image

8 March 2025 11:24 AM IST

Employment

കൊച്ചി മെട്രോയില്‍ അവസരം; ശമ്പളം ഒന്നരലക്ഷം രൂപ വരെ, ഇപ്പോൾ അപേക്ഷിക്കാം

MyFin Desk

കൊച്ചി മെട്രോയില്‍ അവസരം; ശമ്പളം ഒന്നരലക്ഷം രൂപ വരെ, ഇപ്പോൾ അപേക്ഷിക്കാം
X

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ( കെ എം ആര്‍ എല്‍ ) എക്‌സിക്യൂട്ടീവ് ( സിവില്‍ ) വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോമിന്റെ ലിങ്ക് കെഎംആര്‍എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2025 മാര്‍ച്ച് 19. എഴുത്ത് / ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.

യോഗ്യത: അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് / ബി.ഇ നേടിയിരിക്കണം. കൂടാതെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ സിവില്‍ നിര്‍മ്മാണത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷന്‍ പരിചയം ഉണ്ടായിരിക്കണം.

പ്രായം : പരമാവധി 32 വയസ്

ശമ്പളം: 40000 രൂപ മുതല്‍ 140000 രൂപ വരെ