- Home
- /
- Industries
- /
- Agriculture and Allied Industries
- /
- നവരത്ന കമ്പനികള്‍...

Summary
'താരതമ്യ നേട്ടങ്ങളുള്ള പൊതുമേഖലാ കമ്പനികള്‍' എന്ന് ഇന്ത്യാ ഗവണ്‍മെന്റ് തിരിച്ചറിഞ്ഞ ഒന്‍പത് സംരംഭങ്ങള്‍ക്ക് (പിഎസ്ഇ) നല്‍കിയ ശീര്‍ഷകമാണ് നവരത്നം.
മെച്ചപ്പെട്ട സേവനം കാഴ്ചവെച്ച ഒന്‍പത് പൊതുമേഖലാ സ്ഥാപനങ്ങളെ 1996 ല്‍ സര്‍ക്കാര്‍ 'നവരത്ന'ങ്ങളായി പ്രഖ്യാപിച്ചു. നവരത്നം എന്ന പദത്തിന്റെ...
മെച്ചപ്പെട്ട സേവനം കാഴ്ചവെച്ച ഒന്‍പത് പൊതുമേഖലാ സ്ഥാപനങ്ങളെ 1996 ല്‍ സര്‍ക്കാര്‍ 'നവരത്ന'ങ്ങളായി പ്രഖ്യാപിച്ചു. നവരത്നം എന്ന പദത്തിന്റെ അര്‍ത്ഥം ഒമ്പത് വിലയേറിയ രത്നങ്ങള്‍ അടങ്ങിയ ആഭരണം എന്നാണ്. വിവിധ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഈ പൊതുമേഖലാ യൂണിറ്റുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കി. 'താരതമ്യ നേട്ടങ്ങളുള്ള പൊതുമേഖലാ കമ്പനികള്‍' എന്ന് ഇന്ത്യാ ഗവണ്‍മെന്റ് തിരിച്ചറിഞ്ഞ ഒന്‍പത് സംരംഭങ്ങള്‍ക്ക് (പിഎസ്ഇ) നല്‍കിയ ശീര്‍ഷകമാണ് നവരത്നം. ഇപ്പോള്‍ അത് 16 സ്ഥാപനങ്ങളായി വര്‍ധിച്ചു
- ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെല്‍)
1954 ല്‍ സ്ഥാപിതമായ, അടിസ്ഥാന ആശയവിനിമയ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഫ്രാന്‍സിലെ സിഎസ്എഫുമായി (ഇപ്പോള്‍, തലേസ്) സഹകരിച്ചാണ് ബെല്‍ സ്ഥാപിച്ചത്. ഡിഫന്‍സ് കമ്മ്യൂണിക്കേഷന്‍, റഡാറുകള്‍, തുടങ്ങിയ മേഖലകളില്‍ വിപുലമായ അത്യാധുനിക ഉപകരണങ്ങള്‍ ബെല്‍ നിര്‍മ്മിക്കുന്നു. നേവല്‍ സിസ്റ്റംസ്, വെപ്പണ്‍ സിസ്റ്റംസ്, ഹോംലാന്‍ഡ് സെക്യൂരിറ്റി, ടെലികോം, ബ്രോഡ്കാസ്റ്റ് സിസ്റ്റംസ്, ഇലക്ട്രോണിക് വാര്‍ഫെയര്‍, ടാങ്ക് ഇലക്ട്രോണിക്സ്, ഇലക്ട്രോ-ഒപ്റ്റിക്സ്, പ്രൊഫഷണല്‍ ഇലക്ട്രോണിക്സ് ഘടകങ്ങള്‍, സോളാര്‍ ഫോട്ടോവോള്‍ട്ടെയ്ക് സിസ്റ്റംസ്, ബെല്‍ ടേണ്‍കീ സിസ്റ്റം സൊല്യൂഷനുകളും നല്‍കുന്നു.
- കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്(കോണ്‍കോര്‍)
കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, കമ്പനി നിയമത്തിന് കീഴില്‍ 1988 മാര്‍ച്ചില്‍ സംയോജിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് നിലവിലുള്ള ഏഴ് ഐസിഡികളുടെ ശൃംഖല ഏറ്റെടുത്ത് 1989 നവംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനികളിലൊന്നാണിത് മൊത്തം വില്‍പ്പന: 6,932 കോടി രൂപ, നിലവിലെ ലാഭം: 550 കോടി, മാര്‍ക്കറ്റ് ക്യാപ്: 35,272 കോടി.
ഇന്ത്യയിലെ 84 സിഎഫ്എസ്സു കളില്‍ ഏറ്റവും വലിയ ശൃംഖലയുള്ള കമ്പനിയാണിത്. (75 ടെര്‍മിനലുകളും ഒന്‍പത് സ്ട്രാറ്റജിക് ടൈ-അപ്പുകളും). കണ്ടെയ്‌നറുകള്‍ക്കായി റെയില്‍ മാര്‍ഗം ഉള്‍നാടന്‍ ഗതാഗതം നല്‍കുന്നതിനു പുറമേ, തുറമുഖങ്ങളുടെ മാനേജ്‌മെന്റ്, എയര്‍ കാര്‍ഗോ കോംപ്ലക്‌സുകള്‍, കോള്‍ഡ്-ചെയിന്‍ സ്ഥാപിക്കല്‍ എന്നിവയും കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
- എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് (ഇഐഎല്‍)
എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ഒരു പ്രമുഖ ആഗോള എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സ് കമ്പനിയാണ്. 1965 ല്‍ സ്ഥാപിതമായ കമ്പനി, പ്രധാനമായും ഓയില്‍ ആന്റ് ഗ്യാസ്, പെട്രോകെമിക്കല്‍ വ്യവസായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതോടൊപ്പം, എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സിയും ഇപിസി സേവനങ്ങളും നല്‍കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, ജല-മാലിന്യ സംസ്‌കരണം, സൗരോര്‍ജ്ജം, ആണവോര്‍ജ്ജം, രാസവളങ്ങള്‍ തുടങ്ങിയ മേഖലകളിലും കമ്പനിയുടെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്.
- ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്(എച്ച്.എ.എല്‍)
77 വര്‍ഷത്തിലേറെയായി ഇന്ത്യയിലെ എയറോനോട്ടിക്കല്‍ വ്യവസായത്തിന്റെ വളര്‍ച്ചയുടെ പര്യായമാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്. ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റ് ലിമിറ്റഡ് എന്ന പേരില്‍ ആരംഭിച്ച കമ്പനി, 1940 ഡിസംബര്‍ 23 ന് ബാംഗ്ലൂരില്‍ ശ്രീ വാല്‍ചന്ദ് ഹിരാചന്ദ്, മൈസൂര്‍ ഗവണ്‍മെന്റുമായി സഹകരിച്ച് നാല് കോടി രൂപയുടെ അംഗീകൃത മൂലധനവുമായി തുടങ്ങിയ കമ്പനിയാണിത്.
1941 മാര്‍ച്ചില്‍, ഇന്ത്യാ ഗവണ്‍മെന്റ് അതിന്റെ പെയ്ഡ്-അപ്പ് മൂലധനത്തിന്റെ 1/3 ശതമനം കൈവശം വച്ചിരിക്കുന്ന കമ്പനിയുടെ ഷെയര്‍ഹോള്‍ഡര്‍മാരില്‍ ഒരാളായി മാറുകയും തുടര്‍ന്ന് 1942 ല്‍ അതിന്റെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. യുഎസ്എയിലെ ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍ക്രാഫ്റ്റ് കമ്പനിയുമായി സഹകരിച്ച് ഹിന്ദുസ്ഥാന്‍ എയര്‍ക്രാഫ്റ്റ് കമ്പനി അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
- ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍)
ഒരു മഹാരത്ന കമ്പനിയായ എച്ച്പിസിഎല്‍ ഫോര്‍ബ്സ് 2000 പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 1913 ലെ ഇന്ത്യന്‍ കമ്പനീസ് ആക്ട് പ്രകാരമുള്ള ഒരു സ്ഥാപനമാണിത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (ബിഎസ്ഇ) നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും (എന്‍എസ്ഇ) ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ നവരത്‌ന കമ്പനികളുടെ പട്ടികയിലെ ഏറ്റവും വലിയ നവരത്‌ന കമ്പനി എന്ന പ്രത്യേകത കൂടിയുണ്ട്. രാജ്യത്തെ രണ്ട് പ്രധാന റിഫൈനറികള്‍ നടത്തുന്നുത് എച്ച്പിസിഎല്‍ ആണ്.
