- Home
- /
- Industries
- /
- Agriculture and Allied Industries
- /
- പെട്രോളിന്റെ...
Summary
പെട്രോളിയത്തിന്റെ ഖനനവും ഉപയോഗവും പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ക്കിടയാകുന്നുണ്ട്
ക്രൂഡോയില്‍ എന്നറിയപ്പെടുന്ന പെട്രോളിയം, ഭൂമിയുടെ ഉപരിതലത്തിന് താഴെ നിന്നാണ് കുഴിച്ചെടുക്കുന്നത്. ഇത് ശുദ്ധീകരിച്ച് വിവിധ തരം...
ക്രൂഡോയില്‍ എന്നറിയപ്പെടുന്ന പെട്രോളിയം, ഭൂമിയുടെ ഉപരിതലത്തിന് താഴെ നിന്നാണ് കുഴിച്ചെടുക്കുന്നത്. ഇത് ശുദ്ധീകരിച്ച് വിവിധ തരം ഇന്ധനങ്ങളാക്കി മാറ്റുന്നു. ഫ്രാക്ഷണല്‍ ഡിസ്റ്റിലഷന്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്പ പെട്രോളിയത്തിന്റെ ഘടകങ്ങളെ വേര്‍തിരിച്ചാണ് പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, ടാര്‍ എന്നിവയുണ്ടാക്കുന്നത്. ഈ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന പദാര്‍ത്ഥം പ്ലാസ്റ്റിക്, കീടനാശിനികള്‍, മരുന്നുകള്‍ എന്നിവയുണ്ടാക്കാനും ഉപയോഗിക്കുന്നു. നിര്‍മ്മാണ രംഗത്തെ വിവിധ ആവശ്യങ്ങള്‍ക്കായി പെട്രോളിയം പ്രയോജനപ്പെടുന്നു.
പെട്രോളിയത്തിന്റെ ഖനനവും ഉപയോഗവും പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ക്കിടയാകുന്നുണ്ട്. പ്രധാനമായും പെട്രോളിയം ഇന്ധനങ്ങളുടെ വേര്‍തിരിച്ചെടുക്കല്‍, ശുദ്ധീകരിക്കല്‍, കത്തിക്കല്‍ എന്നിവയെല്ലാം വലിയ അളവില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നു. അതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് പെട്രോളിയം. കൂടാതെ, കാലാവസ്ഥാ പ്രതിസന്ധി തടയാന്‍ ലക്ഷ്യമിട്ടുള്ള നയങ്ങളെ പെട്രോളിയം വ്യവസായം അടിച്ചമര്‍ത്തി. പ്രതികൂല പാരിസ്ഥിതിക പ്രശ്നങ്ങള്‍, എണ്ണ ചോര്‍ച്ച, വായു മലിനീകരണം, ജല മലിനീകരണം എന്നിവ പോലെയുള്ള പെട്രോളിയം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഇതിന്റെ ഫലമാണ്.
പെട്രോളിയം, പുരാതന കാലം മുതല്‍ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. 4000ത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ്, ബാബിലോണ്‍ മതിലുകളുടെയും ഗോപുരങ്ങളുടെയും നിര്‍മ്മാണത്തില്‍ ടാറ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബാബിലോണിനടുത്ത് എണ്ണക്കുഴികളും ടാറിന്റെ സാന്നിധ്യമുള്ള നീരുറവയും ഉണ്ടായിരുന്നു. പുരാതന പേര്‍ഷ്യന്‍ സമൂഹത്തില്‍ പെട്രോളിയത്തിന്റെ ഔഷധ ഉപയോഗവും, തീയുണ്ടാക്കുന്ന ഉപയോഗങ്ങളും ഉള്ളതായി തെളിവുകള്‍ സൂചിപ്പിക്കുന്നു.
മ്യാന്‍മറില്‍ ആദ്യകാല ബ്രിട്ടീഷ് പര്യവേക്ഷകര്‍ കടന്നുചെന്നപ്പോള്‍, 1795ല്‍ കൈകൊണ്ട് കുഴിച്ച അനേകം എണ്ണകിണറുകള്‍ ഉണ്ടായിരുന്നതായി അന്നത്തെ എണ്ണ ഖനന വ്യവസായം രേഖപ്പെടുത്തിയിട്ടുണ്ട്.
പെട്രോളിയം പര്യവേക്ഷണം ചെയ്ത് ഉപയോഗിച്ച ആദ്യത്തെ യൂറോപ്യന്‍ സൈറ്റാണ്
പെച്ചല്‍ബ്രോണ്‍ (പിച്ച് ഫൗണ്ടന്‍). പ്രത്യേകിച്ച് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി 18-ാം നൂറ്റാണ്ട് മുതല്‍ എണ്ണമണല്‍ ഖനനം ചെയ്യപ്പെടുന്നുണ്ട്. ലോകത്തിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല 1856-ല്‍ ഇഗ്‌നസി ലുകാസിയേവിക്‌സിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കപ്പെട്ടു.
സീപ് ഓയിലില്‍ നിന്ന് മണ്ണെണ്ണ എങ്ങനെ വേര്‍തിരിച്ചെടുക്കാം എന്ന കണ്ടെത്തല്‍, ആധുനിക മണ്ണെണ്ണ വിളക്കിന്റെ കണ്ടുപിടുത്തം (1853), യൂറോപ്പിലെ ആദ്യത്തെ ആധുനിക തെരുവ് വിളക്കിന്റെ സ്ഥാപനം (1853), ലോകത്തിലെ ആദ്യത്തെ ആധുനിക എണ്ണക്കിണര്‍ നിര്‍മ്മാണം എന്നിവയും അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. കാനഡയിലെ ആദ്യത്തെ വാണിജ്യ ആവശ്യത്തിനായുള്ള എണ്ണക്കിണര്‍ 1858-ല്‍ ഒന്റാറിയോയിലെ ഓയില്‍ സ്പ്രിംഗ്സില്‍ പ്രവര്‍ത്തനക്ഷമമായി.