ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. മുംബൈയിലാണ് ആസ്ഥാനം. കമ്പനിക്ക് 1500 കോടി യുഎസ്...
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. മുംബൈയിലാണ് ആസ്ഥാനം. കമ്പനിക്ക് 1500 കോടി യുഎസ് ഡോളറിന്റെ വാര്‍ഷിക വില്‍പ്പനയുണ്ട് . ഏകദേശം 20,000 ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നു. ഫോബ്സ് (Forbes) ഗ്ലോബല്‍ 2000-ല്‍ ഇത് 895-ാം റാങ്കില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. 2013 മെയ് അവസാനത്തോടെ കമ്പനിയുടെ വിപണി മൂലധനം 340 കോടി യുഎസ് ഡോളറായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം റോളിംഗ് കമ്പനികളില്‍ ഒന്നാണ് ഹിന്‍ഡാല്‍കോ, ഏഷ്യയിലെ ഏറ്റവും വലിയ പ്രൈമറി അലുമിനിയം ഉത്പാദകരില്‍ ഉള്‍പ്പെടുന്നു. 1962 ല്‍ ഉത്തര്‍പ്രദേശിലെ രേണുകൂട്ടില്‍ കമ്പനി ഉല്‍പ്പാദനം ആരംഭിച്ചു, പ്രതിവര്‍ഷം 20,000 മെട്രിക് ടണ്‍ അലുമിനിയം ലോഹവും പ്രതിവര്‍ഷം 40,000 മെട്രിക് ടണ്‍ അലുമിനയും നിര്‍മ്മിക്കുന്നു. 1989-ല്‍ കമ്പനി പുനഃക്രമീകരിക്കുകയും ഹിന്‍ഡാല്‍കോ എന്ന് പുനര്‍നാമകരണം ചെയ്തു.
2020 ഏപ്രിലില്‍ ഹിന്‍ഡാല്‍കോ അതിന്റെ അനുബന്ധ സ്ഥാപനമായ നോവെലിസ് ഇന്‍കോര്‍പ്പറേഷനിലൂടെ അലറിസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തുകൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ഫ്‌ലാറ്റ്-റോള്‍ഡ് ഉല്‍പ്പന്ന പ്ലെയര്‍, അലുമിനിയം റീസൈക്ലര്‍ എന്നീ നിലകളില്‍ കമ്പനിയുടെ സ്ഥാനം ഉറപ്പിച്ചു. കമ്പനിയുടെ രാജ്യത്തുടനീളമുള്ള അലൂമിനിയം യൂണിറ്റുകള്‍ ബോക്സൈറ്റ് ഖനനം, അലുമിന റിഫൈനിംഗ്, കല്‍ക്കരി ഖനനം, ക്യാപ്റ്റീവ് പവര്‍ പ്ലാന്റുകള്‍, അലുമിനിയം സ്‌മെല്‍റ്റിംഗ് മുതല്‍ ഡൗണ്‍സ്ട്രീം റോളിംഗ്, എക്സ്ട്രൂഷനുകള്‍, ഫോയിലുകള്‍ എന്നിവവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇന്ന്, ഇന്ത്യയ്ക്ക് പുറത്തുള്ള 9 രാജ്യങ്ങളില്‍ ഒരു സംയോജിത നിര്‍മ്മാതാവ് എന്ന നിലയില്‍ ഹിന്‍ഡാല്‍കോ ആഗോള അലുമിനിയം മുന്‍നിര കമ്പനികളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു.