image

15 Jan 2022 12:04 AM GMT

Aviation

അന്താരാഷ്ട്ര വ്യോമയാന സംഘടന

MyFin Desk

അന്താരാഷ്ട്ര വ്യോമയാന സംഘടന
X

Summary

  ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ സി എ ഒ) ഐക്യരാഷ്ട്രസഭയുടെ ഒരു പ്രത്യേക ഫണ്ടിങ് ഏജന്‍സിയാണ്. ഇത് അന്താരാഷ്ട്ര എയര്‍ നാവിഗേഷന്റെ തത്വങ്ങളും സാങ്കേതിക വിദ്യകളും മാറ്റുകയും സുരക്ഷിതവും ചിട്ടയുള്ളതുമായ വളര്‍ച്ച ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര വ്യോമഗതാഗതത്തിന്റെ ആസൂത്രണവും വികസനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കാനഡയിലെ മോണ്‍ട്രിയലിലാണ് ഇതിന്റെ ആസ്ഥാനം. എയര്‍ നാവിഗേഷന്‍, അതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, ഫ്ളൈറ്റ് പരിശോധന, അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്റെ അതിര്‍ത്തി കടക്കുന്ന നടപടിക്രമങ്ങള്‍ എളുപ്പമാക്കുക എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ശുപാര്‍ശകളും കൗണ്‍സില്‍ […]


ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ സി എ ഒ) ഐക്യരാഷ്ട്രസഭയുടെ ഒരു പ്രത്യേക ഫണ്ടിങ് ഏജന്‍സിയാണ്. ഇത് അന്താരാഷ്ട്ര എയര്‍ നാവിഗേഷന്റെ തത്വങ്ങളും സാങ്കേതിക വിദ്യകളും മാറ്റുകയും സുരക്ഷിതവും ചിട്ടയുള്ളതുമായ വളര്‍ച്ച ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര വ്യോമഗതാഗതത്തിന്റെ ആസൂത്രണവും വികസനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കാനഡയിലെ മോണ്‍ട്രിയലിലാണ് ഇതിന്റെ ആസ്ഥാനം.

എയര്‍ നാവിഗേഷന്‍, അതിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, ഫ്ളൈറ്റ് പരിശോധന, അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്റെ അതിര്‍ത്തി കടക്കുന്ന നടപടിക്രമങ്ങള്‍ എളുപ്പമാക്കുക എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ശുപാര്‍ശകളും കൗണ്‍സില്‍ സ്വീകരിക്കുന്നു. വിമാന അപകടം സംഭവിച്ചാല്‍ അന്വേഷണത്തിനുള്ള പ്രോട്ടോക്കോള്‍ ഈ സംഘടന നിര്‍വചിച്ചിട്ടുണ്ട്. ഈ സംഘടനയില്‍ ഇന്ത്യയുള്‍പ്പെടെ 193 രാജ്യങ്ങള്‍ അംഗങ്ങളാണ്.

അംഗരാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ അടങ്ങുന്നതാണ് സംഘടനയുടെ ഉന്നത ഭരണാധികാരസമിതി. ഇത് സംഘടനയുടെ നിയമനിര്‍മ്മാണ സമിതികൂടിയാണ്. 1956 വരെ എല്ലാവര്‍ഷവും അസംബ്ലി യോഗങ്ങള്‍ നടത്തിയിരുന്നു. അതിനുശേഷം മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം അസംബ്ലി സമ്മേളിക്കുന്നു. ഓരോ അംഗ രാജ്യങ്ങളും തിരഞ്ഞെടുക്കുന്ന 36 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ അടങ്ങുന്ന ഒരു കൗണ്‍സില്‍ ആണ് സംഘടനയുടെ ഭരണസമിതി. സംഘടനയുടെ കീഴില്‍ ഉപസമിതികള്‍ സ്ഥാപിക്കുക, അംഗരാഷ്ട്രങ്ങള്‍ക്കുവേണ്ട ഉപദേശങ്ങള്‍ നല്‍കുക എന്നിവ സംഘടനയുടെ അധികാരപരിധിയില്‍പ്പെടുന്നു. പ്രസിഡന്റ്, സെക്രട്ടറി ജനറല്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതും സംഘടനയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതും ഐ സി എ ഒ ആണ്.

അന്താരാഷ്ട്ര വ്യോമയാന സംഘടന മറ്റ് അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനുകളില്‍ നിന്ന് വ്യത്യസ്തമാണ്. അന്താരാഷ്ട്ര വ്യോമ ഗതാഗതത്തില്‍ നിയമാനുസൃതമല്ലാതുള്ള കൈകടത്തലുകള്‍ തടയുന്നതിനും അവ ഒഴിവാക്കുന്നതിനുമായി 1969 ഏപ്രിലില്‍ കൗണ്‍സില്‍ ഒരു കമ്മിറ്റിയെ നിയമിച്ചു. 1969 ഡിസംബര്‍ 14 ന് ഇത്തരം നീക്കങ്ങള്‍ തടയുന്നതിനുള്ള ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു.

അന്താരാഷ്ട്ര വ്യോമഗതാഗത വ്യവസ്ഥകള്‍ നിശ്ചയിക്കുകയും നിയമാവലിയില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യുക, വ്യോമഗതാഗത പ്രശ്നങ്ങളില്‍ മധ്യസ്ഥത വഹിക്കുക, അന്താരാഷ്ട്ര സിവില്‍ വ്യോമയാന വികസനത്തില്‍ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങള്‍ നീക്കാനുള്ള പദ്ധതികള്‍ ആലോചിക്കുക എന്നിവയെല്ലാം സംഘടനയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര വ്യോമഗതാഗത നിയമങ്ങള്‍ തയ്യാറാക്കുന്നതും ഈ സംഘടനയാണ്. കാനഡയിലുള്ള കേന്ദ്ര ഓഫീസിനു പുറമേ ഫ്രാന്‍സ്, തായ് ലന്റ്, ഈജിപ്റ്റ്, മെക്സിക്കോ, പെറു, സെനെഗാള്‍, കെനിയ എന്നിവിടങ്ങളില്‍ ഈ സംഘടനയ്ക്ക് പ്രത്യേകം ഓഫീസുകളുണ്ട്.