8 Feb 2022 6:14 AM
Summary
ഡെല്‍ഹി: കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 3.10 ലക്ഷം കോടി രൂപയുടെ മൂലധനസഹായം നല്‍കി. മൂലധന പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പുറത്തിറക്കിയ കടപ്പത്രങ്ങളിലൂടെയാണ് (റീകാപിറ്റലൈസേഷന്‍ ബോണ്ടുകള്‍) പുനര്‍ മൂലധനത്തിന്റെ ഭൂരിഭാഗവും സമാഹരിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2016-17 മുതല്‍ 2020-21 വരെയുള്ള അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ ബാങ്കുകളുടെ മൂലധനവത്കരണത്തിനായി 3,10,997 കോടി രൂപയാണ് സര്‍ക്കാര്‍ നിക്ഷേപിച്ചത്. ഇതില്‍ 34,997 കോടി രൂപ ബജറ്റ് വിഹിതം വഴിയും 2,76,000 കോടി രൂപ റീകാപിറ്റലൈസേഷന്‍ ബോണ്ടുകളുടെ […]
ഡെല്‍ഹി: കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് 3.10 ലക്ഷം കോടി രൂപയുടെ മൂലധനസഹായം നല്‍കി.
മൂലധന പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പുറത്തിറക്കിയ കടപ്പത്രങ്ങളിലൂടെയാണ് (റീകാപിറ്റലൈസേഷന്‍ ബോണ്ടുകള്‍) പുനര്‍ മൂലധനത്തിന്റെ ഭൂരിഭാഗവും സമാഹരിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
2016-17 മുതല്‍ 2020-21 വരെയുള്ള അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ ബാങ്കുകളുടെ മൂലധനവത്കരണത്തിനായി 3,10,997 കോടി രൂപയാണ് സര്‍ക്കാര്‍ നിക്ഷേപിച്ചത്. ഇതില്‍ 34,997 കോടി രൂപ ബജറ്റ് വിഹിതം വഴിയും 2,76,000 കോടി രൂപ റീകാപിറ്റലൈസേഷന്‍ ബോണ്ടുകളുടെ വിതരണത്തിലൂടെയുമാണ് നേടിയതെന്ന് ധനകാര്യ സഹമന്ത്രി ഭഗത് കരാദ് ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
2,500 കോടി രൂപയോ അതിന് മുകളിലോ ബാധ്യതകള്‍ ഉള്ള 43 വന്‍കിട കോര്‍പറേറ്റ് കടക്കാരാണ് പാപ്പരത്ത നിയമത്തിന് കീഴില്‍ ബാധ്യതകള്‍ തീര്‍പ്പാക്കിയതെന്ന് 2021 ഡിസംബര്‍ 31 ലെ കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ (എം സി എ) ഡാറ്റയുടെ അടിസ്ഥാനത്തില്‍ കരാദ് ചൂണ്ടിക്കാട്ടി.
എസ്സാര്‍, ഡി എച്ച് എഫ് എല്‍, വീഡിയോകോണ്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ ഭാരിച്ച ബാധ്യതകള്‍ ബാങ്കിംഗ് മേഖലയ്ക്ക് കടുത്ത നഷ്ടം വരുത്തിയോ എന്ന ചോദ്യത്തിനെ അഭിമുഖീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ കോര്‍പ്പറേറ്റ് കടക്കാര്‍ ബാങ്കുകൾക്ക് 5.44 ലക്ഷം കോടി രൂപയോളം നല്‍കാനുണ്ട്. എന്നാൽ 1.06 ലക്ഷം കോടി രൂപയാണ് കമ്പനി ലേലത്തിലൂടെ നേടുന്ന മൂല്യം.