21 Oct 2024 9:34 AM GMT
Summary
- വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ജോലിക്കാരുടെ കുറവ് പ്രതിസന്ധി
- ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ, സൈബര്‍ സുരക്ഷ, സര്‍വീസ് നൗ തുടങ്ങിയവിലെ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം
- ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്സെപ്റ്റംബര്‍ പാദത്തില്‍ 6000 ത്തോളം ജീവനക്കാരെ നിയമിച്ചു
ഐടി മേഖലയില്‍ വീണ്ടും ക്യാമ്പസ്നിയമനം. എ ഐ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഐടി മേഖലയില്‍ ഏകദേശം 6 പാദങ്ങളായി നിയമനം മന്ദഗതിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ എല്ലാ പ്രമുഖ ഐടി കമ്പനികളും ക്യാമ്പസ്നിയമന പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ പ്രത്യേക വൈദഗ്ധ്യമുള്ള ജോലിക്കാരുടെ ശതമാനത്തിലെ കുറവ് നികത്തുകയാണ്ലക്ഷ്യം. ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ, എംഎല്‍ ,സൈബര്‍ സുരക്ഷ, സര്‍വീസ് നൗ തുടങ്ങിയവിലെ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്സെപ്റ്റംബര്‍ പാദത്തില്‍ 6000 ഓളം ജീവനക്കാരെ നിയമിച്ചിരുന്നു. ജെന്‍ എഐ തുടങ്ങിയപ്രത്യേക പ്രോജക്റ്റുകളില്‍നിയമനം തുടരുമെന്നും കമ്പനി വ്യക്തമാക്കി. 2026-സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കാമ്പസ് നിയമനംആരംഭിച്ചതായും ടിസിഎസ് അറിയിച്ചു.
ഇന്‍ഫോസിസ് രണ്ടാം പാദത്തില്‍ 2500 ഓളം ജീവനക്കാരെ നിയമിച്ചിരുന്നു. 20,000 ത്തോളം ട്രെയിനികളെറിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിലാണ് കമ്പനി. വിപ്രോഈ വര്‍ഷം12,000 ത്തോളം പേരെ നിയമിക്കാന്‍പദ്ധതിയിടുന്നുണ്ട് . എല്ലാ ജീവനക്കാര്‍ക്കുംഎഐവൈദഗ്ധ്യം ഉണ്ടായിരിക്കണം. പുത്തന്‍ സാങ്കേതിക വിദ്യകളുടെ പൂര്‍ണ്ണമായ പരിവര്‍ത്തനം ഉറപ്പുവരുത്തുകയാണ്ടെക് കമ്പനികള്‍.