image

11 Jan 2022 11:20 PM GMT

Aviation

ലോകത്തിലെ പ്രധാന വിമാന കമ്പനികള്‍ ഏതെല്ലാം?

MyFin Desk

ലോകത്തിലെ പ്രധാന വിമാന കമ്പനികള്‍ ഏതെല്ലാം?
X

Summary

ലോകമെമ്പാടുമുള്ള പ്രാദേശിക എയര്‍ലൈനുകള്‍, അവധിക്കാല സേവനം, ഏവിയോണിക്സ് കമ്പനികള്‍ എന്നിവയുള്‍പ്പെടെ നിരവധി അനുബന്ധ സ്ഥാപനങ്ങള്‍ക്കും യുണൈറ്റഡ് മേല്‍നോട്ടം വഹിക്കുന്നു


യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. വിവിധ യാത്രാ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാനും, ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ പെട്ടെന്ന്...

യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. വിവിധ യാത്രാ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാനും, ആഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ പെട്ടെന്ന് എത്തിപ്പെടാനുമുള്ള സൗകര്യങ്ങള്‍ ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ വിനോദ സഞ്ചാരികളുടെയും ബിസിനസുകാരുടേയും പ്രധാന യാത്രാ മാര്‍ഗമാണ് വിമാനങ്ങള്‍. കോവിഡ് മഹാമാരി യാത്രാ മാര്‍ഗങ്ങളെ അനിശ്ചിത കാലത്തേക്ക് തടസ്സപ്പെടുത്തി. കുറയുന്ന കോവിഡ് കേസുകള്‍ വിമാനയാത്രകളെ പഴയരീതിയിലേയ്ക്ക് തിരികെ കൊണ്ടുവരുന്നുണ്ട്. ലോകത്തിലെ പ്രധാനപ്പെട്ട എയര്‍ലൈന്‍സ് ഏതൊക്കെയെണെന്ന് നോക്കാം.

അമേരിക്കന്‍ എയര്‍ലൈന്‍സ്

ഏറ്റവും വലിയ എയര്‍ലൈന്‍സാണ് അമേരിക്കന്‍ എയര്‍ലൈന്‍സ്. കോവിഡ് മഹാമാരി യാത്രക്കാരുടെ എണ്ണം കുറച്ചെങ്കിലും 2019 ല്‍ മാത്രം 900 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് അമേരിക്കന്‍ എയര്‍ലൈന്‍സ് സേവനം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് അവരെ ലോകത്തിലെ ഏറ്റവും വലിയ സേവന ദാതാവായി മാറ്റി.

2021 ജൂലൈ വരെ അവര്‍ക്ക് അമേരിക്കയിലെ 233 സ്ഥലങ്ങളിലേക്കും ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളിലായി 123 സ്ഥലങ്ങളിലേയ്ക്കും ഫ്ലൈറ്റുകള്‍ ഉണ്ട്. പ്രതിദിനം 6,700 ഫ്ലൈറ്റുകള്‍. ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്തിലാണ് ആസ്ഥാനമെങ്കിലും അമേരിക്കന്‍ എയര്‍ലൈന്‍സിന് ന്യൂയോര്‍ക്ക് സിറ്റി, വാഷിംഗ്ടണ്‍ ഡി.സി, ടോക്കിയോ, ഹോങ്കോംഗ്, സിയോള്‍, ലണ്ടന്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുണ്ട്. നിലവില്‍ അമേരിക്കന്‍ എയര്‍ലൈന്‍സില്‍ 881 വിമാനങ്ങളാണുള്ളത്. ഇതില്‍ കൂടുതലും ബോയിംഗ് 737-800 വിമാനങ്ങളും എയര്‍ബസ് എ320 വിമാനങ്ങളുമാണ്. അമേരിക്കന്‍ എയര്‍ലൈന്‍സിന് നിലവില്‍ 15,000 പൈലറ്റുമാരും 102,700 തൊഴിലാളികളുമുണ്ട്.

