15 Jan 2022 3:18 PM IST
Summary
ശക്തമായ ഡിമാന്‍ഡും ആരോഗ്യകരമായ ഓര്‍ഡര്‍ ബുക്കും വരും മാസങ്ങളില്‍ രാജ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (എഇപിസി) ചെയര്‍മാന്‍ എ ശക്തിവേല്‍ അഭിപ്രായപ്പെട്ടു. 'ലോകമെമ്പാടുമുള്ള ബ്രാന്‍ഡുകളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും ഓര്‍ഡറുകൾ ലഭിക്കുന്നുണ്ട്. അടുത്ത മാസങ്ങളില്‍ ഇന്ത്യന്‍ വസ്ത്ര കയറ്റുമതി ചരിത്രപരമായ ഉയരം കൈവരിക്കും' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി 2020- ഡിസംബറിലെ 1.20 ബില്യണ്‍ ഡോളറില്‍ നിന്ന് 2021 ഡിസംബറില്‍ 22 ശതമാനം വര്‍ധിച്ച് 1.46 ബില്യണ്‍ ഡോളറായി. 2021 ഏപ്രില്‍-ഡിസംബര്‍ […]
ശക്തമായ ഡിമാന്‍ഡും ആരോഗ്യകരമായ ഓര്‍ഡര്‍ ബുക്കും വരും മാസങ്ങളില്‍ രാജ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അപ്പാരല്‍ എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (എഇപിസി) ചെയര്‍മാന്‍ എ ശക്തിവേല്‍ അഭിപ്രായപ്പെട്ടു.
'ലോകമെമ്പാടുമുള്ള ബ്രാന്‍ഡുകളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും ഓര്‍ഡറുകൾ ലഭിക്കുന്നുണ്ട്. അടുത്ത മാസങ്ങളില്‍ ഇന്ത്യന്‍ വസ്ത്ര കയറ്റുമതി ചരിത്രപരമായ ഉയരം കൈവരിക്കും' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി 2020- ഡിസംബറിലെ 1.20 ബില്യണ്‍ ഡോളറില്‍ നിന്ന് 2021 ഡിസംബറില്‍ 22 ശതമാനം വര്‍ധിച്ച് 1.46 ബില്യണ്‍ ഡോളറായി. 2021 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ മൊത്തം വസ്ത്ര കയറ്റുമതി 11.13 ബില്യണ്‍ ഡോളറായിരുന്നു.
'ഇന്ത്യന്‍ വസ്ത്രങ്ങള്‍ തിരിച്ചു വരവിലാണ്. മഹാമാരിയുടെ വെല്ലുവിളികള്‍ക്കിടയിലും വസ്ത്ര കയറ്റുമതിക്കാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു,' ശക്തിവേല്‍ പറഞ്ഞു.വസ്ത്ര മേഖലയില്‍ ആഗോള നേതൃസ്ഥാനം വീണ്ടെടുക്കാന്‍ ഇന്ത്യയെ സഹായിക്കുന്ന രണ്ട് മെഗാ സ്‌കീമുകളാണ് പി എല്‍ ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്), പിഎം-മിത്ര (മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്‌റ്റൈല്‍ റീജിയന്‍ ആന്‍ഡ് അപ്പാരല്‍) എന്നിവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.