3 March 2025 12:28 PM IST
ബാങ്ക് ഓഫ് ഇന്ത്യ 400 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ( https://bankofindia.co.in/ ) അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 15.
യോഗ്യതാ
അപേക്ഷകർക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും മേഖലയിൽ ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. 2021 ഏപ്രിൽ 1 നും 2025 ജനുവരി 1 നും ഇടയിൽ ബിരുദം നേടിയവരായിരിക്കണം.
പ്രായപരിധി
അപേക്ഷകർക്ക് 2025 ജനുവരി 1-ന് 20 നും 28 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ 1997 ജനുവരി 2-നും 2005 ജനുവരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും, ഉദ്യോഗാർത്ഥികൾ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.