image

20 Feb 2025 3:21 AM

Employment

ഹോസ്പിറ്റാലിറ്റി മേഖലയിലെ തൊഴിലവസരങ്ങളില്‍ കുതിപ്പ്

MyFin Desk

careers in the hospitality sector are becoming more popular
X

Summary

  • വിവാഹങ്ങളാണ് ഈ മേഖലയിലെ കുതിച്ചുചാട്ടത്തിന് കരുത്തായത്
  • വിവാഹ ആസൂത്രകരുടെ സ്ഥാനങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം
  • പ്രമുഖ ജോബ് പോര്‍ട്ടലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്


യാത്രകളിലും ഹോസ്പിറ്റാലിറ്റി റോളുകളിലും തൊഴിലവസരങ്ങള്‍ 37 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2024 നവംബര്‍ മുതല്‍ 2025 ജനുവരി വരെയുള്ള വിവാഹ സീസണിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയതാണ് ഇന്‍ഡീഡ് ജോബ് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ട്.

പോര്‍ട്ടലിന്റെ റിപ്പോര്‍ട്ട് പ്രകാരം റിസോര്‍ട്ട് മാനേജര്‍മാര്‍, ഹോട്ടല്‍ ജീവനക്കാര്‍, ട്രാവല്‍ ഏജന്റുമാര്‍, വിരുന്ന് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഡെക്കറേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്കായുള്ള ആവശ്യം വര്‍ധിച്ചു. വിവാഹങ്ങളാണ് ഈ കുതിച്ചുചാട്ടത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചത്.

വിവിധ റോളുകളില്‍, വിവാഹ ആസൂത്രകരുടെ സ്ഥാനങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം ഉണ്ടായത്. ഈ മേഖലയിലെ തൊഴിലവസരങ്ങളില്‍ 70 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. റിസോര്‍ട്ട് മാനേജര്‍ (57 ശതമാനം), ഹോട്ടല്‍ മാനേജര്‍ (52 ശതമാനം), ട്രാവല്‍ ഏജന്റ് (16 ശതമാനം) എന്നിവയാണ് തൊഴിലന്വേഷകര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിച്ച മറ്റ് റോളുകള്‍.

അവലോകന കാലയളവിലെ താല്‍പ്പര്യത്തില്‍ ഇടിവ് കണ്ട റോളുകളില്‍ ഇവന്റ് സ്റ്റാഫ് (37 ശതമാനം), സ്‌പെഷ്യലിസ്റ്റ് ടൂര്‍ മാനേജര്‍ (3.3 ശതമാനം) എന്നിവരും ഉള്‍പ്പെടുന്നതായി ഡാറ്റ കാണിക്കുന്നു. മൊത്തത്തില്‍, ട്രാവല്‍, ഹോസ്പിറ്റാലിറ്റി ജോലികളോടുള്ള താല്‍പര്യം വര്‍ഷം തോറും 37 ശതമാനം വര്‍ധിച്ചതായി പ്രമുഖ തൊഴില്‍ സൈറ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

'വിവാഹ വ്യവസായം കുതിച്ചുയരുകയാണ്, കൂടാതെ വിദഗ്ദ്ധരായ പ്രൊഫഷണലുകളുടെ ആവശ്യവും അതിനെ പിന്തുണയ്ക്കുന്നു. യാത്രകളിലും ഹോസ്പിറ്റാലിറ്റി റോളുകളിലും, പ്രത്യേകിച്ച് വിവാഹങ്ങളുമായി ബന്ധപ്പെട്ടവയില്‍, ദമ്പതികള്‍ അവരുടെ സ്വപ്ന ആഘോഷങ്ങള്‍ സൃഷ്ടിക്കാന്‍ പ്രൊഫഷണല്‍ സഹായം തേടുന്നു', ഇന്‍ഡീഡ് ഇന്ത്യയുടെ സെയില്‍സ് ഹെഡ് ശശി കുമാര്‍ പറഞ്ഞു.