image

13 Jan 2022 11:53 PM GMT

Agriculture and Allied Industries

ബിര്‍ള ഗ്രൂപ്പ് എന്ന ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി

MyFin Desk

ബിര്‍ള ഗ്രൂപ്പ് എന്ന ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി
X

Summary

മഹാരാഷ്ട്രയിലെ വര്‍ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് ആദിത്യ ബിര്‍ള മാനേജ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്.


മഹാരാഷ്ട്രയിലെ വര്‍ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് ആദിത്യ ബിര്‍ള മാനേജ്മെന്റ് കോര്‍പ്പറേഷന്‍...

മഹാരാഷ്ട്രയിലെ വര്‍ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയാണ് ആദിത്യ ബിര്‍ള മാനേജ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്. 1,40,000-ത്തിലധികം ജീവനക്കാരുമായി 36 രാജ്യങ്ങളില്‍ ഇത് പ്രവര്‍ത്തിക്കുന്നത്. 1857-ല്‍ സേത് ശിവ് നാരായണ്‍ ബിര്‍ളയാണ് ഈ കമ്പനി സ്ഥാപിച്ചത്. വിസ്‌കോസ് സ്റ്റേപ്പിള്‍ ഫൈബര്‍, ലോഹങ്ങള്‍, സിമന്റ്, വിസ്‌കോസ് ഫിലമെന്റ് നൂല്‍, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, കാര്‍ബണ്‍ ബ്ലാക്ക്, കെമിക്കല്‍സ്, രാസവളങ്ങള്‍, ഇന്‍സുലേറ്ററുകള്‍, സാമ്പത്തിക സേവനങ്ങള്‍, ടെലികോം എന്നിങ്ങനെ നിരവധി മേഖലകളില്‍ ഇത് പ്രവര്‍ത്തിക്കുന്നു.

ഇന്ത്യ, ജര്‍മ്മനി, യുകെ, ബ്രസീല്‍, ഇറ്റലി, ഹംഗറി, യുഎസ്എ, കാനഡ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ഈജിപ്ത്, ലക്സംബര്‍ഗ്, ഫിലിപ്പീന്‍സ്, യുഎഇ, സ്വിറ്റ്സര്‍ലന്‍ഡ്, സിംഗപ്പൂര്‍, എന്നിങ്ങനെ 26 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഹൗസുകളില്‍ ഒന്നാണ് ബിര്‍ള ഗ്രൂപ്പ് . വിസ്‌കോസ് സ്റ്റേപ്പിള്‍ ഫൈബറിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ്. ഇന്ത്യ, ലാവോസ്, തായ്‌ലന്‍ഡ്, മലേഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതിന്
ബിര്‍ള സെല്ലുലോസ് ബ്രാന്‍ഡുണ്ട്. വിസ്‌കോസ് സ്റ്റേപ്പിള്‍ ഫൈബര്‍ കൂടാതെ, തായ്‌ലന്‍ഡില്‍ അക്രിലിക് ഫൈബര്‍ ബിസിനസ്സ്, വിസ്‌കോസ് ഫിലമെന്റ് നൂല്‍ ബിസിനസുകള്‍, ഇന്ത്യയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും സ്പിന്നിംഗ് മില്ലുകള്‍ എന്നിവ ഗ്രൂപ്പിന് സ്വന്തമാണ്. കാനഡയിലും ലാവോസിലും പള്‍പ്പ്, പ്ലാന്റേഷനുകള്‍ എന്നിവയുണ്ട്. വിസ്‌കോസ് കയറ്റുമതി ചെയ്യുന്ന സ്വീഡനിലെ ഡോംസ്ജോ ഫാക്ടറിയും ബിര്‍ള ഗ്രൂപ്പിന്റേതാണ്.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ AT&T യുടെയും ടാറ്റ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായാണ് ഐഡിയ സെല്ലുലാര്‍ ആരംഭിച്ചത്. 2018 ഓഗസ്റ്റ് 31-ന് ഐഡിയ സെല്ലുലാര്‍ വോഡഫോണ്‍ ഇന്ത്യയുമായി സംയോജിച്ചു. അതുവഴി വരിക്കാരുടെയും വരുമാനത്തിന്റെയും കാര്യത്തില്‍ എയര്‍ടെല്ലിനെ മറികടന്ന് ഏറ്റവും വലിയ ടെലികോം കമ്പനിയായി ഇത് മാറി.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ സ്ഥാപകനാണ് സേത് ശിവ് നാരായണ്‍ ബിര്‍ള. 1884-ല്‍ അദ്ദേഹം മുംബൈയില്‍ പരുത്തി, ധാന്യങ്ങള്‍, വെള്ളി എന്നിവയുടെ വ്യാപാരത്തിലായിരുന്നു തുടക്കം. ഇപ്പോള്‍ ഇത് 6 ഭൂഖണ്ഡങ്ങളിലായി 34 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ മള്‍ട്ടിനാഷണല്‍ കൂട്ടായ്മയായി വളര്‍ന്നു.