21 Aug 2023 10:56 AM GMT
Summary
ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് മന്ത്രാലയം പുറത്തുവിട്ടതാണ് ഈ കണക്ക്
ഈ വര്‍ഷം ജൂണ്‍ മാസം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് (ഇപിഎഫ്ഒ) കൂട്ടിച്ചേര്‍ത്തത് 1.10 ദശലക്ഷം പുതിയ വരിക്കാരെ. 2022 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് മന്ത്രാലയം പുറത്തുവിട്ടതാണ് ഈ കണക്ക്.
ജൂണ്‍ മാസം 3,491 സ്ഥാപനങ്ങളാണ് അവരുടെ ജീവനക്കാര്‍ക്ക് ഇപിഎഫ്ഒയുടെ സാമൂഹിക സുരക്ഷാ കവറേജ് ഒരുക്കിയത്.
രാജ്യത്ത് ഫോര്‍മല്‍ സെക്ടറിലെ തൊഴിലവസരങ്ങള്‍ ജൂണില്‍ ഉയര്‍ന്നു എന്നതിന് തെളിവാണിത്.
ഇപിഎഫ്ഒയില്‍ പുതുതായി ചേര്‍ന്ന അംഗങ്ങളില്‍ 57.87 ശതമാനവും 18-25 വയസ്സ് പ്രായമുള്ളവരാണ്.
ഇപിഎഫ്ഒയില്‍ ജൂണില്‍ ചേര്‍ന്ന പുതിയ അംഗങ്ങളില്‍ 2.81 ലക്ഷം പേര്‍ സ്ത്രീകളാണ്.