കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ ബിസിനസ്സ് സ്ഥാപനമാണ് അബാദ്. ഹോസ്പിറ്റാലിറ്റി സേവനങ്ങളും, ഫെസിലിറ്റി ആന്‍ഡ്...
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ ബിസിനസ്സ് സ്ഥാപനമാണ് അബാദ്. ഹോസ്പിറ്റാലിറ്റി സേവനങ്ങളും, ഫെസിലിറ്റി ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സേവനങ്ങളും കമ്പനി വാഗാദാനം ചെയ്യുന്നു. കൂടാതെ റീട്ടെയില്‍ ഡിവിഷനും കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നു. 1995 ല്‍ ആരംഭിച്ച അബാദ് ബില്‍ഡേഴ്സ് കേരളത്തിലെ ആദ്യത്തെ ക്രിസില്‍ റേറ്റഡ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറാണ്.
ഇത് ഒരു സ്വകാര്യ കമ്പനിയാണ്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. റിയാസ് അഹമ്മദ്, ആരിഫ് ഹാഷിം, നജീബ് സക്കറിയ എന്നിവരാണ് നിലവിലെ ബോര്‍ഡ് അംഗങ്ങളും ഡയറക്ടര്‍മാരും. കമ്പനി പ്രധാനമായും റെസിഡന്‍ഷ്യല്‍
പ്രോജക്ടുകളാണ് നടപ്പാക്കുന്നത്.
ഇതിനോടകം 3.2 ദശലക്ഷം സ്‌ക്വയര്‍ ഉള്‍ക്കൊള്ളുന്ന 30 ലധികം പ്രോജക്റ്റുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൊച്ചിയിലാണ് ആസ്ഥാനമെങ്കിലും കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പ്രോജക്ടുകള്‍ നടപ്പാക്കി വരുന്നു. ഏറ്റവും പുതിയ സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യകളും ഉയര്‍ന്ന നിലവാരമുള്ള ആധുനിക സൗകര്യങ്ങളും നടപ്പാക്കുന്ന അബാദ് ബില്‍ഡേഴ്സ് സംസ്ഥാനത്തിന്റെ പ്രാധാന കേന്ദ്രങ്ങളില്‍ കോസ്മോപൊളിറ്റന്‍ വീടുകള്‍ നിര്‍മ്മിച്ച് കൈമാറിയിട്ടുണ്ട്. കൊച്ചിയിലും കോട്ടയത്തുമായി 36 വ്യത്യസ്ത പ്രോജക്ടുകള്‍ കമ്പനി വിജയകരമായി കൈമാറി. ഇവയില്‍ അഞ്ച് അപ്പാര്‍ട്ടുമെന്റുകളും വില്ലകളും ഉള്‍പ്പെടുന്നു.