image

7 Jan 2023 6:43 AM GMT

Employment

തൊഴിലുറപ്പ് ജീവനക്കാര്‍ക്കും ക്ഷേമനിധി ബോര്‍ഡുമായി സംസ്ഥാന സര്‍ക്കാര്‍

MyFin Desk

Summary

  • ക്ഷേമ നിധിയില്‍ അംഗമാകുന്നതിന് 18 വയസ്സാണ് ഏറ്റവും കുറഞ്ഞ പ്രായ പരിധി.


തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിക്കുകീഴിലുള്ള തൊഴിലാളികള്‍ക്കും ക്ഷേമനിധി പദ്ധതി രൂപീകരിച്ച് കേരള സര്‍ക്കാര്‍. രാജ്യത്ത് ആദ്യമായി ഇത്തരം തൊഴിലാളികള്‍ക്ക് ക്ഷേമനിധി പദ്ധതി അവതരിപ്പിക്കുന്നത് കേരളത്തിലാണ്.

ക്ഷേമ നിധിയില്‍ അംഗമാകുന്നതിന് 18 വയസ്സാണ് ഏറ്റവും കുറഞ്ഞ പ്രായ പരിധി. ക്ഷേമ നിധിയിലേക്ക് പ്രതിമാസം നിശ്ചിത തുക അടക്കുക വഴി ആനുകൂല്യങ്ങള്‍ ലഭ്യമാകും. 55 വയസ്സ് വരെ ക്ഷേമ നിധിയിലേക്ക് ഇത്തരത്തില്‍ തുക അടക്കാന്‍ സാധിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ്, ചികിത്സ സഹായം മുതലായ ധരാളം സഹായങ്ങള്‍ പദ്ധതിക്ക് കീഴില്‍ ലഭിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഏകദേശം 26 ലക്ഷം അംഗങ്ങള്‍ക്ക് ഇത്തരത്തില്‍ ക്ഷേമ നിധിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ സംസ്ഥാന ജെനറല്‍ സെക്രട്ടറി എസ് രാജേന്ദ്രനാണ് ബോര്‍ഡിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്.