image

15 Jan 2022 9:44 AM GMT

Agriculture and Allied Industries

ആന്ധ്രപ്രദേശില്‍ പുതിയ നിര്‍മാണ പ്ലാന്റുമായി സണ്‍ ഫാര്‍മ

MyFin Bureau

ആന്ധ്രപ്രദേശില്‍ പുതിയ നിര്‍മാണ പ്ലാന്റുമായി സണ്‍ ഫാര്‍മ
X

Summary

ഹൈദരാബാദ്:  പ്രമുഖ ഫാര്‍മ കമ്പനിയായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ആന്ധ്രപ്രദേശില്‍ പുതിയ ഉത്പാദന കേന്ദ്രം സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നു. സണ്‍ ഫാര്‍മ സ്ഥാപകന്‍ ദിലീപ് ഷാംഗ്വിയും സംഘവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ഇതു സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. സംസ്ഥാനം അഭിമുഖീകരിക്കുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് മുഖ്യമന്ത്രിക്ക് ധാരണയുണ്ടെന്നതില്‍ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തിയ ഷാംഗ്വി, സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തില്‍ മുഖ്യമന്ത്രി കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വ്യാവസായിക പുരോഗതിക്കായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ മുഖ്യമന്ത്രി സണ്‍ […]


ഹൈദരാബാദ്: പ്രമുഖ ഫാര്‍മ കമ്പനിയായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് ആന്ധ്രപ്രദേശില്‍ പുതിയ ഉത്പാദന കേന്ദ്രം സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നു. സണ്‍ ഫാര്‍മ സ്ഥാപകന്‍ ദിലീപ് ഷാംഗ്വിയും സംഘവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ഇതു സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി.

സംസ്ഥാനം അഭിമുഖീകരിക്കുന്ന അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് മുഖ്യമന്ത്രിക്ക് ധാരണയുണ്ടെന്നതില്‍ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തിയ ഷാംഗ്വി, സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തില്‍ മുഖ്യമന്ത്രി കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

വ്യാവസായിക പുരോഗതിക്കായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ മുഖ്യമന്ത്രി സണ്‍ ഫാര്‍മ സംഘത്തോട് വിശദീകരിച്ചു. ഈ അവസരത്തില്‍ നിക്ഷേപം നടത്താന്‍ അവരെ ക്ഷണിച്ചു. സംസ്ഥാനത്ത് പ്ലാന്റ് തുറക്കുന്നത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വ്യാവസായിക മേഖലയുടെ ഉയര്‍ച്ചയ്ക്കും കാരണമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

4.5 ബില്യണ്‍ യു എസ് ഡോളറിലധികം ആഗോള വരുമാനമുള്ള ലോകത്തിലെ നാലാമത്തെ വലിയ സ്‌പെഷ്യാലിറ്റി ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സണ്‍ ഫാര്‍മ. 40 ല്‍ അധികം നിര്‍മാണ സൗകര്യങ്ങളുടെ പിന്തുണ ഈ കമ്പനിയ്ക്കുണ്ട്. കൂടാതെ 100 ല്‍ അധികം രാജ്യങ്ങളില്‍ സണ്‍ ഫാര്‍മ മരുന്നുകള്‍ വിതരണം ചെയ്യുന്നു.