image

8 Aug 2023 7:35 AM GMT

Employment

ഇന്ത്യയിൽ പകുതിയിലധികം പുരുഷമാരും നഗരങ്ങളിലേക്ക് കുടിയേറുന്നു

MyFin Desk

ഇന്ത്യയിൽ പകുതിയിലധികം പുരുഷമാരും നഗരങ്ങളിലേക്ക്  കുടിയേറുന്നു
X

Summary

  • ഗ്രാമങ്ങളിൽ നിന്നും നഗരപ്രദേശങ്ങളിലേക്ക് 53.7 ശതമാനം പുരുഷന്മാർ കുടിയേറി
  • നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 6 .8 ശതമാനം
  • തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ


2020- 21 കാലയളവിൽ ഗ്രാമങ്ങളിൽ നിന്നും നഗരപ്രദേശങ്ങളിലേക്ക് 53.7 ശതമാനം പുരുഷന്മാർ കുടിയേറിയെന്നു, സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റെഷൻ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു . മിക്ക പുരുഷന്മാരും സ്റ്റേറ്റിനകത്തോ പുറത്തോ നഗരങ്ങളിലേക്ക് പ്രധാനമായും തൊഴിലിനു വേണ്ടി കുടിയേറുന്നു.

ഇന്ത്യൻ നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 6.8 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലെ 7.2 ശതമാനത്തിൽ നിന്നാണ് ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയത്. 2018 -19 കാലഘട്ടത്തിൽ സർവ്വേ ആരംഭിച്ചതിനു ശേഷമുള്ള തൊഴിലില്ലായ്മ നിരക്ക് ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയിലാണെന്ന്‌ പീരിയോഡിക് ലേബർ ഫോഴ്സ് കണക്കുകൾ സൂചിപ്പിക്കുന്നു. പീരിയോഡിക് ലേബർ ഫോഴ്സ് മൂന്നുമാസത്തെ സർവ്വേ കണക്കുകൾ പുറത്തു വിടുന്നു.

സർവ്വേ പ്രകാരം പുരുഷൻമാരുടെ തൊഴിലില്ലായ്മ നിരക്ക് 6 ശതമാനവും സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനവും കാണിക്കുന്നു. കഴിഞ്ഞ പാദത്തിൽ പുരുഷന്മാരുടെ തൊഴിലില്ലായ്മാ നിരക്ക് 6.5 ശതമാനവും സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനം കാണിക്കുന്നു

നഗരപ്രദേശങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങളും മെച്ചപ്പെട്ട ജീവിത നിലവാരങ്ങളും പ്രദാനം ചെയ്യുന്നത് നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിനു കാരണമാവുന്നുണ്ട്. കുട്ടികളുള്ള നല്ല വിദ്യാഭ്യാസത്തിനുള്ള അവസരവും കൂടുതൽ വേതനനം ലഭിക്കുമെന്ന തിരിച്ചറിവുമാണ് ആളുകളെ ഇതിനു പ്രേരിപ്പിക്കുന്നത്.