15 Jan 2022 6:56 AM
Summary
സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, എട്ട് പ്രധാന മേഖലകളിലെ ഉൽപ്പാദനം നവംബറിൽ 3.1 ശതമാനം ഉയർന്നു, ക്രൂഡ് ഓയിലും സിമന്റും ഒഴികെ മറ്റെല്ലാ മേഖലകളും നവംബറിൽ നല്ല വളർച്ച രേഖപ്പെടുത്തി. ഒക്ടോബറിൽ, പ്രധാന മേഖലകളുടെ ഉൽപ്പാദനം 8.4 ശതമാനം വർദ്ധിച്ചു. ഈ വർഷം ഫെബ്രുവരിയിൽ വളർച്ചാ നിരക്ക് 3.3 ശതമാനമായിരുന്നു. കൽക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ എട്ട് അടിസ്ഥാന സൗകര്യ മേഖലകളുടെ വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ 13.7 ശതമാനത്തിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ11. 1 ശതമാനം […]
സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, എട്ട് പ്രധാന മേഖലകളിലെ ഉൽപ്പാദനം നവംബറിൽ 3.1 ശതമാനം ഉയർന്നു,
ക്രൂഡ് ഓയിലും സിമന്റും ഒഴികെ മറ്റെല്ലാ മേഖലകളും നവംബറിൽ നല്ല വളർച്ച രേഖപ്പെടുത്തി.
ഒക്ടോബറിൽ, പ്രധാന മേഖലകളുടെ ഉൽപ്പാദനം 8.4 ശതമാനം വർദ്ധിച്ചു. ഈ വർഷം ഫെബ്രുവരിയിൽ വളർച്ചാ നിരക്ക് 3.3 ശതമാനമായിരുന്നു.
കൽക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, റിഫൈനറി ഉൽപന്നങ്ങൾ, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ എട്ട് അടിസ്ഥാന സൗകര്യ മേഖലകളുടെ വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം ഏപ്രിൽ-നവംബർ കാലയളവിൽ 13.7 ശതമാനത്തിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ11. 1 ശതമാനം മാത്രമായിരുന്നു ഈ മേഖലകളുടെ വളർച്ചാ നിരക്ക്
കണക്കുകൾ പ്രകാരം കൽക്കരി ഉൽപ്പാദനം 8.2 ശതമാനവും പ്രകൃതിവാതകം 23.7 ശതമാനവും റിഫൈനറി ഉൽപന്നങ്ങൾ 4.3 ശതമാനവും വളം 2.5 ശതമാനവും സ്റ്റീൽ 0.8 ശതമാനവും വൈദ്യുതിയിൽ 1.5 ശതമാനവും വർധിച്ചു.