image

14 Jan 2022 1:53 AM

Agriculture and Allied Industries

കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ്

MyFin Desk

കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ്
X

Summary

1989 ഓഗസ്റ്റ് 18 ന് ആരംഭിച്ച ലിസ്റ്റ്ഡ് പബ്ലിക് ലിമിറ്റഡ് കമ്പനിയാണിത്.


എണ്‍പതുകളുടെ അവസാനത്തില്‍ സ്ഥാപിതമായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (സി എം ആര്‍ എല്‍) എന്ന കമ്പനി സിന്തറ്റിക് റൂട്ടൈലും ഫെറിക്...

എണ്‍പതുകളുടെ അവസാനത്തില്‍ സ്ഥാപിതമായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ (സി എം ആര്‍ എല്‍) എന്ന കമ്പനി സിന്തറ്റിക് റൂട്ടൈലും ഫെറിക് ക്ലോറൈഡും ഉല്‍പ്പാദിപ്പിക്കുന്നു. ഇതിനായി കൊച്ചിയ്ക്ക് സമീപം ആലുവയില്‍ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. 1989 ഓഗസ്റ്റ് 18 ന് ആരംഭിച്ച ലിസ്റ്റ്ഡ് പബ്ലിക് ലിമിറ്റഡ് കമ്പനിയാണിത്.

1991-92-ല്‍ ഈ പദ്ധതിക്ക് ഭാഗികമായി ധനസഹായം നല്‍കുന്നതിന് പബ്ലിക്ക് ഇഷ്യു പുറത്തിറക്കി. ആറ് മാസത്തിനകം 1993 ജൂലൈയില്‍ വാണിജ്യ ഉല്‍പ്പാദനം ആരംഭിച്ചു. നിലവില്‍ ജപ്പാനിലേക്കും മധ്യ-കിഴക്കന്‍ രാജ്യങ്ങളിലേക്കും കമ്പനി ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. നീണ്ടകര-കായംകുളം ബെല്‍റ്റില്‍ കേരള സര്‍ക്കാര്‍ ഒരു ഖനന മേഖല പാട്ടത്തിന് (മണല്‍ ധാതുക്കള്‍ ഖനനത്തിന്) അനുവദിച്ചിട്ടുണ്ട്. ഫെറസ് ക്ലോറൈഡിന്റെ നിര്‍മ്മാണത്തിനായി കമ്പനി 20000 മെട്രിക് ടണ്‍ ശേഷിയില്‍ സംവിധാനം ഏര്‍പ്പെടുത്തുകയും 2000-01 വര്‍ഷത്തില്‍ സിന്തറ്റിക് റൂട്ടൈല്‍ ഉല്‍പ്പാദനശേഷി 7000 മെട്രിക് ടണ്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ലഭ്യമായ രേഖകള്‍ പ്രകാരം കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിന്റെ അവസാനമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എ ജി എം (വാര്‍ഷിക പൊതുയോഗം) നടന്നത് 2020 സെപ്റ്റംബര്‍ 28-നാണ്. അതിന്റെ അവസാന ബാലന്‍സ് ഷീറ്റ് തയ്യാറാക്കിയത് 2020 മാര്‍ച്ച് 31-ന് അവസാനിക്കുന്ന കാലയളവിലേക്കാണ്.

കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിന് 11 ഡയറക്ടര്‍മാരുണ്ട്.