image

15 Jan 2022 4:39 AM

Agriculture and Allied Industries

കിന്‍ഫ്ര, വ്യവസായ വികസനം ഒരു കൂരയ്ക്ക് കീഴില്‍

MyFin Desk

കിന്‍ഫ്ര, വ്യവസായ വികസനം ഒരു കൂരയ്ക്ക് കീഴില്‍
X

Summary

കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, കിന്‍ഫ്ര, സംസ്ഥാനത്ത് ലഭ്യമായ എല്ലാ അനുയോജ്യമായ വിഭവങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയെ ആകര്‍ഷിക്കുന്നതിനുമായു രൂപം കൊണ്ടു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. വ്യവസായത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിലൂടെ കേരളത്തിലെ വ്യാവസായിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കാന്‍ കിന്‍ഫ്രക്ക് കഴിയുന്നു. 24 വ്യാവസായിക പാര്‍ക്കുകളാണ് കിന്‍ഫ്രയുടെ കീഴിലുള്ളത്. ഈ പാര്‍ക്കുകളില്‍ ഓരോന്നും ഉപഭോക്താക്കള്‍ക്ക് സമഗ്രമായ അടിസ്ഥാന സൗകര്യങ്ങളും പിന്തുണാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. കിന്‍ഫ്രയുടെ ഏറ്റവും […]


കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍, കിന്‍ഫ്ര, സംസ്ഥാനത്ത് ലഭ്യമായ എല്ലാ അനുയോജ്യമായ വിഭവങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയെ ആകര്‍ഷിക്കുന്നതിനുമായു രൂപം കൊണ്ടു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. വ്യവസായത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിലൂടെ കേരളത്തിലെ വ്യാവസായിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കാന്‍ കിന്‍ഫ്രക്ക് കഴിയുന്നു. 24 വ്യാവസായിക പാര്‍ക്കുകളാണ് കിന്‍ഫ്രയുടെ കീഴിലുള്ളത്. ഈ പാര്‍ക്കുകളില്‍ ഓരോന്നും ഉപഭോക്താക്കള്‍ക്ക് സമഗ്രമായ അടിസ്ഥാന സൗകര്യങ്ങളും പിന്തുണാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.

കിന്‍ഫ്രയുടെ ഏറ്റവും ആകര്‍ഷകമായ സവിശേഷത അത് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സൗകര്യങ്ങള്‍ നല്‍കുന്നു എന്നതാണ്. കിന്‍ഫ്രയുടെ ഹെഡ് ഓഫീസ് തിരുവനന്തപുരത്താണ്. കിന്‍ഫ്രയുടെ പാര്‍ക്കുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ കിന്‍ഫ്രയുടെ വിവിധ ഇന്‍ഡസ്ടിരിയല്‍ പാര്‍ക്കുകളില്‍ 267 പുതുയ യൂണിറ്റുകള്‍ തുറന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 556 വിയവസായ യൂണിറ്റുകളാണ് കിന്‍ഫ്ര പാര്‍ക്കുകളില്‍ ആരംഭിച്ചത്. 1187 കോടി രൂപയുടെ നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം കിന്‍ഫ്ര പാര്‍ക്കുകളില്‍ ഉണ്ടായത്. 8454 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

കിന്‍ഫ്രയും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും (ബിപിസിഎല്‍) സംയുക്തമായി പെട്രോകെമിക്കല്‍ പാര്‍ക്ക് പദ്ധതി സ്ഥാപിക്കുന്നതിന് ധാരണയിലെത്തിയിട്ടുണ്ട്. അമ്പലമുകളില്‍ 481 ഏക്കറില്‍ സ്ഥാപിക്കുന്ന പാര്‍ക്ക്, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ വ്യാവസായിക, സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിടുന്നു, പ്രമുഖ ഐടി സേവന ദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) കൊച്ചി കാക്കനാട്ടുള്ള കിന്‍ഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററില്‍ ഇന്നൊവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് 690 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂരില്‍ വിമാനത്താവളത്തോടു ചേര്‍ന്ന് 5000 ഏക്കര്‍ ഏറ്റെടുക്കാനുള്ള ശ്രമം വിവിധ ഘട്ടങ്ങളിലാണ്. 1000 ഏക്കര്‍ ഒരു വര്‍ഷത്തിനകം ലഭിക്കും. കല്‍പറ്റയ്ക്കടുത്തു സ്ഥാപിക്കുന്ന കോഫി പാര്‍ക്കിന് സ്ഥലങ്ങള്‍ കണ്ടുവച്ചെങ്കിലും തീരുമാനം ആയിട്ടില്ല. ഇവിടെ കാര്‍ബണ്‍ നിര്‍ഗമനം ഏറ്റവും കുറച്ച് ഉല്‍പാദിപ്പിച്ച എന്നനിലയില്‍ വിദേശവിപണി പിടിക്കാന്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് സ്ഥാപിക്കുകയാണ് ഉദ്ദേശ്യം.