17 Dec 2024 9:38 AM GMT
എസ്ബിഐ ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂനിയര്‍ അസോസിയേറ്റ്‌സ് (കസ്റ്റമര്‍ സപ്പോര്‍ട്ട്, സെയില്‍സ്) വിഭാഗത്തില്‍ 13,735 ഒഴിവുകളുണ്ട്. ജനുവരി ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രിലിമിനറി പരീക്ഷ ഫെബ്രുവരിയില്‍ നടക്കും. മെയ്ന്‍ പരീക്ഷ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരിക്കും.കേരളത്തില്‍ തിരുവനന്തപുരം സര്‍ക്കിളില്‍ 426 ഒഴിവുകളാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത
അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.
പ്രായപരിധി
2024 ഏപ്രിൽ 1-ന് അപേക്ഷകരുടെ പ്രായം 20-നും 28-നും ഇടയിലായിരിക്കണം. അതായത് 2 ഏപ്രിൽ 1996-നും 2004 ഏപ്രിൽ 1-നും ഇടയിൽ ജനിച്ചവരായിരിക്കണം (ഉൾപ്പെടെ)
സിലബസ് (പ്രിലിമിനറി)
ഇംഗ്ലീഷ്- 30 മാര്‍ക്ക്- 30 ചോദ്യങ്ങള്‍- 20 മിനുട്ട്
ന്യൂമെറിക്കല്‍ എബിലിറ്റി- 35 മാര്‍ക്ക്- 35 ചോദ്യം- 20 മിനിറ്റ്
റീസണിങ് എബിലിറ്റി- 35 മാര്‍ക്ക്- 35 ചോദ്യം- 20 മിനിറ്റ്
100 ചോദ്യങ്ങളാണുള്ളത്. 100 മാര്‍ക്ക്. ഒരു മണിക്കൂറാണ് സമയം. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടാകും. ഓരോ തെറ്റായ ഉത്തരത്തിനും 1/4 മാര്‍ക്കാണ് കുറയ്ക്കുക.
അപേക്ഷിക്കേണ്ട രീതി
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷിക്കാന്‍ ഈ ലിങ്ക് (https://ibpsonline.ibps.in/sbidrjadec24/) സന്ദര്‍ശിക്കുക. ലിങ്ക് തുറന്ന് ഹോം പേജില്‍ റിക്രൂട്ട്‌മെന്റ് ഓഫ് ജൂനിയര്‍ അസോസിയേറ്റ്‌സ് എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. അപ്ലൈ ഓണ്‍ലൈന്‍ സെക്ഷന്‍ സെലക്ട് ചെയ്ത് ന്യൂ രജിസ്‌ട്രേഷന്‍ ഒപ്ഷന്‍ ക്ലിക്ക് ചെയ്യുക. കൃത്യമായ വിവരങ്ങളോടെ ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുക. സബ്മിറ്റ് ചെയ്യുന്നതിന് മുമ്പ് പല പ്രാവശ്യം ചെക്ക് ചെയ്യുക. അപേക്ഷയുടെ ഒരു കോപ്പി സൂക്ഷിച്ച് വെക്കുക.