image

30 Aug 2024 3:05 AM GMT

Featured

നേട്ടത്തോടെ തുറക്കാൻ സാധ്യത, വിപണിയിൽ ഇന്നും പോസിറ്റീവ് ട്രെൻഡ്

James Paul

Trade Morning
X

ആഗോള വിപണികൾ നഷ്ടത്തിൽ, ഇന്ത്യൻ സൂചികകൾ താഴ്ന്ന് തുറക്കാൻ സാധ്യത

Summary

  • ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിലാണ്.
  • ഡൗ ജോൺസ് റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു.
  • ഏഷ്യൻ വിപണികളിൽ വെള്ളിയാഴ്ച ഉയർന്ന വ്യാപാരം നടക്കുന്നു.


ആഗോള വിപണികളിൽ നിന്നുള്ള ശുഭ സൂചനകൾക്കിടയിൽ ഇന്ത്യൻ ഓഹരി വിപണി ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും നേരിയ നേട്ടത്തോടെ തുറക്കാൻ സാധ്യതയുണ്ട്.

ഗിഫ്റ്റ് നിഫ്റ്റിയിലെ ട്രെൻഡുകളും ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികയ്ക്ക് ഒരു പോസിറ്റീവ് തുടക്കം സൂചിപ്പിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി 25,285 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്, ഇത് നിഫ്റ്റി ഫ്യൂച്ചേഴ്സിൻറെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 15 പോയിൻറിൻറെ പ്രീമിയമാണ്.

വ്യാഴാഴ്ച ആഭ്യന്തര ഇക്വിറ്റി വിപണി സൂചികകൾ റെക്കോർഡ് ഉയരത്തിൽ എത്തി.

സെൻസെക്‌സ് 349.05 പോയിൻറ് ഉയർന്ന് 82,134.61ലും നിഫ്റ്റി 99.60 പോയിൻറ് അഥവാ 0.4 ശതമാനം ഉയർന്ന് 25,151.95ലും ക്ലോസ് ചെയ്തു.

നിഫ്റ്റി 50 പുതിയ ഉയരങ്ങളിൽ പ്രതിദിന ചാർട്ടിൽ, ഒരു നീണ്ട ബുള്ളിഷ് കാൻഡിൽ രൂപീകരിച്ചു, ഇത് 25,100 ലെവലിൽ നിർണ്ണായകമായ ബ്രേക്ക്ഔട്ടിനായി വിപണി തയ്യാറെടുക്കുന്നതായി സൂചിപ്പിക്കുന്നു.

“ഇതൊരു നല്ല സൂചനയാണ്. നിഫ്റ്റിയുടെ ഹ്രസ്വകാല മുന്നേറ്റം പോസിറ്റീവ് ആയി തുടരുന്നു. 25,360 - 25,400 (1.382% ഫിബൊനാച്ചി എക്സ്റ്റൻഷൻ) ആണ് അടുത്തതായി കാണേണ്ട തലങ്ങൾ,” എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.

വിപണി ഇന്ന് യുഎസിലെ ജൂലൈയിലെ വ്യക്തിഗത ഉപഭോഗ ചെലവ് റിപ്പോർട്ടിനായി കാത്തിരിക്കകയാണ്.ഇത് യുഎസ് ഫെഡറൽ റിസർവിൻറെ മോണിറ്ററി പോളിസി ലഘൂകരണത്തെക്കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകിയേക്കും.

ആഭ്യന്തര രംഗത്ത്, 2024 ഏപ്രിൽ-ജൂൺ പാദത്തിലെ ഇന്ത്യയുടെ ജിഡിപി ഡാറ്റയും ഇന്ന് പുറത്തുവിടും. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2025 സാമ്പത്തിക വർഷത്തിൽ പ്രതിവർഷം 6.9% ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

ഏഷ്യൻ വിപണികൾ

ഏഷ്യൻ വിപണികളിൽ വെള്ളിയാഴ്ച ഉയർന്ന വ്യാപാരം നടക്കുന്നു.

