ഡെല്‍ഹി ലാന്‍ഡ് ആന്‍ഡ് ഫിനാന്‍സ് (ഡിഎല്‍എഫ് ലിമിറ്റഡ്) ഒരു വാണിജ്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറാണ്. 1946 ല്‍ ചൗധരി രാഘവേന്ദ്ര സിംഗ്...
ഡെല്‍ഹി ലാന്‍ഡ് ആന്‍ഡ് ഫിനാന്‍സ് (ഡിഎല്‍എഫ് ലിമിറ്റഡ്) ഒരു വാണിജ്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറാണ്. 1946 ല്‍ ചൗധരി രാഘവേന്ദ്ര സിംഗ് സ്ഥാപിച്ച ഡിഎല്‍എഫ് ഡല്‍ഹിയില്‍ 22 നഗര കോളനികള്‍ സൃഷ്ടിച്ചുകൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 15 സംസ്ഥാനങ്ങളിലും 24 നഗരങ്ങളിലും റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍, റീട്ടെയില്‍ പ്രോപ്പര്‍ട്ടികള്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഡി എല്‍ എഫ് ശിവാജി പാര്‍ക്ക്, മോഡല്‍ ടൗണ്‍, രജൗരി ഗാര്‍ഡന്‍, കൃഷ്ണ നഗര്‍, സൗത്ത് എക്സ്റ്റന്‍ഷന്‍, ഗ്രേറ്റര്‍ കൈലാഷ്, കൈലാഷ് കോളനി, ഹൗസ് ഖാസ് തുടങ്ങിയ പാര്‍പ്പിട കോളനികള്‍ ഡി എല്‍ എഫ് ഡല്‍ഹിയില്‍ വികസിപ്പിച്ചെടുത്തു.
1957 ല്‍ ഡല്‍ഹി വികസന നിയമം പാസാക്കിയതോടെ ഡല്‍ഹിയിലെ റിയല്‍ എസ്റ്റേറ്റ് വികസനത്തിന്റെ നിയന്ത്രണം പ്രാദേശിക സര്‍ക്കാര്‍ ഏറ്റെടുക്കുകയും സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരെ നിരോധിക്കുകയും ചെയ്തു. അതിന്റെ ഫലമായി, ഡി എല്‍ എഫ് തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയിലെ ഗുരുഗ്രാം ജില്ലയില്‍, ഡല്‍ഹി വികസന അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന് പുറത്ത്, താരതമ്യേന കുറഞ്ഞ ചിലവില്‍ ഭൂമി ഏറ്റെടുക്കാന്‍ തുടങ്ങി.
1970 കളുടെ മധ്യത്തില്‍, കമ്പനി ഗുരുഗ്രാമില്‍ അവരുടെ ഡി എല്‍ എഫ് സിറ്റി പ്രോജക്റ്റ് വികസിപ്പിച്ചു. അതിന്റെ പദ്ധതികളില്‍ ഹോട്ടലുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട വികസന പദ്ധതികള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു. കുശാല്‍ പാല്‍ സിംഗ് ആണ് കമ്പനിയുടെ ഇപ്പോഴത്തെ തലവന്‍. 2020 ലെ ഏറ്റവും ധനികരായ ശതകോടീശ്വരന്മാരുടെ ഫോബ്സിന്റെ പട്ടിക പ്രകാരം കുശാല്‍ പാല്‍ സിംഗ്, 3.6 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ 494 ാമത്തെ ധനികനാണ്. 2007 ജൂലൈയില്‍ കമ്പനിയുടെ രണ്ട് ബില്യണ്‍ യുഎസ് ഡോളറിന്റെ ഐ പി ഒ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഐ പി ഒ ആയിരുന്നു.
2007 ജൂണ്‍ 30 ന് അവസാനിച്ച കാലയളവിലെ ആദ്യ പാദ ഫലങ്ങളില്‍, കമ്പനി 31.2098 ബില്യണ്‍ (410 ദശലക്ഷം ഡോളര്‍) വിറ്റുവരവും 15.1548 ബില്യണ്‍ (200 ദശലക്ഷം ഡോളര്‍) നികുതിക്കു ശേഷമുള്ള ലാഭവും റിപ്പോര്‍ട്ട് ചെയ്തു.