image

17 Jan 2022 12:47 AM GMT

Aviation

ഫ്രാന്‍സിന്റെ ദേശീയ വിമാന കമ്പനി 'എയര്‍ ഫ്രാന്‍സിനെ' പരിചയപ്പെടാം

MyFin Desk

ഫ്രാന്‍സിന്റെ ദേശീയ വിമാന കമ്പനി എയര്‍ ഫ്രാന്‍സിനെ പരിചയപ്പെടാം
X

Summary

ചരക്ക് ഗതാഗതവും എയറോനോട്ടിക്കല്‍ മെയിന്റനന്‍സ് സൊല്യൂഷനുകളും ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു.


ഫ്രാന്‍സിന്റെ ദേശീയ വിമാന കമ്പനിയാണ് എയര്‍ ഫ്രാന്‍സ്. ഇത് എയര്‍ ഫ്രാന്‍സ്-കെ എല്‍ എം ഗ്രൂപ്പിന്റെ ഒരു ഉപസ്ഥാപനമാണ്. ഫ്രാന്‍സിലെ 36...

ഫ്രാന്‍സിന്റെ ദേശീയ വിമാന കമ്പനിയാണ് എയര്‍ ഫ്രാന്‍സ്. ഇത് എയര്‍ ഫ്രാന്‍സ്-കെ എല്‍ എം ഗ്രൂപ്പിന്റെ ഒരു ഉപസ്ഥാപനമാണ്. ഫ്രാന്‍സിലെ 36 ലക്ഷ്യ സ്ഥാനങ്ങളിലേക്കും 78 രാജ്യങ്ങളിലെ 175 കേന്ദ്രങ്ങളിലേക്കും സര്‍വ്വീസ് നടത്തുന്നു. ലോകമെമ്പാടും പല കേന്ദ്രങ്ങളിലേക്ക് ഷെഡ്യൂള്‍ഡ് പാസഞ്ചര്‍, കാര്‍ഗോ സര്‍വീസുകള്‍ നടത്തുകയും 2019 ല്‍ 46,803,000 യാത്രക്കാരെ വഹിക്കുകയും ചെയ്തു.

എയര്‍ ഓറിയന്റ്, എയര്‍ യൂണിയന്‍, കമ്പനി ജനറല്‍ എയറോപോസ്റ്റേല്‍, കോംപാഗ്‌നി ഇന്റര്‍നാഷണല്‍ ഡി നാവിഗേഷന്‍ ഏരിയന്‍ (സിഡ്എന്‍എ), സൊസൈറ്റി ജനറല്‍ ഡി ട്രാന്‍സ്പോര്‍ട്ട് ഏറിയന്‍ (എസ്ജിടിഎ) എന്നിവയുടെ ലയനത്തില്‍ നിന്നാണ് 1933 ഒക്ടോബര്‍ 7 ന് എയര്‍ ഫ്രാന്‍സ് രൂപീകരിച്ചത്.

ശീതയുദ്ധകാലത്ത്, 1950 മുതല്‍ 1990 വരെ, ജര്‍മ്മനിയില്‍ വെസ്റ്റ് ബെര്‍ലിനിലെ ടെമ്പല്‍ഹോഫ്, ടെഗല്‍ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രധാന സഖ്യകക്ഷികളുടെ ഷെഡ്യൂള്‍ഡ് എയര്‍ലൈനുകളില്‍ ഒന്നായിരുന്നു ഇത്.

2018 ല്‍ എയര്‍ ഫ്രാന്‍സും അതിന്റെ പ്രാദേശിക ഉപസ്ഥാപനമായ ഹോപ്പും വഴി 51.4 ദശലക്ഷം യാത്രക്കാര്‍ യാത്രചെയ്തു. എയര്‍ ഫ്രാന്‍സ്-കെഎല്‍എമ്മിന്റെ 2,300 വിമാനങ്ങള്‍ വരെ പ്രതിദിനം സര്‍വ്വീസ് നടത്തുന്നു. ചരക്ക് ഗതാഗതവും എയറോനോട്ടിക്കല്‍ മെയിന്റനന്‍സ് സൊല്യൂഷനുകളും ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു.