ശമ്പളക്കാര്‍ക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍ (ഐ ടി ആര്‍) ഫയല്‍ ചെയ്യാന്‍ ഫോം 16 അത്യാവശ്യമായി വരുന്നുണ്ട്. അതില്ലാതെ എങ്ങിനെയാണ് ഐ ടി ആര്‍...
ശമ്പളക്കാര്‍ക്ക് ഇന്‍കം ടാക്‌സ് റിട്ടേണ്‍ (ഐ ടി ആര്‍) ഫയല്‍ ചെയ്യാന്‍ ഫോം 16 അത്യാവശ്യമായി വരുന്നുണ്ട്. അതില്ലാതെ എങ്ങിനെയാണ് ഐ ടി ആര്‍ ഫയല്‍ ചെയ്യേണ്ടത് എന്ന കാര്യത്തില്‍ മിക്കവര്‍ക്കും സംശയം ഉണ്ടെന്ന് കാണാം. സാധാരണ ഗതിയില്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഫോം 16 ലഭ്യമാക്കാമെങ്കിലും, ചില സന്ദര്‍ഭങ്ങളില്‍ അത് ലഭിക്കാത്ത ഒരു അവസ്ഥ ഉണ്ടാവാം. നിങ്ങള്‍ ജോലി ചെയ്ത സ്ഥാപനം പൂട്ടി പോയെന്നു വരാം. അല്ലെങ്കില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതെ നിങ്ങള്‍ക്ക് ഒരു ജോലി വിടേണ്ടി വന്നിരിക്കാം. അങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ ഫോം 16 ഇല്ലാതെയും നിങ്ങള്‍ക്ക് ഐ ടി ആര്‍ ഫയല്‍ ചെയ്യാം.
ഇതില്‍ ഏറ്റവും അത്യാവശ്യം നിങ്ങള്‍ ജോലി ചെയ്ത സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സാലറി സെര്‍ട്ടിഫിക്കറ്റാണ്. ഗ്രോസ് സാലറി, വിവിധ അലവന്‍സുകള്‍, കിഴിവുകള്‍ (ഡിഡക്ഷന്‍സ്) എന്നിവ വ്യക്തമാക്കുന്നതാവണം സാലറി സ്ലിപ്പുകള്‍. ടാക്‌സ് കുറക്കാനോ ഒഴിവാക്കാനോ അര്‍ഹമായ അലവന്‍സുകള്‍ മനസിലാക്കി അത് ഐ ടി ആറി ല്‍ കാണിക്കുക. ജോലി കൂടാതെ മറ്റ് വരുമാനങ്ങള്‍ ഉണ്ടെങ്കില്‍ അതിലെ ടി ഡി എസ് (ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സ്) കൂടി ഉള്‍പ്പെടുത്തി ഫോം 26AS പൂരിപ്പിക്കുക.
കൂടാതെ, വീടുകളില്‍ നിന്നുള്ള വാടക വരുമാനം ഉണ്ടെങ്കില്‍ അത്, ഷെയര്‍, സ്വര്‍ണം, ബാങ്ക് ഡെപ്പോസിറ്റുകളില്‍ നിന്നുള്ള പലിശ, തുടങ്ങി എല്ലാ വരുമാനങ്ങളും ഉള്‍പെടുത്തുക. ഒപ്പം കിഴിവ് ലഭിക്കാവുന്ന എല്ലാ വകുപ്പുകളും അറിഞ്ഞിരിക്കുക (ഉദാഹരണം ഹൗസിങ് ലോണ്‍ പലിശ, 80C, 80D പ്രകാരമുള്ള ഇളവുകള്‍). ഇവയെല്ലാം ഉള്‍പ്പെടുത്തി നിങ്ങള്‍ അടയ്‌ക്കേണ്ട ടാക്‌സ് കണക്കാക്കുക. ഇതിന്ന് സഹകരമാവുന്ന വിവിധ വെബ്‌സൈറ്റുകള്‍ ഇന്ന് പ്രചാരത്തില്‍ ഉണ്ട്. ഇത്രയുമായാല്‍ ഐ ടി ആര്‍ ഇഫയല്‍ ചെയ്യാം.
ഫോം 26AS ല്‍ രേഖപെടുത്തിയതിനേക്കാള്‍ തുക ടാക്‌സ് ഇനത്തില്‍ ഉണ്ടെങ്കില്‍, ഐ ടി ആര്‍ കൊടുക്കുന്നതിന്ന് മുമ്പ് അധികം വരുന്ന തുക ഇന്‍കം ടാക്‌സ് വകുപ്പില്‍ അടച്ചിരിക്കേണം എന്നത് ഓര്‍ക്കുക. അതുപോലെ, ഐ ടി ആര്‍ സമര്‍പ്പിച്ച് 120 ദിവസത്തിനകം അത് സ്വീകരിക്കപ്പെട്ടു എന്ന് ഉറപ്പു വരുത്താന്‍ ഓര്‍ക്കുക.