18 Jun 2024 3:36 AM GMT
Summary
- മഹാരാഷ്ട്ര യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു
- സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും അവസരം
- വിശദവിവരങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചതിനുശേഷമെന്നും മഹാരാഷ്ട്ര മന്ത്രി
ജര്‍മ്മനിയില്‍ നാല് ലക്ഷം തൊഴിലവസരങ്ങള്‍. പരിശീലനം നേടിയ യുവാക്കളെയാണ് യൂറോപ്യന്‍ രാജ്യം തേടുന്നതെന്ന് മഹാരാഷ്ട്ര മന്ത്രി ദീപക് കേസാര്‍കര്‍ പറഞ്ഞു. ആദ്യബാച്ചിലേക്ക് വേണ്ടത് പതിനായിരം പരിശീലനം നേടിയ യുവാക്കളെയാണ്.
അവസരങ്ങള്‍ തേടുന്നതിനും കണ്ടെത്തുന്നതിനും കേസാര്‍കര്‍ ജര്‍മ്മനി സന്ദര്‍ശിച്ചിരുന്നു. കഴിവതും യുവജനങ്ങളെ മഹാരാഷ്ട്രയില്‍നിന്നും അയക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ഇതിനായി ആദ്യ ബാച്ചിലെ യുവജനങ്ങള്‍ക്ക് സംസ്ഥാനം പരിശീലനം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്രയും പേരെ അയക്കാന്‍ മഹാരാഷ്ട്രയ്ക്ക് കഴിയുമോ എന്നതിനാല്‍ മറ്റുള്ള സംസ്ഥാനത്തുള്ളവര്‍ക്കും അവസരങ്ങള്‍ ലഭ്യമായേക്കും. അത് ഉപയോഗപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറാകും. ജര്‍മ്മനി ഇന്ന് സുപ്രധാനമായ തൊഴില്‍ അവസരമാണ് മുന്നോട്ടുവെച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ അഭിപ്രായത്തില്‍ ഏഴ് ലക്ഷത്തോളം പരിശീലനം നേടിയ യുവാക്കള്‍ മഹാരാഷ്ട്രയിലുണ്ട്. ഈ ജോലികള്‍ എല്ലാം ഒരു സംസ്ഥാനത്തിന് മാത്രമായി ലഭിച്ചേക്കില്ല എന്നത് ഉറപ്പാണ്.
തീരുമാനം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകുമെന്ന് കേസാര്‍കര്‍ വ്യക്തമാക്കി.
നാല് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സീറ്റുകളിലേക്ക് ജൂണ്‍ 26 ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലിരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അതിന്റെ ഫലം ജൂലൈ ഒന്നിന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.