പ്രതിവര്‍ഷം 7.5 ദശലക്ഷം ടണ്‍ ശേഷിയുള്ള മുംബൈയ് (വെസ്റ്റ് കോസ്റ്റ്), 8.3 ദശലക്ഷം ടണ്‍ ശേഷിയുള്ള വിശാഖപട്ടണം (കിഴക്കന്‍ തീരം) എന്നിവ. പ്രതിവര്‍ഷം ഒന്‍പത് ദശലക്ഷം ടണ്‍ ശേഷിയുള്ള മംഗലാപുരത്തെ അത്യാധുനിക റിഫൈനറിയായ മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡില്‍ (എംആര്‍പിഎല്‍) എച്ച്പിസിഎല്ലിന് 16.95% ഇക്വിറ്റി ഓഹരിയുണ്ട്. പ്രതിവര്‍ഷം ഒന്‍പത് ദശലക്ഷം ടണ്ണിന്റെ മറ്റൊരു റിഫൈനറി, മിത്തല്‍ എനര്‍ജി ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് പഞ്ചാബിലെ ബതിന്ഡയില്‍ സ്ഥാപിച്ചു).
ബാര്‍മറിന് സമീപം റിഫൈനറി സ്ഥാപിക്കുന്നതിനായി എച്ച്പിസിഎല്‍ രാജസ്ഥാന്‍ സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു. 335 ടി എം ടി ശേഷിയുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൂബ് ബേസ് ഓയിലുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ലൂബ്രിക്കന്റ് റിഫൈനറിയും എച്ച്പിസിഎല്‍ സ്വന്തമാക്കി.
- മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍)
ടെലികോം സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ടെലികോം ശൃംഖല വികസിപ്പിക്കുന്നതിനും പുതിയ സേവനങ്ങള്‍ അവതരിപ്പിക്കുന്നതിനും ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ എന്നിവയുടെ ടെലികോം വികസന ആവശ്യങ്ങള്‍ക്കായി 1986 ഏപ്രില്‍ ഒന്നിന് ഇന്ത്യാ ഗവണ്‍മെന്റ് എംടിഎന്‍എല്‍ സ്ഥാപിച്ചു. ഡല്‍ഹിയിലെയും മുംബൈയിലെയും രണ്ട് മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ ഫിക്സഡ് ലൈന്‍ ടെലികമ്മ്യൂണിക്കേഷന്‍ സേവനത്തിന്റെ പ്രധാന ദാതാവാണ് എംടിഎന്‍എല്‍.
മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ന്യൂ മുംബൈ കോര്‍പ്പറേഷന്‍, താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയ്‌ക്കൊപ്പം ഉപ നഗരങ്ങളായ നോയിഡ, ഗുഡ്ഗാവ്, ഫരീദാബാദ്, ഗാസിയാബാദ് എന്നിവടങ്ങളിലും ഡല്‍ഹി നഗരത്തിലും ഇത് മൊബൈല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. നിലവില്‍, 56.25% ഇക്വിറ്റി ഓഹരികള്‍ സര്‍ക്കാരിന്റെ കൈവശമാണ്. എംടിഎന്‍എല്ലിന് 1997 ല്‍ നവരത്ന പദവി നല്‍കുകയും 2001 ല്‍ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു.
- നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡ് (നല്‍കോ)
നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡ് ഖനി മന്ത്രാലയത്തിന് കീഴിലുള്ള ഒരു നവരത്ന കമ്പനിയാണ്. 1981 ജനുവരി ഏഴിന് ഭുവനേശ്വറില്‍ രജിസ്റ്റര്‍ ചെയ്ത ഓഫീസുമായി ഇത് പ്രവര്‍ത്തനം ആരംഭിച്ചു. ഖനനം, ലോഹം, ഊര്‍ജ്ജം എന്നിവയില്‍ സംയോജിതവും വൈവിധ്യപൂര്‍ണ്ണവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. നിലവില്‍, നല്‍കോയുടെ 51.5% ഇക്വിറ്റി ഉടമ ഇന്ത്യന്‍ ഗവണമെന്റാണ്.
- എന്‍ ബി സി സി (ഇന്ത്യ) ലിമിറ്റഡ്
നാഷണല്‍ ബില്‍ഡിംഗ്സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ഇപ്പോള്‍ എന്‍ ബി സി സി (ഇന്ത്യ) ലിമിറ്റഡ് എന്ന് അറിയപ്പെടുന്നത്. ഇത് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ബ്ലൂ കോര്‍പ്പറേഷനാണ്. പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി, സര്‍ക്കാര്‍ വസ്തുക്കളുടെ പുനര്‍വികസനം, എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഇ പി സി), (റിയല്‍ എസ്റ്റേറ്റ് വികസനം തുടങ്ങിയവയാണ് പ്രവര്‍ത്തന മേഖലകള്‍.
മിനി രത്‌ന ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഹോസ്പിറ്റല്‍ സര്‍വീസസ് കണ്‍സള്‍ട്ടന്‍സി കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികള്‍ 2018 നവംബര്‍ ആറിന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്ന് എന്‍ ബി സി സി ഏറ്റെടുത്തു.
സ്റ്റീല്‍ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ വര്‍ക്ക്സ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിന്റെ (എച്ച്എസ്സിഎല്‍) 51% ഓഹരികള്‍ 2017 ല്‍ എന്‍ ബി സി സി ഏറ്റെടുത്തു. എന്‍ ബി സി സി യുടെ ആസ്ഥാനം ന്യൂഡല്‍ഹിയിലാണ്, ഇന്ത്യയിലുടനീളം 31 പ്രാദേശിക ഓഫീസുകളുണ്ട്. കമ്പനി ഏറ്റെടുത്തിരിക്കുന്ന പ്രോജക്ടുകള്‍ ഇറാഖ്, ലിബിയ, നേപ്പാള്‍, മൗറീഷ്യസ്, തുര്‍ക്കി, ബോട്സ്വാന, മാലിദ്വീപ്, യെമന്‍, ഒമാന്‍, യുഎഇ, ദുബായ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ്.
സര്‍ക്കാര്‍ വസ്തുക്കളുടെ പുനര്‍വികസനം, റോഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, സ്ഥാപനങ്ങള്‍, ഓഫീസുകള്‍, പാലങ്ങള്‍, വ്യാവസായിക, പാരിസ്ഥിതിക ഘടനകള്‍ എന്നിവയുടെ നിര്‍മാണം ഉള്‍പ്പെടുന്ന നിരവധി സുപ്രധാന പദ്ധതികള്‍ എന്‍ ബി സി സി നടപ്പാക്കിയിട്ടുണ്ട്.
- എന്‍എംഡിസി ലിമിറ്റഡ് എന്‍എംഡിസി ലിമിറ്റഡ്, (മുമ്പ് നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍)
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു ധാതു ഉത്പാദക സംരംഭമാണ്. 1958 ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള പൊതു സംരംഭമായി സംയോജിപ്പിച്ചു. എന്‍എംഡിസി, ഇന്ത്യന്‍ സര്‍ക്കാരിന്റെ സ്റ്റീല്‍ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലാണ്.
ഇരുമ്പ് അയിര്, ചെമ്പ്, റോക്ക് ഫോസ്ഫേറ്റ്, ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ്, ജിപ്സം, ബെന്റോണൈറ്റ്, മാഗ്നസൈറ്റ്, ഡയമണ്ട്, ടിന്‍, ടങ്സ്റ്റണ്‍, ഗ്രാഫൈറ്റ്, ബീച്ച് മണല്‍ മുതലായവ ഉള്‍പ്പെടെയുള്ള വിവിധ ധാതുക്കളുടെ പര്യവേക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്‍ എം ഡി സി ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് നിര്‍മ്മാതാക്കളാണ്. നിലവില്‍ മൂന്ന് യന്ത്രവത്കൃത ഖനികളില്‍ നിന്ന് ഏകദേശം 35 ദശലക്ഷം ടണ്‍ ഇരുമ്പയിര് ഉത്പാദിപ്പിക്കുന്നു,
- എന്‍എല്‍സി ഇന്ത്യ ലിമിറ്റഡ് എന്‍എല്‍സി ഇന്ത്യ ലിമിറ്റഡ് (എന്‍ എല്‍ സി) (മുമ്പ് നെയ് വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്)
ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കല്‍ക്കരി മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഫോസില്‍ ഇന്ധന ഖനന മേഖലയിലെയും താപവൈദ്യുതി ഉത്പാദനത്തിലെയും നവരത്‌ന സര്‍ക്കാര്‍ കോര്‍പ്പറേഷനാണ്. ദക്ഷിണേന്ത്യയിലെ തമിഴ്‌നാട്ടിലെ നെയ് വേലിയിലെയും രാജസ്ഥാനില ബിക്കാനീര്‍ ജില്ലയിലെ ബാര്‍സിംഗ്‌സാറിലെയും ഓപ്പണ്‍കാസ്റ്റ് ഖനികളില്‍ നിന്ന് ഇത് പ്രതിവര്‍ഷം 30 ദശലക്ഷം ടണ്‍ ലിഗ്നൈറ്റ് ഉത്പാദിപ്പിക്കുന്നു.
വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് 3640 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പിറ്റ്ഹെഡ് തെര്‍മല്‍ പവര്‍ സ്റ്റേഷനുകളില്‍ ലിഗ്നൈറ്റ് ഉപയോഗിക്കുന്നു. അടുത്തിടെ, ഇത് പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനത്തിലേക്ക് വൈവിധ്യവത്കരിക്കുകയും ഫോട്ടോവോള്‍ട്ടെയ്ക് (പിവി) സെല്ലുകളില്‍ നിന്ന് വൈദ്യുതിയും കാറ്റാടിയന്ത്രങ്ങളില്‍ നിന്ന് 51 മെഗാവാട്ട് വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കുന്നതിനായി 1404 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു. ഇത് 1956 ല്‍ സംയോജിപ്പിക്കപ്പെട്ടു, ഇത് പൂര്‍ണ്ണമായും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലായിരുന്നു. ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനായി സ്റ്റോക്കിന്റെ ഒരു ചെറിയ ഭാഗം പൊതുജനങ്ങള്‍ക്ക് വിറ്റു.
- ഓയില്‍ ഇന്ത്യ ലിമിറ്റഡ്(ഒഐഎല്‍)
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ കണ്ടെത്തിയ നഹര്‍കതിയ, മൊറാന്‍ എന്നീ എണ്ണപ്പാടങ്ങള്‍ വികസിപ്പിക്കുന്നതിനായി1961 ല്‍ ഓയില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിലവില്‍ വന്നു. തുടക്കത്തില്‍ ഇത് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെയും യുകെയിലെ ബര്‍മ ഓയില്‍ കമ്പനി ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായിരുന്നു. 1981-ല്‍, ഒഐഎല്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു സംരംഭമായി മാറി. ഇന്ന്, ഓയില്‍, അസംസ്‌കൃത എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും പര്യവേക്ഷണം, വികസനം, ഉല്‍പ്പാദനം, ക്രൂഡ് ഓയില്‍ ഗതാഗതം, എല്‍പിജി ഉത്പാദനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു പ്രമുഖ ഇന്ത്യന്‍ നാഷണല്‍ ഓയില്‍ കമ്പനിയാണ്.
- പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (പി. എഫ്. സി.)
ഇന്ത്യാ ഗവണ്‍മെന്റിന്റെ ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യന്‍ ധനകാര്യ സ്ഥാപനമാണ്. 1986-ല്‍ സ്ഥാപിതമായ ഇത് ഇന്ത്യന്‍ ഊര്‍ജ്ജമേഖലയുടെ സാമ്പത്തിക നട്ടെല്ലാണ്. 2018 സെപ്റ്റംബര്‍ 30 ലെ പിഎഫ്സി യുടെ ആസ്തി 383 ബില്യണ്‍ രൂപയാണ്. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഒരു ഷെഡ്യൂള്‍-എ നവരത്ന കമ്പനിയാണ്. കൂടാതെ രാജ്യത്തെ പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുമാണ്.
പി എഫ് സിയുടെ രജിസ്റ്റര്‍ ചെയ്ത ഓഫീസ് ന്യൂഡല്‍ഹിയിലും റീജിയണല്‍ ഓഫീസുകള്‍ മുംബൈയിലും ചെന്നൈയിലുമാണ് സ്ഥിതി ചെയ്യുന്നത്. വൈദ്യുതി മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലാണ് പിഎഫ്‌സി. 2007 ജൂണില്‍ 'നവരത്‌ന' എന്ന പദവി നല്‍കുകയും 2010 ജൂലൈ 28 ന് ഒരു ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനിയായി തരംതിരിക്കുകയും ചെയ്തു.
- പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്
ഡല്‍ഹി അതിര്‍ത്തിയിലുള്ള ഗുരുഗ്രാം ആസ്ഥാനമായ ഭാരത സര്‍ക്കാര്‍ വൈദ്യുതി പ്രസാരണ കമ്പനിയാണ് പവര്‍ ഗ്രിഡ്കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (പവര്‍ ഗ്രിഡ്). ഭാരതത്തില്‍ ഉണ്ടാക്കുന്ന മുഴുവന്‍ വൈദ്യുതിയുടെ പകുതിയും പ്രസരണം നടത്തുന്നത് പവര്‍ ഗ്രിഡാണ്. പവര്‍ ഗ്രിഡിന് ഭാരതമൊട്ടാകെ 1,00,619 കി.മീറ്റര്‍ പ്രസാരണ ശൃംഗലയുണ്ട്. 2013 ഏപ്രില്‍ 30ന് 168 സബ് സ്റ്റേഷനുകളും 1,64,763 എംവിഎ ട്രാന്‍സ്ഫോര്‍മേഷന്‍ ശേഷിയുമൂണ്ട്. ഇപ്പോള്‍ 69.42% ഓഹരികള്‍ ഭാരത സര്‍ക്കാരിനും ബാക്കി 30.58% ഓഹരികള്‍ സ്ഥാപന നിക്ഷേപകരുടേയും പൊതുജനത്തിനുമാണ്.
പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രധാനമായും ഇന്റര്‍-സ്റ്റേറ്റ് ട്രാന്‍സ്മിഷന്‍ സിസ്റ്റം (ഐഎസ്എസ്എസ്), ടെലികോം, കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ ആസൂത്രണം, നടപ്പാക്കല്‍, പ്രവര്‍ത്തനം, പരിപാലനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് പവര്‍ ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റിയാണ്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ 2007 മുതല്‍ ലിസ്റ്റഡ് കമ്പനിയാണ്. 1993-94 മുതല്‍ വൈദ്യുതി മന്ത്രാലയവുമായുള്ള ധാരണാപത്രത്തിന് കീഴില്‍ 'മികച്ചത്' എന്ന് സ്ഥിരമായി റേറ്റു ചെയ്തു.
- രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ്
വിശാഖപട്ടണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ നിര്‍മ്മാതാവാണ് വിസാഗ് സ്റ്റീല്‍ എന്നറിയപ്പെടുന്ന രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ്, (ആര്‍ഐഎന്‍എല്‍ എന്ന് ചുരുക്കി വിളിക്കപ്പെടുന്നു). ഇത് ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്റ്റീല്‍ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലാണ്.
വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിന്റെ (വിഎസ്പി) സര്‍ക്കാര്‍ സ്ഥാപനമാണ് ആര്‍ഐഎന്‍എല്‍. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്ത്യയിലെ ഈ ആദ്യ തീരദേശ സംയോജിത സ്റ്റീല്‍ പ്ലാന്റ്. 992-ല്‍ കമ്മീഷന്‍ ചെയ്തു. ഈസ്റ്റേണ്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് (ഇതിന്റെ അനുബന്ധ സ്ഥാപനമാണ്. ഐ എസ് ഒ 9001:2008 (നിലവില്‍ 2015) അംഗീകാരം ലഭിച്ച ആദ്യത്തെ സ്റ്റീല്‍ പ്ലാന്റാണിത്.
- റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്(ആര്‍ഇസി)
ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ആര്‍ഇസി. 34,303 കോടി രൂപയുടെ ആസ്തിയുള്ള മുന്‍നിര ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനിയാണിത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജ മേഖലയ്ക്ക് ധനസഹായം നല്‍കുന്ന പദ്ധതികളും ഉള്‍പ്പെടുന്നു. സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്ര/സംസ്ഥാന പവര്‍ യൂട്ടിലിറ്റികള്‍, സ്വതന്ത്ര വൈദ്യുതി ഉല്‍പ്പാദകര്‍, റൂറല്‍ ഇലക്ട്രിക് കോ-ഓപ്പറേറ്റീവുകള്‍, സ്വകാര്യ മേഖലയിലെ യൂട്ടിലിറ്റികള്‍ എന്നിവയ്ക്ക് കമ്പനി സാമ്പത്തിക സഹായം നല്‍കുന്നു.
- ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്(എസ് സി ഐ)
ദേശീയ, അന്തര്‍ദേശീയ ജലവാഹന സര്‍വീസുകളുടെ നടത്തിപ്പുകാരായ പൊതുമേഖലാ സ്ഥാപനമാണ് ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുംബൈയാണ് കോര്‍പ്പറേഷന്റെ ആസ്ഥാനം. 1961 ഒക്ടോബര്‍ രണ്ടിന് ഈസ്റ്റേണ്‍ ഷിപ്പിംഗ് കോര്‍പ്പറേഷനും വെസ്റ്റേണ്‍ ഷിപ്പിംഗ് കോര്‍പറേഷനും ലയിപ്പിച്ച് രൂപം നല്‍കിയതാണ് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പിന്നീട് ജയന്തി ഷിപ്പിംഗ് കമ്പനി, മോഗല്‍ ലൈന്‍സ് ലിമിറ്റഡ് എന്നീ രണ്ട് ഷിപ്പിംഗ് കമ്പനികള്‍ യഥാക്രമം 1973 ലും 1986 ലും എസ് സി ഐ യില്‍ ലയിപ്പിച്ചു. പത്തൊന്‍പത് കപ്പലുകളുമായി പ്രവര്‍ത്തനം ആരംഭിച്ച എസ് സി ഐ യ്ക്ക് നിലവില്‍ എണ്‍പത് കപ്പലുകളുണ്ട്. 2008 ല്‍ ഈ കോപ്പറേഷന് ഭാരത സര്‍ക്കാരിന്റെ നവരത്ന പദവി ലഭിച്ചു.