8 Sept 2023 8:58 AM
Summary
ഒരാള്‍ക്ക് 999 രൂപയാണ് ടിക്കറ്റ് നിരക്ക്
ഏഴ് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കൊച്ചി-പാലയ്ക്കരി കായല്‍ യാത്ര ആസ്വദിക്കാന്‍ കേരള സ്‌റ്റേറ്റ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ (കെഎസ്‌ഐഎന്‍സി) ക്ലിയോപാട്ര ക്രൂസ് എത്തുന്നു.
അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും. ഒരാള്‍ക്ക് 999 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഇപ്പോള്‍ ഈ റൂട്ടില്‍ മിഷേല്‍ എന്നൊരു ക്രൂസ് ബോട്ട് സര്‍വീസ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണു ക്ലിയോപാട്ര എത്തുന്നത്.
രാവിലെ പത്ത് മണിക്ക് എറണാകുളം മറൈന്‍ ഡ്രൈവില്‍ കെഎസ്‌ഐഎന്‍സിയുടെ ടെര്‍മിനലില്‍ നിന്നും യാത്ര ആരംഭിക്കും. വൈകുന്നേരം അഞ്ചിന് തിരികെ മറൈന്‍ ഡ്രൈവിലെത്തും വിധമാണ് ക്രൂസ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്.
തേവര, അരൂര്‍, അരൂക്കൂറ്റി, പെരുമ്പളം, പൂത്തോട്ട, പാലാക്കരി ഫിഷ് ഫാം വരെയാണു യാത്ര. പാലാക്കരി ഫിഷ് ഫാമില്‍ കുറച്ചു നേരം ചെലവഴിക്കും. തുടര്‍ന്നു കൊച്ചിയിലേക്ക് തിരിക്കും.
പാലാക്കരിയില്‍ വഞ്ചി തുഴയാനും, പെഡല്‍ ബോട്ട് ഓടിക്കാനുമൊക്കെ സൗകര്യമുണ്ടാകും.
യാത്രയില്‍ വിഭവസമൃദ്ധമായ ഊണും, ചായയും സ്‌നാക്‌സുമുണ്ടാകും.
20 പേര്‍ ഉണ്ടെങ്കില്‍ സര്‍വീസ് നടത്തും. ക്രൂസ് ബോട്ടില്‍ 80-പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്.
എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളെ തൊട്ടുള്ള ഈ യാത്രയിലൂടെ കായല്‍ ഭംഗി ആവോളം ആസ്വദിക്കാനാകും.