2 Dec 2024 9:38 AM GMT
Summary
- കൂടുതല്‍ തൊഴിലാളികളെ ഒഴിവാക്കിയത് ഇന്റല്‍, ടെസ്ല, സിസ്‌കോ, മൈക്രോസോഫ്റ്റ് എന്നീകമ്പനികള്‍
- തൊഴിലാളികളെ ഒഴിവാക്കിയത് ചെലവ് ചുരുക്കലിന്റെ ഭാഗം
- ടെസ്ല ഒഴിവാക്കിയത് 20,000-ത്തിലധികം പേരെ
ഈ വര്‍ഷം ഒന്നര ലക്ഷം ഐടി ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്റല്‍, ടെസ്ല, സിസ്‌കോ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളാണ് ഏറ്റവും കൂടുതല്‍ പേരെ പിരിച്ചുവിട്ടത്.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറച്ചത്. ഇന്റല്‍ 15,000 പേരെ പിരിച്ചു വിട്ടപ്പോള്‍ , 20,000-ത്തിലധികം പേരെ ടെസ്ല പിരിച്ചു വിട്ടു. സിസ്‌കോ കഴിഞ്ഞ വര്‍ഷം 10,000-ത്തോളം ജോലികളാണ് വെട്ടിക്കുറച്ചത്.
2024-ല്‍ കനത്ത നഷ്ടം നേരിടുന്ന ഇന്റല്‍, 2025-ഓടെ 10 ബില്യണ്‍ ഡോളര്‍ ചെലവ് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വര്‍ഷം മൂലധനച്ചെലവ് 20%-ലധികം വെട്ടിക്കുറയ്ക്കും. ഒപ്പം അനിവാര്യമല്ലാത്ത ജോലികള്‍ ഒഴിവാക്കി തൊഴില്‍ പുനക്രമീകരണം നടത്തും.
ടെസ്ല ഈ വര്‍ഷം രണ്ട് ഘട്ടങ്ങളിലായി 20,000 ജീവനക്കാരെ പിരിച്ചുവിട്ടു. സ്എപി പുനഃസംഘടന പ്രഖ്യാപിച്ചത് ഏകദേശം 8,000 ജീവനക്കാരെ ബാധിച്ചു. ഈ വര്‍ഷം ഡയലൃ മൊത്തം 6,700 ജീവനക്കാരെ പിരിച്ചുവിട്ടു. ഡെല്‍ 6,000 ജീവനക്കാരെ പിരിച്ചുവിടുകയും ജോലികള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു
ഗെയിമിംഗ് ഡിവിഷന്‍ റീസ്ട്രക്ചറിംഗില്‍ മൈക്രോസോഫ്റ്റ് 2,500-ലധികം ജോലികള്‍ വെട്ടിക്കുറച്ചു. പേപാല്‍ അതിന്റെ തൊഴിലാളികളെ ഏകദേശം 9% കുറച്ചു.കടബാധ്യതകള്‍ തീര്‍ക്കാന്‍ പാടുപെടുന്നതിനാല്‍ ബൈജൂസ് ഈ വര്‍ഷം അതിന്റെ 5% തൊഴിലാളികളെ ഒഴിവാക്കി. ഏകദേശം 2500 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.