image

16 Jan 2022 1:49 AM GMT

Realty

വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്

MyFin Desk

വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്
X

Summary

ഹരിത തത്വങ്ങള്‍ പാലിച്ചുകൊണ്ടാണ് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടത്തിലും ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നു.


വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (Veegaland) 2007 ഓഗസ്റ്റ് 10 ന് രൂപീകരിച്ച ലിസ്റ്റ് ചെയ്യപ്പെടാത്ത ഒരു സ്വകാര്യ കമ്പനിയാണ്. ഇത് ഒരു...

വീഗാലാന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (Veegaland) 2007 ഓഗസ്റ്റ് 10 ന് രൂപീകരിച്ച ലിസ്റ്റ് ചെയ്യപ്പെടാത്ത ഒരു സ്വകാര്യ കമ്പനിയാണ്. ഇത് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തരംതിരിച്ചിട്ടുണ്ട്, അംഗീകൃത ഓഹരി മൂലധനം 5.00 കോടി രൂപയാണ്. വി ഗാര്‍ഡ് ഗ്രൂപ്പിന്റെ സംരംഭമാണിത്. വ്യവസായ പ്രമുഖനായ കൊച്ചൗസെഫ് ചിറ്റിലപ്പിള്ളിയുടെ തൃത്വത്തിലാണ് 1977 ല്‍ വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപിതമായത്. തുടക്കത്തില്‍ ഇത് വോള്‍ട്ടേജ് ബിലൈസറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു ചെറിയ നിര്‍മ്മാണ യൂണിറ്റായിരുന്നു. പിന്നീട് അദ്ദേഹം കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ ആരംഭിച്ചു.

വി-ഗാര്‍ഡ് സ്ഥാപിതമായത് മുതല്‍, ഇന്ത്യയിലെ കുടുംബങ്ങളില്‍ വിശ്വസനീയമായ പേരായി സ്വയം മാറി. പമ്പുകള്‍, മോട്ടോറുകള്‍, ഇലക്ട്രിക് വാട്ടര്‍ ഹീറ്ററുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, കേബിളുകള്‍, യുപിഎസ്, സീലിംഗ് ഫാനുകള്‍, ഇന്‍ഡക്ഷന്‍ കുക്ക്-ടോപ്പുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ശ്രേണി കമ്പനി വാഗ്ദാനം ചെയ്യുന്നു. വീഗാലാന്‍ഡ് ഹോംസിന്റെ കോര്‍പ്പറേറ്റ് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് കൊച്ചൗസെഫ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ പ്രഗത്ഭരായ ആര്‍ക്കിടെക്റ്റുമാരും എഞ്ചിനീയര്‍മാരും അടങ്ങുന്ന ഒരു ടീമുണ്ട്. കൊച്ചി നഗരത്തിലെ പ്രശസ്തമായ നാല് അപ്പാര്‍ട്ടുമെന്റുകള്‍ കമ്പനി ഇതിനകം കൈമാറിക്കഴിഞ്ഞു.

കൊച്ചിയിലെ കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി, പ്രകൃതിക്ക് ഇണങ്ങുന്ന ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഹരിത തത്വങ്ങള്‍ പാലിച്ചുകൊണ്ടാണ് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടത്തിലും ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നു.