image

6 Jan 2022 7:03 AM GMT

E-commerce

ആമസോൺ

MyFin Desk

ആമസോൺ
X

Summary

ഓൺലൈൻ വിപണി ഇന്ന് ഏറെ സജീവമാണല്ലോ. ലോകത്തെവിടെയുമുള്ള ഉത്പന്നങ്ങൾ കണ്ട്, അഭിപ്രായമറിഞ്ഞ് നമുക്കു വീട്ടിലിരുന്നു തന്നെ വാങ്ങാൻ  കഴിയുന്നു. ഓൺലൈൻ വിപണിയിൽ ഏറ്റവും തിളങ്ങി നിൽക്കുന്ന കൊമേഴ്സ്യൽ സൈറ്റുകളിലൊന്നാണ് ആമസോൺ. ഇ-കൊമേഴ്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ സ്ട്രീമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയാണ് ആമസോൺ. ഗൂഗിൾ (ആൽഫബെറ്റ്), ആപ്പിൾ, മെറ്റാ (ഫേസ്ബുക്ക്), മൈക്രോസോഫ്റ്റ് എന്നിവയ്‌ക്കൊപ്പം യു.എസ്. ഇൻഫർമേഷൻ ടെക്‌നോളജി വ്യവസായത്തിലെ ഏറ്റവും വലിയ അഞ്ച് കമ്പനികളിൽ ഒന്നാണിത്. ലോകത്തിലെ […]


ഓൺലൈൻ വിപണി ഇന്ന് ഏറെ സജീവമാണല്ലോ. ലോകത്തെവിടെയുമുള്ള ഉത്പന്നങ്ങൾ കണ്ട്, അഭിപ്രായമറിഞ്ഞ് നമുക്കു വീട്ടിലിരുന്നു തന്നെ വാങ്ങാൻ കഴിയുന്നു. ഓൺലൈൻ വിപണിയിൽ ഏറ്റവും തിളങ്ങി നിൽക്കുന്ന കൊമേഴ്സ്യൽ സൈറ്റുകളിലൊന്നാണ് ആമസോൺ.

ഇ-കൊമേഴ്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ സ്ട്രീമിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയാണ് ആമസോൺ. ഗൂഗിൾ (ആൽഫബെറ്റ്), ആപ്പിൾ, മെറ്റാ (ഫേസ്ബുക്ക്), മൈക്രോസോഫ്റ്റ് എന്നിവയ്‌ക്കൊപ്പം യു.എസ്. ഇൻഫർമേഷൻ ടെക്‌നോളജി വ്യവസായത്തിലെ ഏറ്റവും വലിയ അഞ്ച് കമ്പനികളിൽ ഒന്നാണിത്. ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് എന്ന വിശേഷണവും ആമസോണിനു സ്വന്തമാണ്.

1994 ജൂലൈ 5-ന് വാഷിംഗ്ടണിലെ ബെല്ലെവുവിലുള്ള ഗാരേജിൽ നിന്നാണ് ജെഫ് ബെസോസ് ആമസോൺ സ്ഥാപിച്ചത്. പുസ്തകങ്ങളുടെ ഒരു ഓൺലൈൻ മാർക്കറ്റ് ആയിട്ടാണ് ആമസോൺ ആരംഭിച്ചതെങ്കിലും പിന്നീട് ഇലക്ട്രോണിക്സ്, സോഫ്റ്റ്‌വെയർ, വീഡിയോ ഗെയിമുകൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, ഭക്ഷണം, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളിലേക്കും ഇത് വിപുലീകരിച്ചു. 2015-ൽ, മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം വാൾമാർട്ടിനെ മറികടന്ന് ആമസോൺ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും മൂല്യമുള്ള റീട്ടെയിലർ ആയി.

2017 ഓഗസ്റ്റിൽ, ആമസോൺ 13.4 ബില്യൺ യുഎസ് ഡോളറിന് ഹോൾ ഫുഡ്സ് മാർക്കറ്റ് ഏറ്റെടുത്തു. ഒരു ഫിസിക്കൽ റീട്ടെയിലർ എന്ന നിലയിൽ കമ്പനിയുടെ പ്രശസ്തി വർദ്ധിപ്പിച്ചത് ഈ ഏറ്റെടുക്കലോടെയാണ്. 2018-ൽ ഫീച്ചർ സേവനമായ ആമസോൺ പ്രൈം, ലോകമെമ്പാടും 100 ദശലക്ഷം വരിക്കാരുമായി മുൻനിരയിലെത്തി.

വരുമാനവും വിപണി മൂലധനവും കണക്കിലെടുത്താൽ ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ മാർക്കറ്റാണ് ആമസോൺ. ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് അസിസ്റ്റന്റ് പ്രൊവൈഡർ, ലൈവ്-സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം, ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോം എന്നീ സേവനങ്ങളിലെല്ലാം ആമസോൺ മികച്ച സേവനങ്ങൾ വാ​ഗ്ദാനം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇൻറർനെറ്റ് കമ്പനിയാണിന്ന് ആമസോൺ. 2020-ലെ കണക്കനുസരിച്ച് ഉയർന്ന ആഗോള ബ്രാൻഡ് മൂല്യനിർണ്ണയ സർവേയിൽ മുന്നിട്ടു നിൽക്കുന്നതും ആമസോൺ ആണ്.

ആമസോണിന്റെ ആമസോൺ പ്രൈം വീഡിയോ, ആമസോൺ മ്യൂസിക്, ട്വിച്ച്, ഓഡിബിൾ സബ്സിഡിയറികൾ എന്നിവയിലൂടെ വിവിധ കണ്ടെന്റുകൾ ഉപഭോക്താവിന് ഡൗൺലോഡ് ചെയ്യാം. കണ്ടെന്റ് സ്ട്രീമിംഗിനും ആമസോൺ അവസരമൊരുക്കുന്നു. പബ്ലിഷിംഗ് വിഭാഗവും കമ്പനിക്കുണ്ട്. ആമസോൺ പബ്ലിഷിംഗ്, ആമസോൺ ഫിലിം ആൻഡ് ടെലിവിഷൻ സ്റ്റുഡിയോ , ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങൾ, ആമസോൺ വെബ് സേവനങ്ങൾ എന്നിവയും ഇതോടൊപ്പം ലഭ്യമാക്കുന്നു.കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളായ കിൻഡിൽ ഇ-റീഡറുകൾ, ഫയർ ടാബ്‌ലെറ്റുകൾ, ഫയർ ടിവി, എക്കോ ഉപകരണങ്ങൾ എന്നിവയും ആമസോണിൻറേതായി വിപണിയിലുണ്ട്. Audible, Diapers.com, Goodreads, IMDb, Kiva Systems ( Amazon Robotics), Shopbop, Teachstreet, Twitch, Zappos എന്നിവയുൾപ്പെടെ 40-ലധികം അനുബന്ധ സ്ഥാപനങ്ങൾ നിലവിൽ ആമസോണിന് സ്വന്തമായുണ്ട്.