23 Aug 2024 12:18 PM IST
Summary
- അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററാണ് സമ്മിറ്റിന് വേദിയാകുക.
- രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് 7.30 വരെയാണ് പരിപാടി.
- കൂടുതല്‍ വിവരങ്ങള്‍ക്ക് 6360107848 എന്ന നമ്പറിലോ, https://www.botsummit.in/ എന്ന വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടുക.
ലിവ്‌ലോംഗ് വെല്‍ത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ റീജിണല്‍ റീട്ടെയ്ല്‍ ഓപ്ഷന്‍സ് ട്രോഡേഴ്സ് സമ്മിറ്റായ ഭാരത് ഓപ്ഷന്‍സ് ട്രോഡേഴ്സ് സമ്മിറ്റ് സെപ്റ്റംബര്‍ 1 ഞായറാഴ്ച്ച നടക്കും. അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററാണ് സമ്മിറ്റിന് വേദിയാകുക.
രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് 7.30 വരെയാണ് പരിപാടി. സെബി റെജിസ്ട്രേഡ് റിസര്‍ച്ച് അനലിസ്റ്റും ലിവ്‌ലോംഗ് വെല്‍ത്ത് സ്ഥാപകനും സിഇഒയുമായ ഹരിപ്രസാദ് കെ, ഷിജുമോന്‍ ആന്റണി, ഷാരിഖ് ഷംസുദ്ദീന്‍, സാകേത് രാമകൃഷ്ണ, ഐടി ജഗന്‍ (ജഗദ്ദീശന്‍ ദുരൈരാജ്) എന്നിവരും പാനല്‍ ചര്‍ച്ചകളില്‍ ജോയ് ആലുക്കാസ് മാനേജിംഗ് ഡയറക്ടര്‍ വര്‍ഗ്ഗീസ് ആലുക്കാസ്, സൈലം ലേണിംഗ് സ്ഥാപകന്‍ അനന്തു എസ് തുടങ്ങിയവരും സമ്മിറ്റില്‍ അതിഥികളായെത്തും. 1800 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.
2000 ലധികം ആളുകള്‍ പങ്കെടുക്കുന്ന സമ്മിറ്റില്‍ , 4 സ്ട്രാറ്റജി സ്പീക്കറുകള്‍, 4 സൂപ്പര്‍ സ്പീക്കറുകളുമുണ്ടാകും. ഇവന്റ് ആരംഭിക്കുന്നതിന് 30 മുതല്‍ 45 മിനിറ്റ് മുന്‍പ് രജിസ്ട്രേഷന്‍ ഉറപ്പാക്കുക. സമ്മിറ്റിനെത്തുമ്പോള്‍ രജിസ്ട്രേഷനായി നിങ്ങളുടെ ടിക്കറ്റിന്റെ സോഫ്റ്റ് അല്ലെങ്കില്‍ ഹാര്‍ഡ് കോപ്പി കൈയ്യില്‍ കരുതുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8281188794 എന്ന നമ്പറില്‍ ബന്ധപ്പെടുക. https://cosmofeed.com/e/hariprasad എന്ന ലിങ്ക് വഴി നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.