13 Feb 2024 6:37 AM GMT
Summary
- 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം
- തൃപ്പൂണിത്തുറ ഗവ. ആര്‍ട്‌സ് കോളേജില്‍ വെച്ചാണ് മേള സംഘടിപ്പിക്കുന്നത്
- പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്ക് മേളയില്‍ അപേക്ഷിക്കാം
കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക്, മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2024 ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9 മുതല്‍ എറണാകുളം തൃപ്പൂണിത്തുറ ഗവ. ആര്‍ട്‌സ് കോളേജില്‍ വെച്ച് തൊഴില്‍മേള സംഘടിപ്പിക്കുന്നു.
എറണാകുളം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'കരിയര്‍ എക്‌സ്‌പോ 2024' തൊഴില്‍ മേളയില്‍ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്.
നിരവധി കമ്പനികള്‍ പങ്കെടുക്കുന്ന കരിയര്‍ എക്‌സ്‌പോ ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവര്‍ക്കും കരിയര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കാവുന്നതാണ്.
പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും യുവജന കമ്മീഷന്‍ വെബ്‌സൈറ്റില്‍ (www.ksyc.kerala.gov.in) നല്‍കിയിട്ടുള്ള ലിങ്ക് വഴി തൊഴില്‍ മേളയില്‍ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2308630, 7907565474