ജപ്പാൻറെ നിക്കി 225 നേരിയ നേട്ടമുണ്ടാക്കി, ടോപിക്സ് 0.23% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.55% ഉയർന്നപ്പോൾ കോസ്ഡാക്ക് 0.74% ഉയർന്നു. ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക ഫ്യൂച്ചറുകൾ താഴ്ന്ന ഓപ്പണിംഗ് സൂചിപ്പിച്ചു.

വാൾ സ്ട്രീറ്റ്

യുഎസ് സ്റ്റോക്ക് മാർക്കറ്റ് വ്യാഴാഴ്ച സമിശ്രിതമായി അവസാനിച്ചു. ഡൗ ജോൺസ് റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു.

ഡൗ ജോൺസ് വ്യാവസായിക ശരാശരി 0.59% ഉയർന്ന് 41,335.05 ൽ എത്തി. ഇത് എക്കാലത്തെയും ഉയർന്ന ക്ലോസിങ്ങാണ്. എസ് ആൻറ് പി 500 സൂചിക 5,591.96 ൽ അവസാനിച്ചു. നാസ്ഡാക്ക് 0.23 ശതമാനം ഇടിഞ്ഞ് 17,516.43 ൽ അവസാനിച്ചു.

ഡോളർ

വെള്ളിയാഴ്ച ഡോളർ ആഴ്‌ചയിലെ ഉയർന്ന നിരക്കിലാണ് വ്യാപാരം നടന്നത്.

എണ്ണ വില

ഡിമാൻഡ് കുറയുന്നതിൻറെ സൂചനകൾക്കെതിരെ മിഡിൽ ഈസ്റ്റിലെ വിതരണ ആശങ്കകൾ നിക്ഷേപകർ വിലയിരുത്തിയതിനാൽ വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ എണ്ണ വില സ്ഥിരമായിരുന്നു.

സ്വർണ്ണം

വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ സ്വർണ വില 2517.68 ഡോളറിലും വെള്ളി വില 29.49 ഡോളറിലും നേരിയ തോതിൽ കുറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐകൾ) ഓഗസ്റ്റ് 29 ന് 3259 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ 2690 കോടി രൂപയുടെ ഓഹരികളും വാങ്ങി.

പിൻതുണയും പ്രതിരോധവും

നിഫ്റ്റി

പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 25,112, 25,151, 25,214

പിന്തുണ: 24,986, 24,947, 24,884

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 51,233, 51,286, 51,373

പിന്തുണ: 51,059, 51,006, 50,919

പുട്ട്-കോൾ അനുപാതം

വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 1.22 ലെവലിൽ നിന്ന് ഓഗസ്റ്റ് 28 ന് 1.21 ആയി കുറഞ്ഞു.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് 13.63 ലെവലിൽ നിന്ന് 2.33 ശതമാനം ഉയർന്ന് 13.95 ആയി.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

ടാറ്റ സ്റ്റീൽ

ടാറ്റ ഗ്രൂപ്പ് കമ്പനി 1.3 ലക്ഷം രൂപയ്ക്ക് ടിപി പരിവാർട്ടിൽ 13,000 ഓഹരികൾ ( 26% ഓഹരികൾ) ഏറ്റെടുത്തു. ടാറ്റ പവർ റിന്യൂവബിൾ എനർജിയുടെ ഉപസ്ഥാപനമാണ് ടിപി പരിവാർട്ട്.

എൻ.ടി.പി.സി

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ 320 മെഗാവാട്ട് ശേഷിയുള്ള ഭൈൻസാര സോളാർ പിവി പദ്ധതി, വാണിജ്യ അടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ചു. ഇതോടെ എൻടിപിസി ഗ്രൂപ്പിൻറെ മൊത്തം സ്ഥാപിത വാണിജ്യ ശേഷി 76,294 മെഗാവാട്ടായി.

