13 Jan 2022 5:41 AM IST
Summary
കമ്പനിയുടെ പ്ലാന്റുകള്‍ തൃശൂര്‍ ജില്ലയിലെ കൊരട്ടി, എറണാകുളം ജില്ലയിലെ കുസുമഗിരി, ചേര്‍ത്തല എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെയും രണ്ട് പ്രശസ്ത ജപ്പാന്‍ കമ്പനികളായ നിറ്റ ജെലാറ്റിന്‍, മിസ്തുബിഷി കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമാണ് കേരള കെമിക്കല്‍സ് ആന്‍ഡ് പ്രോട്ടീന്‍സ് (കെസിപിഎല്‍). നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് ജെലാറ്റിന്‍, ഒസ്സൈന്‍, ഡി കാല്‍സ്യം ഫോസ്‌ഫേറ്റ് (ഡിസിപി), കൊളാജന്‍ പെപ്‌റ്റൈഡ് എന്നിവയുടെ നിര്‍മ്മാണവും വില്‍പ്പനയും നടത്തുന്നു. ഒസൈന്‍ (ലിംഡ്), ചിറ്റോസാന്‍, ന്യൂട്രിഗോള്‍ഡ്, കാര്‍ട്ടിപെപ്പ് എന്നിവയാണ് മറ്റ് ഉല്‍പ്പന്നങ്ങള്‍.
ആരോഗ്യ സംരക്ഷണം, വ്യക്തിഗത പരിചരണം, ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ കൊളാജന്‍ പെപ്‌റ്റൈഡ് ഉപയോഗിക്കുന്നു. ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍, കോസ്‌മെറ്റിക്, ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍, ടെക്‌സ്‌റ്റൈല്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ് എന്നിവയുള്‍പ്പെടെ വിവിധ വ്യവസായങ്ങളില്‍ ചിറ്റോസന്‍ ഉപയോഗിക്കുന്നു. വില്‍പ്പനാനന്തര മാര്‍ഗ്ഗനിര്‍ദ്ദേശം, സാങ്കേതിക ഉപദേശം, ഉപയോഗവുമായി ബന്ധപ്പെട്ട പരിഹാരങ്ങള്‍ എന്നിവ കമ്പനിയുടെ പിന്തുണാ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. കമ്പനിയുടെ പ്ലാന്റുകള്‍ തൃശൂര്‍ ജില്ലയിലെ കൊരട്ടി, എറണാകുളം ജില്ലയിലെ കുസുമഗിരി, ചേര്‍ത്തല എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. കമ്പനിയുടെ 60% ഉല്‍പ്പന്നങ്ങളും ജപ്പാന്‍, യുഎസ്എ, കാനഡ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ 35 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.