യുണൈറ്റഡ് എയര്‍ലൈന്‍സ്

ലോകത്തിലെ പ്രധാനപ്പെട്ട എയര്‍ലൈന്‍സാണ് യുണൈറ്റഡ് എയര്‍ലൈന്‍സ്. ചിക്കാഗോയിലാണ് ഇതിന്റെ ആസ്ഥാനം. എന്നാല്‍ യുഎസിലുടനീളം ഇവയ്ക്ക് ഹബ്ബുകളുണ്ട്. ഹ്യൂസ്റ്റണ്‍, വാഷിംഗ്ടണ്‍, ഡെന്‍വര്‍, ന്യൂയോര്‍ക്ക് സിറ്റി, ലോസ് ഏഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ കൂടാതെ അന്തര്‍ദേശീയമായി ഫ്രാങ്ക്ഫര്‍ട്ട്, ലണ്ടന്‍, ഹോങ്കോംഗ്, ടോക്കിയോ എന്നിവിടങ്ങളിലും ഇത് പ്രവര്‍ത്തിക്കുന്നു.

ലോകമെമ്പാടുമുള്ള പ്രാദേശിക എയര്‍ലൈനുകള്‍, അവധിക്കാല സേവനം, ഏവിയോണിക്സ് കമ്പനികള്‍ എന്നിവയുള്‍പ്പെടെ നിരവധി അനുബന്ധ സ്ഥാപനങ്ങള്‍ക്കും യുണൈറ്റഡ് മേല്‍നോട്ടം വഹിക്കുന്നു. ബോയിംഗ് 737-800, ബോയിംഗ് 737-900 ഇആര്‍ എന്നിവ ഉള്‍പ്പെടുന്ന 827 വിമാനങ്ങളാണ് ഇതിന്റെ കീഴിലുള്ളത്. ലോകമെമ്പാടുമുള്ള 67 രാജ്യങ്ങളിലായി 251 സ്ഥലങ്ങളിലേയ്ക്കും 126 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കും നിലവില്‍ വിമാന സര്‍വ്വിസുണ്ട്.

ചൈന സതേണ്‍ എയര്‍ലൈന്‍സ്

ഏഷ്യയിലെ ഏറ്റവും വലിയ വാണിജ്യ എയര്‍ലൈനാണിത്. 1988 ല്‍ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പിരിച്ചുവിട്ടതിന് ശേഷമാണ് ചൈന സതേണ്‍ എയര്‍ലൈന്‍സ് തുടങ്ങിയത്. ഷാംഗ്ഹായ്, ഷെന്‍ഷെന്‍, ബീജിംഗ്, ഉറുംകി, ചോങ്കിംഗ് എന്നിവിടങ്ങളില്‍ ഹബ്ബുകളുള്ള ഈ കമ്പനിയുടെ ആസ്ഥാനം ചൈനയിലെ ഗ്വാങ്ഷൂവിലാണ്. കോവിഡ് മഹാമാരിയ്ക്ക് മുമ്പ് 40 രാജ്യങ്ങളിലെ 200 ലധികം സ്ഥലങ്ങളിലേക്ക് ഓരോ വര്‍ഷവും 150 ദശലക്ഷം യാത്രക്കാര്‍ക്കായി ഏകദേശം 1,000 റൂട്ടുകള്‍ ഇത് വാഗ്ദാനം ചെയ്തിരുന്നു.

ലുഫ്താന്‍സ

ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ എയര്‍ലൈനാണ് ലൂഫ്താന്‍സ. ജര്‍മ്മനിയുടെ ഔദ്യോഗിക വിമാന സര്‍വ്വീസാണ് ലുഫ്താന്‍സ. കമ്പനിയ്ക്ക് ഏകദേശം 100 വര്‍ഷത്തിന്റെ പ്രവര്‍ത്തന പരിചയമുണ്ട്. ലുഫ്താന്‍സയുടെ ആസ്ഥാനം ജര്‍മ്മനിയിലെ കൊളോണിലാണ്. ലുഫ്താന്‍സ 235 ലധികം അന്താരാഷ്ട്ര സർവീസുകളും 18 ആഭ്യന്തര റൂട്ടുകളിലേക്കും സേവനം നടത്തുന്നു. അവരുടെ പ്രധാന ആഭ്യന്തര കേന്ദ്രങ്ങള്‍ ബെര്‍ലിന്‍, മ്യൂണിക്ക്, വിയന്ന, ഡസല്‍ഡോര്‍ഫ്, സൂറിച്ച് എന്നിവിടങ്ങളാണ്.