14 Jan 2022 4:00 AM GMT
Summary
ദുബായ് ഗവൺമെന്റിന്റെ നിക്ഷേപ കമ്പനിയായ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ ഓഫ് ദുബായുടെ ഉപസ്ഥാപനമായ എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് എയർലൈൻ
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് എമിറേറ്റ്സ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ എയർലൈൻ കൂടിയാണിത്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ കേന്ദ്രത്തിൽ നിന്ന് ആഴ്ചയിൽ 3,600-ലധികം എമിറേറ്സിന്റെ വിമാനങ്ങൾ സർവീസ് നടത്തുന്നു. 6 ഭൂഖണ്ഡങ്ങളിലായി 80 രാജ്യങ്ങളിലെ 150-ലധികം നഗരങ്ങളിലേക്ക് സർവ്വീസുണ്ട്. ഷെഡ്യൂൾ ചെയ്ത വരുമാനം അനുസരിച്ച് ലോകത്തിലെ നാലാമത്തെ വലിയ എയർലൈനാണ് എമിറേറ്റ്സ്.
1980-കളുടെ മധ്യത്തിൽ ഗൾഫ് എയർ ദുബായിലേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തുടങ്ങി. തൽഫലമായി, ദുബായിലെ രാജകുടുംബത്തിന്റെ പിന്തുണയോടെ 1985 മാർച്ചിൽ എമിറേറ്റ്‌സ് രൂപീകരിച്ചു. കമ്പനിയുടെ ഇപ്പോഴത്തെ ചെയർമാൻ അഹമ്മദ് ബിൻ സയീദ് അൽ മക്തൂമാണ്.
ദുബായ് ഗവൺമെന്റിന്റെ നിക്ഷേപ കമ്പനിയായ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ ഓഫ് ദുബായുടെ ഉപസ്ഥാപനമായ എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് എയർലൈൻ. രണ്ടാം വർഷം ഒഴികെ എല്ലാ വർഷവും എയർലൈൻ ലാഭം രേഖപ്പെടുത്തി. വളർച്ച ഒരിക്കലും വർഷത്തിൽ 20% ത്തിൽ താഴെയായിട്ടില്ല. 10 മില്യൺ യുഎസ് ഡോളറിന്റെ പ്രാരംഭ മൂലധനവും എയർലൈൻ ആരംഭിച്ച സമയത്ത് ഏകദേശം 80 മില്യൺ യുഎസ് ഡോളറിന്റെ അധിക നിക്ഷേപവും ഗവൺമെൻറ് നൽകി.
1999-ൽ ഡിവിഡന്റ് നൽകാൻ തുടങ്ങിയത് മുതൽ എമിറേറ്റ്‌സിൽ നിന്ന് 14.6 ബില്യൺ ദിർഹം സർക്കാരിന് ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന എയർലൈനുകളിൽ ഒന്നാണ് എമിറേറ്റ്സ്. 1993-ൽ തന്നെ പ്രതിവർഷ വരുമാനം 500 മില്യൺ ഡോളറിലെത്തി. ആ വർഷം 68,000 ടൺ ചരക്കും 1.6 ദശലക്ഷം യാത്രക്കാരും എമിറേറ്റ്സ് വഴി യാത്ര ചെയ്തു. ഗൾഫ് യുദ്ധം മറ്റ് വിമാനക്കമ്പനികളെ ഈ മേഖലയിൽ നിന്ന് മാറ്റിനിർത്തിയപ്പോൾ എമിറേറ്റ്സിന് നേട്ടമുണ്ടായി.
യുദ്ധത്തിന്റെ അവസാന പത്ത് ദിവസങ്ങളിൽ വിമാനം പറക്കൽ തുടർന്ന ഏക എയർലൈൻ എമിറേറ്റ്സ് ആയിരുന്നു. 1993 അവസാനത്തോടെ യുഎസ്എ യർവേയ്‌സുമായുള്ള പങ്കാളിത്ത കരാറിലൂടെ എമിറേറ്റ്‌സിന് ലോകമെമ്പാടും തങ്ങളുടെ സേവനം വ്യാപിപ്പിക്കാൻ കഴിഞ്ഞു.