image

18 Jan 2023 4:40 AM

Industries

മൂന്നാം പാദത്തില്‍ രാജ്യത്തെ പ്രവര്‍ത്തന മാര്‍ജിനില്‍ 19% ഇടിവ്; ക്രിസില്‍

MyFin Desk

മൂന്നാം പാദത്തില്‍ രാജ്യത്തെ പ്രവര്‍ത്തന മാര്‍ജിനില്‍ 19% ഇടിവ്; ക്രിസില്‍
X

Summary

  • പാദാടിസ്ഥാനത്തില്‍ പ്രവര്‍ത്തന മാര്‍ജിന്‍ കഴിഞ്ഞ ആറ് പാദങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നിട്ടുണ്ട്.


മുംബൈ: ഇന്ത്യയുടെ പ്രവര്‍ത്തന മാര്‍ജിന്‍ ഡിസംബര്‍ പാദത്തില്‍ 270 ബേസിസ് പോയിന്റ് കുറഞ്ഞ് 18-19 ശതമാനമയതായി റിപ്പോര്‍ട്ട്. ചരക്ക് വില കുറയുകയും, വരുമാന വളര്‍ച്ച മന്ദഗതിയിലാകുകയും ചെയ്തതാണ് കാരണമെന്നാണ് ക്രിസിലിന്റെ റിപ്പോര്‍ട്ട്. പാദാടിസ്ഥാനത്തില്‍ പ്രവര്‍ത്തന മാര്‍ജിന്‍ കഴിഞ്ഞ ആറ് പാദങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വരുമാന വളര്‍ച്ച ഈ പാദത്തില്‍ 0.9 ശതമാനമായി കുറഞ്ഞു. പക്ഷേ, ലാഭം 140 ബേസിസ് പോയിന്റ് ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ തുടര്‍ച്ചയായി പ്രവര്‍ത്തന മാര്‍ജിന്‍ കുറയുന്ന അഞ്ചാമത്തെ പാദമാണിത്.

മൂന്നാം പാദത്തിലെ വരുമാന വളര്‍ച്ചയ്ക്കുള്ള പ്രധാന കാരണം വിമാനക്കമ്പനികള്‍, ഓട്ടോമൊബൈല്‍ എന്നീ മേഖലകളിലെ വളര്‍ച്ചയാണ്. എന്നാല്‍ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട സ്റ്റീല്‍, അലുമിനിയം, പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ പ്രകടനം മോശമായിരുന്നു. യുഎസ്, യൂറോപ്യന്‍ വിപണികളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതും ഇന്ത്യയെ ബാധിച്ചു.

ബിപിഒ സേവനങ്ങള്‍ ജെംസ്, ജ്വല്ലറി, ടെക്സ്‌റ്റൈല്‍സ് എന്നിവയ്ക്കുള്ള ചെലവഴിക്കല്‍ ഈ രാജ്യങ്ങള്‍ കുറച്ചതും പ്രവര്‍ത്തന മാര്‍ജിന്‍ കുറയാന്‍ കാരണമായി. യാത്രക്കാരുടെ എണ്ണം, യാത്ര ചെലവ് എന്നിവയിലെ വര്‍ധന മൂലം വിമാനക്കമ്പനികളുടെ വരുമാനം ഈ വര്‍ഷം 41 ശതമാനം ഉയര്‍ന്നു. ഓട്ടോമൊബൈല്‍ കമ്പനികളുടേത് 22 ശതമാനവും. ഐടി മേഖലയ്ക്ക് 13 ശതമാനം വളര്‍ച്ചയുണ്ടായി.

നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കുള്ള മൂലധന ചെലവഴിക്കല്‍ വര്‍ധിപ്പിച്ചതിനാല്‍ ഓര്‍ഡര്‍ ബുക്കില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. സ്റ്റീല്‍ കമ്പനികളുടെ പ്രവര്‍ത്തന ലാഭം 800 ബേസിസ് പോയിന്റിലധികം ചുരുങ്ങി. ഇരുമ്പയിര്, കോക്കിംഗ് കോള്‍ എന്നിവയുടെ വില ഉയര്‍ന്നതും ഇതിന് കാരണമായി. നിര്‍മ്മാണ ചെലവ് വര്‍ധിച്ചതും, അത് ഉപഭോക്താക്കളിലേക്ക് നല്‍കാനാകാത്തതും നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായി. സിമെന്റ് നിര്‍മാതാക്കളുടെ പ്രവര്‍ത്തന ലാഭം 230 ബേസിസ് പോയിന്റ് കുറഞ്ഞു.