30 Oct 2024 7:12 AM GMT
പ്രമുഖ പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.വിവിധ സംസ്ഥാനങ്ങളിലായി 1,500 ഒഴിവുകളാണ് ഉള്ളത്. കേരളത്തില്‍ 100 ഒഴിവുകളുണ്ട്.
കേരളത്തില്‍ ആകെയുള്ള 100 ഒഴിവുകളില്‍ 15 എണ്ണം പട്ടിക ജാതിക്കാര്‍ക്കും, 7 എണ്ണം പട്ടിക വര്‍ഗക്കാര്‍ക്കും, 27 എണ്ണം ഒബിസിക്കും 10 എണ്ണം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരംണം ചെയ്‌തിട്ടുണ്ട്.
ശമ്പളം
48,480-85,920 രൂപ.
പ്രായപരിധി
കുറഞ്ഞ പ്രായപരിധി: 20 വയസ്.
ഉയർന്ന പ്രായപരിധി: 30 വയസ്.
ഭിന്നശേഷിക്കാർക്ക് പത്ത് വർഷവും, എസ്.സി/ എസ്.ടി വിഭാഗക്കാർ, വിമുക്തഭടന്മാർ എന്നിവർക്ക് അഞ്ച് വർഷവും, ഒബിസിക്കാർക്ക് മൂന്ന് വർഷവും, വീതം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.അപേക്ഷിക്കേണ്ടത് ഓണ്‍ലാനായിട്ടാണ്. പരീക്ഷാ ഫീസ് 850 രൂപ, എസ് സി , എസ് ടി വിഭാഗങ്ങള്‍ക്ക് 177 രൂപ. പരീക്ഷ ഫീസും ഓണ്‍ലൈനായാണ് അടയ്‌ക്കേണ്ടത്.
യോഗ്യത
കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം (ഫുൾ ടൈം/ റെഗുലർ) പൂർത്തിയായിരിക്കണം.
പരീക്ഷ
ഓണ്‍ലൈനായാണ് പരീക്ഷ. ഒബ്‌ജക്‌ടീവ് മാതൃകയിലാണ് ചോദ്യങ്ങള്‍. നാലു തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ട്. എന്നാല്‍ ചോദ്യങ്ങള്‍ ഉത്തരമെഴുതാതെ ഒഴിവാക്കിയാല്‍ നെഗറ്റീവ് മാര്‍ക്കുണ്ടാകില്ല. ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയിക്കുന്നവര്‍ അതാത് സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷയില്‍ കൂടി പങ്കെടുത്തു വിജയിക്കണം.
എങ്ങനെ അപേക്ഷിക്കാം?
www.unionbankindia.co.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ചാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, ഒപ്പ്, ഇടതുകയ്യിലെ വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ പ്രസ്‌താവന എന്നിവ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള മാതൃകയില്‍ സ്‌കാന്‍ ചെയ്‌ത് അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവവസാന തീയതി നവംബര്‍ 13.