ഐ.ടി.ഐ

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം നിർമ്മാണ കമ്പനി 500 സെറ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വിതരണം ചെയ്യുന്നതിനായി പശ്ചിമ ബംഗാളിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് (എസ്ഇസി) ഓർഡർ നേടിയിട്ടുണ്ട്.

ലെമൺ ട്രീ ഹോട്ടലുകൾ

ഉത്തർപ്രദേശിലെ അയോധ്യയിൽ 72 മുറികളുള്ള ഹോട്ടൽ ലൈസൻസ് കരാറിൽ ഒപ്പുവച്ചു. ഈ പ്രോപ്പർട്ടി അതിൻറെ അനുബന്ധ സ്ഥാപനമായ കാർനേഷൻ ഹോട്ടൽസ് കൈകാര്യം ചെയ്യും, ഇത് 2026-ൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജയ് കോർപ്പറേഷൻ

ഒരു ഓഹരിക്ക് 400 രൂപ നിരക്കിൽ 177.8 കോടി രൂപ വരെ ചിലവിൽ 29.44 ലക്ഷം ഓഹരികൾ (മൊത്തം ഓഹരിയുടെ 1.65% ന് തുല്യം) ബൈബാക്ക് ചെയ്യുന്നതിന് കമ്പനിക്ക് ഡയറക്ടർ ബോർഡിൽ നിന്ന് അനുമതി ലഭിച്ചു. തിരിച്ചുവാങ്ങലിൻറെ റെക്കോർഡ് തീയതി സെപ്റ്റംബർ 10 ആയി സജ്ജീകരിച്ചിരിക്കുന്നു.

റെയിൽ വികാസ് നിഗം

ഇന്ത്യയിലും വിദേശത്തുമുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി പട്ടേൽ എഞ്ചിനീയറിംഗുമായി ആർവിഎൻഎൽ ധാരണാപത്രം ഒപ്പുവച്ചു.

എക്സ്പ്ലോ സൊല്യൂഷൻസ്

കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ, കമ്പനിയുടെ ഓഹരി ഉടമകൾ, ശാലിനി കൽസി കാമത്തിനെ കമ്പനിയുടെ സ്വതന്ത്ര ഡയറക്ടറായി അഞ്ച് വർഷത്തേക്ക് നിയമിക്കുന്നതിന് അംഗീകാരം നൽകി. ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് വർഷത്തേക്ക് കമ്പനിയുടെ ഡയറക്ടറായി ഫാനി തങ്കിരാളയെ നിയമിച്ചു.

പിബി ഫിൻടെക്

വിദേശ നിക്ഷേപകരായ ടെൻസെൻറ് ക്ലൗഡ് യൂറോപ്പ് ബിവി കമ്പനിയുടെ 2.12% ഓഹരികൾ ശരാശരി 1,719.75 രൂപയ്ക്ക് വിറ്റു. എന്നിരുന്നാലും, യൂറോപാസിഫിക് ഗ്രോത്ത് ഫണ്ട് അതേ വിലയിൽ 0.54% ഓഹരികൾ വാങ്ങി.

ഇലക്ട്രോണിക്സ് മാർട്ട് ഇന്ത്യ

എസ്ബിഐ മ്യൂച്വൽ ഫണ്ട് കമ്പനിയുടെ 1.47% ഓഹരികൾ ശരാശരി 217 രൂപ നിരക്കിൽ വാങ്ങി. മോത്തിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ട് 1.92% ഓഹരികൾ ശരാശരി 217.04 രൂപ നിരക്കിൽ വിറ്റു.

ഇന്ത്യ സിമൻറ്സ്

കൊട്ടക് മഹീന്ദ്ര മ്യൂച്വൽ ഫണ്ട് സിമൻ്റ് കമ്പനിയിലെ 0.5% ഓഹരികൾ ശരാശരി 364.21 രൂപ നിരക്കിൽ വിറ്റു.