image

20 May 2024 10:53 AM GMT

Employment

മില്‍മയില്‍ ജോലി: ശമ്പളം രണ്ടര ലക്ഷം രൂപ മുതൽ,വിവിധ ജില്ലകളില്‍ അവസരം

MyFin Desk

opportunity to get job in milma
X

Summary

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31


കേരള കോഓപ്പറേറ്റീവ് മില്‍ക്ക് ഫെഡറേഷന്‍ ടെറിട്ടറി സെയില്‍സ് ഇന്‍-ചാര്‍ജ്, ഏരിയ, സെയില്‍സ് മാനേജര്‍ പോസ്റ്റുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ 5 ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31.

തസ്തിക& ഒഴിവ്

ഏരിയ സെയിൽസ് മാനേജർ (ASM) - 1 (കേരളം)

ടെറിട്ടറി സെയിൽസ് ഇൻ ചാർജ് (TSI) ആകെ ഒഴിവുകൾ - 4 (കാസർകോട്, കണ്ണൂർ, ഇടുക്കി, കൊല്ലം ജില്ലകളിൽ ഓരോന്ന് വീതം)

പ്രായപരിധി

ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് 35 വയസ്.

ഏരിയ സെയില്‍സ് മാനേജര്‍ 45 വയസ്.

ഏരിയ സെയില്‍സ് മാനേജര്‍

1. സെയിൽസിൽ 7 വർഷത്തെ അനുഭവസമ്പത്ത് നേടിയ എംബിഎ ബിരുദധാരി ആയിരിക്കണം

2. എഫ്എഫ്സിജി മേഖലയിൽ അനുഭവസമ്പത്തുള്ളവർക്ക് മുൻഗണന

3. സെയിൽസ് മേഖലയിൽ കഴിവുള്ള വ്യക്തിയായിരിക്കുകയും സെയിൽസ് ക്വാട്ട നേടിയതായി ട്രാക്ക് റെക്കോഡ് ഉണ്ടായിരിക്കുകയും വേണം

4. മാനേജ്മെൻ്റ്, ലീഡർഷിപ്പ് സ്കില്ലുകൾ ഉണ്ടായിരിക്കണം

5. വാർഷിക ശമ്പളം: 7.5 ലക്ഷം മുതൽ 8.4 ലക്ഷം വരെ, കൂടാതെ ടിഎ, ഡിഎ, ഇൻസെൻ്റീവ് എന്നിവ ലഭിക്കും

ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ്

1. എംബിഎ ബിരുദം അല്ലെങ്കിൽ ഡെയറി ടെക്നോളജിയിലോ ഫുഡ് ടെക്നോളജിയിലോ ബിരുദം

2. സെയിൽസിൽ മിനിമം 2 വർഷത്തെ അനുഭവസമ്പത്ത് ആവശ്യമാണ്.

3. എഫ്എംസിജി മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

4. വാർഷിക ശമ്പളം - 2.5 ലക്ഷം രൂപ മുതൽ 3 ലക്ഷം രൂപ വരെ

www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഈ രണ്ട് ഒഴിവുകളിലേക്കും അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി www.cmd.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.