രീതിയിൽ ബിസിനസ് മുന്നോട്ട് പോകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
"ഞങ്ങൾ ഈ സാമ്പത്തിക വർഷം ആരംഭിച്ചത് 4,197 മുറികളോടെയാണ്, 4,500 മുറികളുടെ ഇൻവെന്ററിയോടെയാണ് ഈ വർഷം അവസാനിക്കുന്നത്. ഗോവയിലെ അസോനോറയിലും മഹാരാഷ്ട്രയിലെ ഗണപതിഫുലെയിലും നിലവിലുള്ള പ്രോപ്പർട്ടികളിലേക്ക് ഞങ്ങൾ 300-ലധികം മുറികൾ ചേർക്കുകയാണ്," മഹീന്ദ്ര ഹോളിഡേയ്‌സിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവും ആയ കവിന്ദർ സിംഗ് പറഞ്ഞു.
കമ്പനിക്ക് നിലവിൽ കടങ്ങളൊന്നുമില്ലയെന്നതും സബ്‌സ്‌ക്രിപ്‌ഷൻ വഴി പണമൊഴുക്കുണ്ടാക്കുന്നത് ഉറപ്പാക്കിയിട്ടുമുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. രണ്ടാം പാദത്തിലെ 265.2 കോടി രൂപ വരുമാനത്തിൽ, ഏറ്റവും വലിയ ഭാഗം 'അവധിക്കാല ഉടമസ്ഥതയിൽ' (നിശ്ചിത കാലത്തേക്ക് സംരഭം നടത്തുന്നതിന് മറ്റൊരു പാർട്ടിയെ പൂർണമായ അനുവദി നൽകുന്ന രീതി) നിന്നാണ് അതായത് 96.7 കോടി രൂപ. വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ ഫീസായി 76.2 കോടി, റിസോർട്ട് വരുമാനത്തിൽ 50.8 കോടി, പലിശ ഇനത്തിൽ 14 കോടി, ട്രഷറി വരുമാനം 27.6 കോടി രൂപ, എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.
മഹീന്ദ്ര ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന ക്ലബ്ബ് മഹീന്ദ്രയുടെ കീഴിൽ മൊത്തത്തിലുള്ള 78 പ്രോപ്പർട്ടികളിൽ, യൂറോപ്പിലെ പ്രമുഖ അവധിക്കാല ഉടമസ്ഥതയിലുള്ള കമ്പനിയായ ഹോളിഡേ ക്ലബ് മാത്രം ഫിൻലാൻഡ്, സ്വീഡൻ, സ്പെയിൻ എന്നിവിടങ്ങളിലായി 33 ടൈംഷെയർ ഡെസ്റ്റിനേഷനുകളും ഒമ്പത് സ്പാ റിസോർട്ടുകളും നടത്തുന്നു.
രണ്ടാം പാദത്തിൽ മഹീന്ദ്ര ഹോളിഡേയ്‌സിന് മാത്രം 265.2 കോടി രൂപ വരുമാനമാണ് ലഭിച്ചത്. പ്രതിവർഷത്തെ കമ്പനിയുടെ കണക്കുകളിൽ നിന്നും 25.3% വർധനവാണിത്. അറ്റവരുമാനത്തിൽ ഏകദേശം 20.2%ത്തിന്റ വർധനവുണ്ടായി. 40.6 കോടിയാണ് കമ്പനി നേടിയത്. മുൻ വർഷത്തെ 950 കോടിയിൽ നിന്നും 1,041 കോടി രൂപയായി ഇത് ഉയർന്നു.
മൊത്തത്തിൽ മഹീന്ദ്ര ഹോളിഡേയ്‌സ് & റിസോർട്ടുകളുടെ വരുമാനം 16.1% ഉയർന്ന് 593.3 കോടി രൂപയും അറ്റവരുമാനം 107.7%വും വർധിച്ച് 59.8 കോടി രൂപയിലുമാണ് എത്തി നിൽക്കുന്നത്. ഒമിക്രോൺ പിടി മുറുക്കിയില്ലെങ്കിൽ ഈ വർഷവും നേട്ടം നിലനിർത്താൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞേക്കാം.